ഈ ചിത്രം പകർന്ന് തരുന്ന സന്ദേശത്തോളം മഹത്തായ എന്ത് സന്ദേശമാണ് മാനവരാശിക്ക് ശാസ്ത്രം ഇനി നൽകേണ്ടത്

98

ഈ ചിത്രം പകർന്ന് തരുന്ന സന്ദേശത്തോളം മഹത്തായ എന്ത് സന്ദേശമാണ്(മതം നൽകാത്തതും) മാനവരാശിക്ക് ശാസ്ത്രം ഇനി നൽകേണ്ടത്. കൊറോണരോഗബാധിതർക്കായ് ചൈനയിലെ പ്രത്യേകം തയ്യാറാക്കിയ ഹോസ്പിറ്റലിലെ അവസാനരോഗിയും ഡിസ്ചാര്‍ജ് ആയശേഷം ആശുപത്രിയിലെ കട്ടിലിൽ സുരക്ഷാവസ്ത്രങ്ങളോടെ തന്നെ വിശ്രമിക്കുന്ന ഈ ഡോക്ടർ (ഡോ. ജിയാങ്) നൽകുന്ന സന്ദേശം ഒന്ന് മാത്രമാണ് പ്രാർത്ഥനയല്ല രോഗങ്ങൾക്ക് വേണ്ടത് ജാഗ്രതയും കരുതലും പരിചരണവുമാണ് .വാരിക്കുഴി ഒരുക്കി കാത്തിരിക്കുന്ന പൌരോഹത്യത്തിന്റെ കരാളഹസ്തങ്ങളിൽ പെടാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക ഏത് മാഹാവ്യധിയേയും നമുക്കും ചെറുത്ത് തോൽപ്പിക്കാം.

**