ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌പേപ്പര്‍

  ബൂലോകം ഓണ്‍ലൈന്‍ “ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌പേപ്പര്‍”  എന്ന പേരില്‍ അച്ചടിച്ച്‌ ഇറക്കുന്ന ബ്ലോഗ്‌ മാസികയുടെ ആദ്യ പതിപ്പ് ഈ മാസം അവസാനം പ്രസിദ്ധീകരിക്കുന്ന വിവരം എല്ലാ അട്മിനിസ്ട്രേട്ടര്‍ന്മാരെയും പ്രതിനിധാനം ചെയ്ത് കൊണ്ട്  ഈ പോസ്റ്റിലൂടെ അഭിമാനപൂര്‍വം ഔദ്യോഗികമായി അറിയിച്ചുകൊള്ളുന്നു.

  ഞങ്ങളുടെ ക്ഷണം  സ്വീകരിച്ചു ഇവിടെ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്ത എല്ലാ ബ്ലോഗര്‍മാര്‍ക്കും ഇതിലൂടെ  നന്ദി അറിയിച്ചുകൊള്ളട്ടെ. നിങ്ങളാണ് ഇങ്ങനെയൊന്നു പുറത്തിറക്കാന്‍ ഞങ്ങള്‍ക്ക് പ്രോത്സാഹനം  നല്‍കിയത്. നിങ്ങളുടെ ബ്ലോഗുകള്‍ നെറ്റ് ലോകത്ത് മാത്രം ഒതുങ്ങാതെ   ബൂലോകത്തിനു പുറത്തുള്ളവരിലും എത്തിക്കണം  എന്നതാണ് ഞങ്ങളുടെ ലക്ഷ്യം . പുതിയ ബ്ലോഗ്ഗര്‍മാരെ പ്രോത്സാഹിപ്പിക്കാനും അവരെ ലോകം അറിയുവാന്‍ ഒരു സാഹചര്യം ഉണ്ടാക്കി കൊടുക്കാനും ഈ ബ്ലോഗ്‌ പേപ്പര്‍ സഹായിക്കും എന്ന് ഞങള്‍ വിശ്വസിക്കുന്നു.മാത്രമല്ല ഇതിലൂടെ  ബ്ലോഗുകളെ കുറിച്ച് അറിയാത്തവര്‍ക്കിടയില്‍  ബ്ലോഗുകള്‍ പ്രചരിപ്പിക്കാനും ഈ ബ്ലോഗ്‌പേപ്പര്‍ സഹായിക്കും.

  ബ്ലോഗ്‌ പേപ്പറുകള്‍ ഇതുവരെ യു ക്കെയിലും , അമേരിക്കയിലും മാത്രമേ പ്രസിദ്ധീകരിക്കുന്നുള്ളു. “ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌പേപ്പര്‍” ‍ ഇന്ത്യയില്‍ ആദ്യമായി അച്ചടിച്ച്‌ ഇറങ്ങുന്ന ഒരു ബ്ലോഗ്‌ പത്രം ആയിരിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ശ്രദ്ധിക്കുക.

  http://www.theblogpaper.co.uk/
  http://www.theblogpaper.co.uk/publication/theblogpaper-beta-no4

  http://www.theprintedblog.com/index.php
  http://theprintedblog.com/pdf/ThePrintedBlogVol1No16_chi_loop.pdf

  ഇവ രണ്ടും ആണ് ലോകത്ത് ഇപ്പോള്‍ ഉള്ള രണ്ടു ബ്ലോഗ്‌പേപ്പറുകള്‍. “ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌പേപ്പര്‍”  അച്ചടിച്ച്‌ വരുന്നതോടുകൂടി  ലോകത്തിലെ  മൂന്നാമത്തെ ബ്ലോഗ്‌പേപ്പര്‍  എന്നാ ബഹുമതി നമുക്ക് സ്വന്തമാകും. ഇത് കേരളത്തിലും മലയാളികള്‍ ഉള്ള മറ്റു വിദേശ രാജ്യങ്ങളിലും വിതരണം ചെയ്യാന്‍ ആണ് ഉദ്ദേശിക്കുന്നത്.

  ആദ്യത്തെ പതിപ്പില്‍ ബൂലോകം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുള്ള മുപ്പതോളം ബ്ലോഗ് പോസ്റ്റുകള്‍ ഉള്‍പ്പെടുത്തുന്നതാണ്. ബൂലോകം ഓണ്‍ലൈനില്‍ ഇപ്പോള്‍ തന്നെ നൂറില്‍ അധികം ബ്ലോഗുകള്‍ പോസ്റ്റ്‌ ആയി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബാക്കിയുള്ളവ ഇനിയും വരുന്ന പതിപ്പുകളില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. ഓരോ ബ്ലോഗ് പോസ്റ്റിന്റെയും കൂടെ ബ്ലോഗറിന്റെ ഫോട്ടോയും ഒരു ചെറിയ വിവരണവും കൊടുക്കാനും ഉദ്ദേശിക്കുന്നുണ്ട്.

  ഈ സംരംഭം ഒരു വിജയമാകാന്‍ എല്ലാവരുടെയും സഹകരണം  പ്രതീക്ഷിക്കുന്നു. ഇത് നമ്മളുടെ  ഓരോരുത്തരുടെയും സ്വന്തം ആണ്. ഇതിന്റെ വിജയം നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. ഈ സ്വപ്നം യാഥാര്‍ത്യമാകാന്‍  ഇനിയും കുറച്ചു ദിവസങ്ങള്‍ കൂടി മാത്രം