പാടത്ത് പണിയിലേർപ്പെട്ട വേലുഅണ്ണനെ ചാനലുകാരൻ ഇന്റർവ്യൂ ചെയ്യുകയാണ്.

□ താങ്കൾക്ക് രണ്ടു കാളകളാണുള്ളത് അല്ലേ?_

■ അതെ.

□ എന്തു ഭക്ഷണമാണാവയ്ക്ക് കൊടുക്കാറ് ?

■ കറുത്തതിനോ അതോ വെളുത്തതിനോ?

# ഉത്തരം കേട്ട് ഒന്ന് അമ്പരന്നുവെങ്കിലും സമചിത്തത വീണ്ടെടുത്ത്
വെളുത്തതിന് ?

■ പച്ചപ്പുല്ല്

□ കറുത്തതിനോ ?

■ പച്ചപ്പുല്ല്

□ ശരി. ഇവയെ എന്തു വെള്ളത്തിലാണ് കുളിപ്പിക്കാറ് ?

■ കറുത്തതിനെയോ അതോ വെളുത്തതിനെയോ?

□ കറുത്തതിനെ ?

■ പച്ചവെള്ളത്തിൽ

□ അപ്പോൾ വെളുത്തതിനെയോ ?

■ പച്ചവെള്ളത്തിൽ

□ രാത്രിയിൽ ഇവയെവിടെയാണുറങ്ങുന്നത് ?

■ വെളുത്തതോ അതോ കറുത്തതോ?

# നല്ല നീരസത്തോടെ എങ്കിലും ഒരൽപ്പം ചിരി വരുത്തി…

□ വെളുത്തതിനെ ?

■ അതിനെ പുറകിലത്തെ തൊഴുത്തിൽ.

□ അപ്പോൾ കറുത്തതിനെ?

■ അതിനെയും അവിടെത്തന്നെ.

#$ ഇതോടെ കൺട്രോൾ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ :

□ താനെന്തൊരു ദുരന്തമാണെടോ? ചോദിക്കുമ്പോഴൊക്കെ കറുത്തതിനെയോ വെളുത്തതിനെയൊന്ന് ചോദിച്ച് താനെന്താ കളിക്കുകയാണോ ?

■ വേലു അണ്ണൻ : കറുത്ത കാള എന്റെതാണ്.

□ അപ്പോൾ വെളുത്ത കാളയോ ?

■ അതും എന്റെതു തന്നെ

ഇതോടെ മാധ്യമക്കാരന്റെ കിളി പോയി.
കൂളായി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി വേലു അണ്ണൻ പറഞ്ഞു … എന്നും കാലത്ത് മുതൽ ഇരുട്ടും വരെ ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും കാണിച്ച് നാട്ടുകാരുടെ ക്ഷമ കെടുത്തുന്ന നിന്നെയൊക്കെ ഒന്ന് കൈയ്യിൽ കിട്ടാൻ കാത്തിരിക്കയായിരുന്നു.

കടപ്പാട്

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.