ഞാൻ മദ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല

868

സോഷ്യൽ മീഡിയയിൽ വൈറലായ അസാധ്യ കോമഡി , എഴുതിയ ആളിന്റെ പേരും വിലാസവും അറിയില്ലെങ്കിലും ആ പ്രതിഭയ്ക്ക് ഒരു സല്യൂട്ട്
=======

ഞാൻ മദ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല..
ഞാൻ ഓഫീസിൽ നിന്ന് വൈകുന്നേരം വീട്ടിൽ വന്നു… ഭാര്യ അടുക്കളയിൽ പാചകം ചെയ്യുന്നു…
എന്നിക്കു അടുക്കളയിൽ നിന്നും പത്രങ്ങളുടെ ശബ്ദം കേള്ക്കാമായിരുന്നു….
ഞാൻ ഒച്ചയുണ്ടാക്കാതെ വീടിനുള്ളിൽ കയറി
ബ്ലാക്ക്‌ അലമാരയിൽ നിന്നും ഞാൻ കുപ്പി പുറത്തെടുത്തു…
മുത്തച്ഛൻ ഫോട്ടോ ഫ്രെയിമിൽ നിന്നും എന്നെ നോക്കുനുണ്ടായിരുന്നു….
പക്ഷെ ഇപ്പൊഴുമാർക്കും അറിയില്ലായിരുന്നു ഞാൻ എന്താണ് ചെയ്യുന്നതെന്ന്……
കാരണം ഞാൻ മദ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല….

ഞാൻ പഴയ സിങ്കിന്റെ മുകളിലുള്ള റാക്കിൽ നിന്നും ഗ്ലാസ്‌ എടുത്തു എന്നിട്ട് പെട്ടെന്ന് ഒരു പെഗ് കാച്ചി…
ഗ്ലാസ് കഴുകി, തിരിച്ചു റാക്കിന്റെ മുകളിൽ വച്ചു.
കുപ്പി തിരിച്ച് അലമാരയിൽ വച്ചു.
മുത്തച്ഛൻ ചിരിക്കുനുണ്ടായിരുന്നു….

ഞാൻ അടുക്കളയിൽ കയറി , ഭാര്യ ഉരുളകിഴങ്ങ് മുറിക്കുകയാണ്…
പക്ഷെ ഇപ്പൊഴുമാർക്കും അറിയില്ലായിരുന്നു ഞാൻ എന്താണ് ചെയ്യുന്നതെന്ന്……
കാരണം ഞാൻ മദ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല….

ഞാൻ ഭാര്യയോട്‌ ചോദിച്ചു: നമ്മുടെ നായര് ചേട്ടന്റെ മോളുടെ കല്യാണക്കാര്യം എന്തായി?
ഭാര്യ: അത് ഒന്നും ആയില്ലെന്നെ.. പാവം കൊച്ചു… അതിന്റെ കാര്യം കഷ്ടമാ, ഇപ്പൊഴും ചെക്കന്നെ നോക്കുനുണ്ട് അവള്ക്ക്…

ഞാൻ പെട്ടന്ന് പുറത്തേക്കു വന്നു
കറുത്ത അലമാരയിൽ നിന്നും ചെരുതായിട്ട് ശബ്ദം ഉണ്ടായി, പക്ഷെ കുപ്പി എടുത്തപ്പോ ഞാൻ തെല്ലും ഒച്ചയുണ്ടാക്കാതെ നോക്കി, വീണ്ടും സിങ്കിന്റെ മുകളിലെ റാക്കിൽ നിന്നും ഗ്ലാസ് എടുത്തു.
പട പടെന്ന് രണ്ടെണ്ണം കാച്ചി….
കുപ്പി കഴുകി സിങ്കിൽ വെച്ചിട്ട് കറുത്ത ഗ്ലാസ് അലമാരയിലും വച്ചു…

പക്ഷെ ഇപ്പൊഴുമാർക്കും അറിയില്ലായിരുന്നു ഞാൻ എന്താണ് ചെയ്യുന്നതെന്ന്……
കാരണം ഞാൻ ഞാൻ മദ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല….

ഞാൻ ഭാര്യയോട്‌ വീണ്ടും: അല്ല ഈ നായരേട്ടന്റെ മോള്ൾക്ക് ഇപ്പൊ എത്ര പ്രായം ഉണ്ടാവും?
ഭാര്യ:നിങ്ങൾ എന്താ മനുഷ്യ ഈ പറയണേ 28 വയസായെന്നെ…. ഒരുമാതിരി വയസ്സായ എരുമയെ പോലെ ആയിട്ടുണ്ട് ഇപ്പൊ…
ഞാൻ:(അവള്ക്ക് 28 ആയ കാര്യം ഞാൻ മറന്നിരുന്നു)….ഓ അങ്ങനെയാണോ….ഹ്മ്മ്…

ഞാൻ വീണ്ടും ഒരു ചാൻസ് കണ്ടു…. ഉടൻ തന്നെ അലമാരയിൽനിന്നും ഉരുളകിഴങ്ങ് എടുത്തു
ഇതെങ്ങനെയാ ഭഗവാനെ അലമാരയുടെ സ്ഥലം തനിയെ മാറിയെ !!…
ഞാൻ റാക്കിൽ നിന്നും കുപ്പി എടുത്തിട്ട് സിങ്ക്-ഇൽ ഒരു പെഗ് ഒഴിചിട്ട് ഒറ്റ വലിക്ക് അടിച്ചു…
മുത്തച്ഛൻ ഒറക്കെ ചിരിക്കുന്നുണ്ടായിരുന്നു…
ഞാൻ റാക്ക് എടുത്തു ഉരുളകിഴങ്ങിൽ വച്ചു..എന്നിട്ട് മുത്തച്ഛന്റെ ഫോട്ടോ നന്നയിട്ട് കഴുകി കറുത്ത അലമാരയുടെ അകത്തു വച്ചു….
.
.
.
ഇവൾ ഇതെന്താ കാണിക്കുന്നേ??…അവൾ സിങ്ക് എടുത്തു അടുപ്പിന്റെ മുകളിൽ വയ്ക്കുകയായിരുന്നു!

പക്ഷെ ഇപ്പൊഴുമാർക്കും അറിയില്ലായിരുന്നു ഞാൻ എന്താണ് ചെയ്തതെന്ന്
…കാരണം ഞാൻ ഞാൻ മദ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല….

(ഇതെന്താ ഭഗവാനെ എക്കിൾ എടുക്കുന്നെ…ആരാണാവോ എന്നെ ഓർക്കുന്നെ)

ഞാൻ ഭാര്യയോട്‌:(ദേഷ്യത്തിൽ): നീ എന്തിനാ നായരേട്ടനെ എരുമ എന്ന് വിളിച്ചേ? ഇനി മേലാൽ അങ്ങനെ പറഞ്ഞാൽ നിന്റെ നാവു ഞാൻ മുറിക്കും…
ഭാര്യ: ദേഷ്യപെടല്ലേ മനുഷ്യാ…നിങ്ങൾ സമാധാനമായി പോയിരുന്നെ…ഇപ്പൊ നിങ്ങൾ പുറത്തിരിക്കുന്നതാ നല്ലത്…
.
.
.
ഞാൻ ഉരുളകിഴങ്ങില്നിന്നും കുപ്പി എടുത്തു
കറുത്ത അലമാരയ്ക്കുള്ളിൽ പോയി ഒരു പെഗ് പിടിപിച്ചു
സിങ്ക് കഴുകിയിട്ട് അതെടുത്തു റാക്കിന്റെ മുകളിൽ വച്ചു …
.
.
.
ഭാര്യ ഫ്രെയിമിൽ നിന്നും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…
മുത്തച്ഛൻ അടുക്കളയിൽ ഭക്ഷണമുണ്ടാകുന്ന തിരക്കിലായിരുന്നു…
പക്ഷെ ഇപ്പൊഴുമാർക്കും അറിയില്ലായിരുന്നു …കാരണം… ഞാൻ മദ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല മച്ചു…..
.
.
.
ഞാൻ ഭാര്യയോട്‌: (ചിരിച്ചുകൊണ്ട്)അല്ല…അപ്പൊ നായരെട്ടൻ എരുമയെ കല്യാണം കഴിക്കാൻ പോവണോ?!!
ഭാര്യ:ദേ മനുഷ്യ….നിങ്ങൾ പോയി ആദ്യം മുഖം കഴുകിയിട്ട് വന്നെ….
.
.
.
.
.
ഞാൻ പിന്നെയും അടുകളയിൽ പോയി ശബ്ദമുണ്ടാക്കാതെ റാക്കിന്റെ മുകളിൽ ഇരുന്നൂ..
ആഹാ…അടുപ്പുമുണ്ടല്ലോ റാക്കിന്റെ മുകളിൽ…
പുറത്തെ റൂമിൽ നിന്നും കുപ്പിയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു…
ഞാൻ എത്തി നോക്കിയപ്പോൾ അവൾ സിങ്കിന്റെ മുകളിൽ ഇരുന്നു ഒരു പെഗ് ആസ്വദിക്കുകയായിരുന്നു!!
പക്ഷെ ഇതുവരെ ഒരു എരുമയ്ക്കുപൊലും മനസ്സിലയിരുന്നില്ല ഞാൻ എന്താ ചെയ്യുന്നതെന്ന്..കാരണം മുത്തച്ഛൻ ഒരിക്കലും റിസ്ക്‌ എടുക്കാറില്ല…
നായര് തെണ്ടി ഇപ്പോളും ഭക്ഷണമുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു…
ഞാൻ ഫോട്ടോയിൽ നിന്നും എന്റെ ഭാര്യയെ നോക്കി ചിരിച്ചുകൊണ്ടിരുന്നു….
കാരണം…കാരണം ഞാൻ ഒരിക്കലും എന്തായിരുന്നെടെ….ആ ..ഞാൻ ഒരിക്കലും ഉരുളകിഴങ്ങ് എടുക്കാറില്ലെടാ !!

Cheers!

കടപ്പാട്…. .

Previous articleഹൈദരാബാദി ചിക്കൻബിരിയാണി
Next articleഐഡന്റിറ്റി റെക്കഗ്നിഷന്‍ X ബുര്‍ഖ 
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.