ഈ പെൺകുട്ടികൾ നിലപാടെടുത്തെടുത്ത് മുന്നേറുകയാണ്

ഫാസിസത്തിന്റെ വ്യാപനം സംഭവിക്കുന്ന ഇക്കാലത്തു ഇങ്ങനെയൊക്കെയേ പ്രതിഷേധിക്കാൻ സാധിക്കൂ. പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​ൽ​നി​ന്ന്​ സ്വ​ർ​ണ​മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങു​ന്ന​ത്​ നി​ര​സി​ച്ച്​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി കാർത്തിക ബി കുറുപ്പ്.

എം.​എ​സ്​​സി ഇ​ല​ക്​​ട്രോ​ണി​ക്​ മീ​ഡി​യ കോ​ഴ്​​സി​ലെ ഒ​ന്നാം റാ​ങ്കു​കാ​രി​യാണ് കോ​ട്ട​യം ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി​നി കാ​ർ​ത്തി​ക ബി. ​കുറുപ്പ് . പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തി​ങ്ക​ളാ​ഴ്​​ചയാണ് ബി​രു​ദ​ദാ​ന ച​ട​ങ്ങ്. ദേ​ശീ​യ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​യും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​റും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സ്വ​ർ​ണ​മെ​ഡ​ൽ നി​ര​സി​ക്കു​ന്ന​തും ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ക്കു​ന്ന​തു​മെ​ന്ന്​ കാ​ർ​ത്തി​ക പറഞ്ഞു. എ​റ​ണാ​കു​ള​ത്ത്​ 24 ന്യൂ​സ്​ ചാ​ന​ലി​ൽ പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​റാ​യി ജോ​ലിചെയ്യുകയാണ് കാർത്തിക.

ജുഡീഷ്യറിയും പ്രസിഡന്റ് പദവിയും വർഗ്ഗീയ ശക്തികൾക്ക് പാദസേവ ചെയ്യുന്നതിൽ മത്സരിക്കുകയാണ്. ഒരുകാലത്തും സംഭവിക്കാത്തതായിരുന്നു അതൊക്കെ, പ്രസിഡന്റിന് രാഷ്ട്രീയം ഉണ്ടാകാം പക്ഷെ കർമ്മമേഖലയിൽ ആ പക്ഷപാതം പ്രകടിപ്പിക്കാൻ പാടില്ല എന്നിരിക്കെ എല്ലാ മൂല്യങ്ങളെയും ഇല്ലാതാക്കുകയാണ് ആ പദവി. ഏതൊരു വ്യക്തിയും സ്വപ്നതുല്യമായി കരുതുന്ന നിമിഷങ്ങളാണ് കാർത്തിക തന്റെ പ്രതിഷേധത്തിന് വേണ്ടി ബഹിഷ്കരിക്കുന്നത്. ഇതുപോലുള്ളവരെയാണ് നാടിനാവശ്യം. അല്ലാതെ ആക്രോശിക്കുന്ന വർഗ്ഗീയ കോമരങ്ങളെയല്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.