Health
ജീൻസ് ധരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?
ജീൻസ് ധരിക്കുമ്പോൾ മറ്റു തുണിത്തരങ്ങളെ അപേക്ഷിച്ച് ജീൻസ് വിയർപ്പ് വലിച്ചെടുക്കുന്നത് കുറവാണ്. അതുകൊണ്ട് ജീൻസ് ധരിക്കുമ്പോൾ ശരീരത്തിൽ ഈർപ്പം തങ്ങിനിൽക്കും.
82 total views

ജീൻസ് ധരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?
മറ്റു തുണിത്തരങ്ങളെ അപേക്ഷിച്ച് ജീൻസ് വിയർപ്പ് വലിച്ചെടുക്കുന്നത് കുറവാണ്. അതുകൊണ്ട് ജീൻസ് ധരിക്കുമ്പോൾ ശരീരത്തിൽ ഈർപ്പം തങ്ങിനിൽക്കും. അത് പിന്നീട് ഫംഗൽ ഇൻഫെക്ഷനായി മാറുന്നതിനിടയാക്കും. പല പ്രാവശ്യത്തെ ഉപയോഗത്തിനു ശേഷമേ പലരും ജീൻസ് അലക്കാറുള്ളൂ. ഇത് അണുബാധ കൂട്ടാനിടയാക്കാറുണ്ട്. അതേപോലെ ശരിക്കും ഉണക്കുന്നതിനു മുമ്പ് എടുത്തിടുന്നതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരത്തിലുള്ള അണുബാധ സ്വയം ചികിത്സയിലൂടെ മാറ്റാനാണ് പലരും ശ്രമിക്കുക. ഏതെങ്കിലും മരുന്നുവാങ്ങി പുരട്ടുന്നത് താത്ക്കാലിക ആശ്വാസം തരാറുണ്ട്. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം ഇതേ അണുബാധ പൂർവാധികം ശക്തമായി തിരിച്ചുവരും. അതുകൊണ്ട് ഈ പ്രശ്നങ്ങൾക്ക് മടികൂടാതെ ചർമരോഗ വിദഗ്ധരായ ഡോക്ടർമാരെ സമീപിക്കുന്നതാണ് ഏകപ്രതിവിധി. ജീൻസിന്റെ ബട്ടൺ ദേഹത്ത് തട്ടുമ്പോഴുണ്ടാകുന്ന അലർജിയും കണ്ടു വരുന്നുണ്ട്. ജീൻസ് ബട്ടണിൽ നിക്കൽ പോലുള്ള ലോഹങ്ങൾ അടങ്ങിയിരിക്കുന്നതാണ് ഇത്തരം അലർജിക്ക് കാരണം. ഇതിനു പരിഹാരമായി ഡോക്ടറുടെ സഹായം തേടുന്നതോടൊപ്പം ബട്ടൺ ദേഹത്ത് തട്ടാതിരിക്കാൻ ഉള്ളിൽ ബനിയനോ മറ്റോ ഇടുകയും വേണം.
83 total views, 1 views today