ബൂലോകം ഓണ്‍ലൈന്‍ “ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌പേപ്പര്‍”  എന്ന പേരില്‍ അച്ചടിച്ച്‌ ഇറക്കുന്ന ബ്ലോഗ്‌ മാസികയുടെ ആദ്യ പതിപ്പ് ഈ മാസം അവസാനം പ്രസിദ്ധീകരിക്കുന്ന വിവരം എല്ലാ അട്മിനിസ്ട്രേട്ടര്‍ന്മാരെയും പ്രതിനിധാനം ചെയ്ത് കൊണ്ട്  ഈ പോസ്റ്റിലൂടെ അഭിമാനപൂര്‍വം ഔദ്യോഗികമായി അറിയിച്ചുകൊള്ളുന്നു.

ഞങ്ങളുടെ ക്ഷണം  സ്വീകരിച്ചു ഇവിടെ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്ത എല്ലാ ബ്ലോഗര്‍മാര്‍ക്കും ഇതിലൂടെ  നന്ദി അറിയിച്ചുകൊള്ളട്ടെ. നിങ്ങളാണ് ഇങ്ങനെയൊന്നു പുറത്തിറക്കാന്‍ ഞങ്ങള്‍ക്ക് പ്രോത്സാഹനം  നല്‍കിയത്. നിങ്ങളുടെ ബ്ലോഗുകള്‍ നെറ്റ് ലോകത്ത് മാത്രം ഒതുങ്ങാതെ   ബൂലോകത്തിനു പുറത്തുള്ളവരിലും എത്തിക്കണം  എന്നതാണ് ഞങ്ങളുടെ ലക്ഷ്യം . പുതിയ ബ്ലോഗ്ഗര്‍മാരെ പ്രോത്സാഹിപ്പിക്കാനും അവരെ ലോകം അറിയുവാന്‍ ഒരു സാഹചര്യം ഉണ്ടാക്കി കൊടുക്കാനും ഈ ബ്ലോഗ്‌ പേപ്പര്‍ സഹായിക്കും എന്ന് ഞങള്‍ വിശ്വസിക്കുന്നു.മാത്രമല്ല ഇതിലൂടെ  ബ്ലോഗുകളെ കുറിച്ച് അറിയാത്തവര്‍ക്കിടയില്‍  ബ്ലോഗുകള്‍ പ്രചരിപ്പിക്കാനും ഈ ബ്ലോഗ്‌പേപ്പര്‍ സഹായിക്കും.

ബ്ലോഗ്‌ പേപ്പറുകള്‍ ഇതുവരെ യു ക്കെയിലും , അമേരിക്കയിലും മാത്രമേ പ്രസിദ്ധീകരിക്കുന്നുള്ളു. “ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌പേപ്പര്‍” ‍ ഇന്ത്യയില്‍ ആദ്യമായി അച്ചടിച്ച്‌ ഇറങ്ങുന്ന ഒരു ബ്ലോഗ്‌ പത്രം ആയിരിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ശ്രദ്ധിക്കുക.

http://www.theblogpaper.co.uk/
http://www.theblogpaper.co.uk/publication/theblogpaper-beta-no4

http://www.theprintedblog.com/index.php
http://theprintedblog.com/pdf/ThePrintedBlogVol1No16_chi_loop.pdf

ഇവ രണ്ടും ആണ് ലോകത്ത് ഇപ്പോള്‍ ഉള്ള രണ്ടു ബ്ലോഗ്‌പേപ്പറുകള്‍. “ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌പേപ്പര്‍”  അച്ചടിച്ച്‌ വരുന്നതോടുകൂടി  ലോകത്തിലെ  മൂന്നാമത്തെ ബ്ലോഗ്‌പേപ്പര്‍  എന്നാ ബഹുമതി നമുക്ക് സ്വന്തമാകും. ഇത് കേരളത്തിലും മലയാളികള്‍ ഉള്ള മറ്റു വിദേശ രാജ്യങ്ങളിലും വിതരണം ചെയ്യാന്‍ ആണ് ഉദ്ദേശിക്കുന്നത്.

ആദ്യത്തെ പതിപ്പില്‍ ബൂലോകം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുള്ള മുപ്പതോളം ബ്ലോഗ് പോസ്റ്റുകള്‍ ഉള്‍പ്പെടുത്തുന്നതാണ്. ബൂലോകം ഓണ്‍ലൈനില്‍ ഇപ്പോള്‍ തന്നെ നൂറില്‍ അധികം ബ്ലോഗുകള്‍ പോസ്റ്റ്‌ ആയി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബാക്കിയുള്ളവ ഇനിയും വരുന്ന പതിപ്പുകളില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. ഓരോ ബ്ലോഗ് പോസ്റ്റിന്റെയും കൂടെ ബ്ലോഗറിന്റെ ഫോട്ടോയും ഒരു ചെറിയ വിവരണവും കൊടുക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ഈ സംരംഭം ഒരു വിജയമാകാന്‍ എല്ലാവരുടെയും സഹകരണം  പ്രതീക്ഷിക്കുന്നു. ഇത് നമ്മളുടെ  ഓരോരുത്തരുടെയും സ്വന്തം ആണ്. ഇതിന്റെ വിജയം നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. ഈ സ്വപ്നം യാഥാര്‍ത്യമാകാന്‍  ഇനിയും കുറച്ചു ദിവസങ്ങള്‍ കൂടി മാത്രം

You May Also Like

അയാൾ കുടുംബം എന്ന പ്രഷർ കുക്കറിന്റെ വിസിൽ ഊരിയെടുത്ത് ദൂരെ മാറി നിന്ന് മന്ദഹസിക്കുകയാണ്

” നിശ്ചയത്തിന് മുമ്പ് ” അപനിർമ്മിക്കപ്പെടുന്ന കുടുംബം ! Roopesh R ” കുടുംബനാഥൻ ,…

അത്രക്കും കൈയ്യടക്കത്തോടെയാണ് അനൂപ് മേനോൻ ഈ ചിത്രം ചെയ്തിട്ടുള്ളത്

കിംഗ് ഫിഷ് റിവ്യൂ. Muhammed Sageer Pandarathil ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്…

പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി തമിഴ്‌നാടൻ വിശാൽ മാതൃകയാകുന്നു

തെന്നിന്ത്യയിൽ ഏറെ പ്രശസ്തനായ നടനാണ് വിശാൽ. അഭിനയത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാകുക എന്നത് പല…

എന്‍റെ ആദ്യത്തെ ഉംറ

April-11-2012 ബുധനാഴ്ച്ച 1:35നു ഓഫീസില്‍ നിന്ന് ഞാനും എന്‍റെ സുഹൃത്ത് സനൂപും കൂടി ഉംറക്കായി പുറപ്പെട്ടു. പരമകാരുണികനായ സൃഷ്ടാവിന്റെ അനുഗ്രഹത്താലും, ഞങ്ങളുടെ കമ്പനി MD Mr. Abdul Samad Thachangodan ന്‍റെ വിശാല മനസ്സും കാരണം ഞങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കുവാനുള്ള ഒരു അവസരം ലഭിച്ചു. ഇവിടെ റിയാദില്‍ ബത്ത എന്ന സ്ഥലത്ത് നിന്നാണ് ബസ്‌ പുറപ്പെടുന്നത്. ഞങ്ങളെ ഓഫീസിലെ അക്കൌന്ടന്റും ഞങ്ങളുടെ സുഹൃത്തുമായ ഈജിപ്ത്കാരന്‍ മുഹമ്മദ്‌ മുറൂജ് വരെ കൊണ്ടുവിട്ടു. അവിടുന്ന് ഞങ്ങള്‍ ബസ്സില്‍ ബത്തയിലേക്ക് പുറപ്പെട്ടു. ഇടയ്ക്കുവെച്ച് ഉംറ ഗ്രൂപ്പിന്റെ ഓഫീസിലേക് ഫോണ്‍ ചെയ്തപോള്‍ ബസ്‌ ബത്തയില്‍നിന്നും യാത്ര തിരിച്ചെന്നും ഇനി അവിടെ അടുത്തുള്ള അസ്സീസ്സിയ എന്ന സ്ഥലത്തുള്ള SAPTCO BUS Standല്‍ എത്തുവാനും പറഞ്ഞു. അതുപ്രകാരം ഞങ്ങള്‍ ബത്തയില്‍ ഇറങ്ങി ഒരു ടാക്സിയില്‍ bus standല്‍ എത്തി. ബസ്‌ അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല. ആ സമയംകൊണ്ട് ഞങ്ങള്‍ ചെറുതായി സ്നാക്ക്സ് കഴിച്ചിട്ട് അസര്‍ നമസ്കരിച്ചു. അല്പസമയത്തിനകം ബസ്‌ വന്നു.