ബൂലോകം ടീവി ഒടിടി പ്ലാറ്റ് ഫോം കലാകാരന്മാർക്ക് വരുമാനം ലഭിക്കാൻ ഉള്ള ഇടമാകുകയാണ്. നിങ്ങൾ തന്നെ ചിന്തിച്ചു നോക്കുക. നിങ്ങളുടെ ഒരു ഷോർട്ട് ഫിലിം യുട്യൂബിൽ പ്രദർശിപ്പിച്ചാൽ നിങ്ങള്ക്ക് എന്തുവരുമാനം ലഭിക്കുന്നു എന്ന്. ഒന്നാമത് യുട്യൂബ് അവർക്കു എന്നും ഗുണമുള്ളവർക്കു വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. അതായത് ആഴ്ചയിൽ ഒന്നെന്ന ക്രമത്തിലോ മാസത്തിൽ രണ്ടോ മൂന്നോ എന്ന ക്രമത്തിലോ ഹിറ്റ് വിഡിയോകൾ സ്ഥിരമായി ഇടുന്നവരെ ആണ് അവർക്കിഷ്ടം. ഒരു ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്താൽ തന്നെ അതിനു മില്യൺ വ്യൂവേഴ്സ് കിട്ടുക എന്നത് വളരെ പാടുള്ള കാര്യമാണ്. അങ്ങനെയുള്ള സാഹചര്യം വരുമ്പോൾ പല വിഡിയോകളും ഷോർട്ട് ഫിലിമുകളും അഞ്ചുപൈസ വരുമാനം ഇല്ലാതെ ഫ്രീ കണ്ടന്റ് ആയി മാത്രം അതിൽ കിടക്കുകയാണ്. ഒരു ബഹുരാഷ്ട്ര കമ്പനിയായ ഗൂഗിൾ സാധാരണ കലാകാരന്മാർക്കു വേണ്ടി ഒരിക്കലും നിലകൊള്ളുകയില്ല.
ഇനി അഥവാ ഒരു ഷോർട്ട് ഫിലിം യുട്യൂബിൽ വിജയം നേടണമെങ്കിൽ അതിൽ സെലിബ്രിറ്റികൾ അഭിനയിക്കുകയോ സഹകരിക്കുകയോ ചെയ്യണ്ടതുണ്ട്. അല്ലെങ്കിൽ ചില വിവാദമായ വിഷയങ്ങളോ സെക്സ് കണ്ടന്റുകളോ വഴുതനങ്ങയോ മത്തങ്ങയോ വച്ചുള്ള കലാപ്രകടനങ്ങളോ ചെയ്യേണ്ടിവരും. ഇവയിൽ ഒന്നും കല ഇല്ല എന്ന് പറയുന്നില്ല. എന്നാൽ സമൂഹത്തിൽ അനവധി വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട് ഒരു കലാകാരന്. അതിലേറെയും സാമൂഹ്യപ്രതിബദ്ധമായ വിഷയങ്ങളാണ് എന്നിരിക്കെ അവയ്ക്കൊന്നും ആസ്വാദകരെ കിട്ടാത്ത അവസ്ഥയാണ് എവിടെയും.
വീഡിയോ സൈറ്റുകളിൽ വിപ്ലവം കൊണ്ടുവന്ന ഒന്നാണ് യുട്യൂബ് . വീഡിയോകളുടെ ഒരു കടലായി മാറിയ അവിടം വൈവിധ്യവും വൈരുധ്യവുമായ കോടാനുകോടി വിഷയങ്ങൾ അടങ്ങിയ വിഡിയോകളാൽ സമൃദ്ധമാണ്. പ്രവാസിയുടെ ഭാര്യയുടെ അവിഹിതമോ സിനിമാ നടിയുടെ വിവാദ പരാമർശമോ ഭർത്താവിനെയും കാമുകിയെയും കാറു തടഞ്ഞുനിർത്തി പിടിച്ച ഭാര്യയുടെ തെരുവ് താണ്ഡവമോ കുട്ടിക്കളികളിലൂടെ സ്വന്തം ശരീരത്തെ തന്നെ മാർക്കറ്റ് ചെയുന്ന യുട്യൂബ് റാണിയുടെ കൊന്നിക്കളിയോ … കാണാൻ മാത്രം യുട്യൂബ് നോക്കുന്ന ജനലക്ഷങ്ങൾ നിങ്ങളുടെ ഷോർട്ട് മൂവിയിലേക്കു വരാനുള്ള സാധ്യത വിരളമാണ്. അവിടെയാണ് ഷോർട്ട് ഫിലിം കലാകാരന്മാർക്ക് അവരുടെ പ്രയത്നത്തിന് അനുസരിച്ചുള്ള റിട്ടേൺ കിട്ടേണ്ടതിന്റെ ആവശ്യകത ബൂലോകം ഒടിടി പ്ലാറ്റ്ഫോം മനസിലാക്കുന്നതും അതിലേക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതും.
95% ഷോർട്ട് മൂവി സംവിധായകരും ഒറ്റസ്വരത്തിൽ ഞങ്ങളോട് പറഞ്ഞകാര്യമാണ് ഫണ്ടിന്റെ അപര്യാപ്തത. കൂട്ടുകാർ ഷെയർ ചെയ്തോ സീറോ ബഡ്ജറ്റ് ആയി ചെയ്തോ ഒക്കെയാണ്, പല യാതനകൾ അനുഭവിച്ചും ഒരു ഷോർട്ട് മൂവി തയ്യാറാക്കുന്നത്. സിനിമയ്ക്ക് തിയേറ്ററും വലിയ പ്ലാറ്റ്ഫോമുകളും ഉള്ളപ്പോൾ.. സീരിയലുകൾക്ക് ചാനലുകൾ അസംഖ്യം ഉള്ളപ്പോൾ ഷോർട്ട് മൂവിക്കു വേണ്ടി നിലകൊള്ളാൻ ഇന്നേവരെ മറ്റൊരു പ്ലാറ്റ്ഫോമും ഇല്ല എന്നത് തികച്ചും നിർഭാഗ്യകരമാണ്. തത്ഫലമായി ഒട്ടനവധി ഷോർട്ട് ഫിലിമുകൾ യുട്യൂബിൽ ആരുമറിയാതെ പോകുന്നു.
ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോം അനവധി സിനിമകൾ റിലീസ് ചെയ്യാൻ പോകുകയാണ്. സിനിമയെയും ഷോർട്ട് ഫിലിമുകളെയും ആൽബങ്ങളെയും ഡോക്കുമെന്ററികളെയും കോമഡി പരിപാടികളെയും … എല്ലാം പരിഗണിക്കുന്ന ഒരിടമായി ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോം മാറുകയാണ്.
എങ്ങനെ നിങ്ങള്ക്ക് വരുമാനം ലഭിക്കും ?
നിങ്ങളുടെ സൃഷ്ടികൾ ബൂലോകം ഒടിടിയിൽ പേപ്പർവ്യൂ ആയി പ്രദർശിപ്പിക്കാവുന്നതാണ് . അങ്ങനെ പ്രദർശിപ്പിക്കണമെങ്കിൽ ഒരു സൃഷ്ടി ബൂലോകം ഒടിടിയിൽ മാത്രമേ റിലീസ് ചെയ്യാൻ പാടുളളൂ. നിശ്ചിതമായൊരു ടിക്കറ്റ് നിരക്കിൽ മൂവിയായാലും ഷോർട്ട് മൂവി ആയാലും പ്രദർശിപ്പിക്കുമ്പോൾ ഒരാൾ കണ്ടാൽ പോലും നിങ്ങള്ക്ക് വരുമാനം ലഭിക്കുന്നു. അത്തരത്തിൽ പ്രദർശിപ്പിക്കുന്ന നിങ്ങളുടെ ഏതൊരു സിനിമയും ഞങ്ങൾ മാക്സിമം സപ്പോർട്ട് ചെയുകയും ഞങ്ങളുടേതായ രീതിയിൽ കൂടി പ്രൊമോഷൻ ചെയുകയും ചെയ്യും. അതായതു യുട്യൂബിൽ 2000 പേര് മാത്രം കാണുന്ന ഒരു വീഡിയോ ബൂലോകത്തിലൂടെ കണ്ടാൽ നിങ്ങൾക്ക് മുടക്കുമുതലും ലാഭവും തിരിച്ചുകിട്ടും എന്നതിൽ സംശയമില്ല. കല കൊണ്ട് സമൂഹത്തെ ഉദ്ദരിക്കാൻ ശ്രമിക്കുന്ന കലാകാരനും സുരക്ഷിതനാകണം എന്നതാണ് ഞങ്ങളുടെ നയം.
നിങ്ങളുടെ സൃഷ്ടികൾ വീഡിയോ ലിങ്ക് ആയോ ഗൂഗിൾ ഡ്രൈവ് ലിങ്ക് ആയോ അയക്കാൻ > [email protected]
ബൂലോകം ഒടിടി പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്യാൻ > https://boolokam.tv/register
****