സഹർ സ്വയം തീകൊളുത്തി മരിച്ചു, ഫുട്ബോൾ കളി കാണാൻ സ്റ്റേഡിയത്തിൽ പോയതാണ് അവൾ ചെയ്ത കുറ്റം

460

സഹർ സ്വയം തീകൊളുത്തി മരിച്ചു

സത്യത്തിൽ അവൾ ആത്മഹത്യ ചെയ്തതല്ല സഹറിനെ മതം കൊല്ലപ്പെടുത്തുകയായിരുന്നു.

ഫുട്ബോൾ കളി കാണാൻ പോയി
അതാണ് അവൾ ചെയ്ത കുറ്റം.

ഇറാനിൽ പെണ്ണുങ്ങൾക്ക് പന്തുകളി സ്റ്റേഡിയത്തിൽ പ്രവേശനമില്ല.

നിക്കറിട്ട് കളിക്കുന്ന പുരുഷന്മാരുടെ കാലും തുടയും മസിലും മറ്റും കണ്ടാൽ സ്ത്രീകൾ വികാരവിജ്രംഭിതരാകാൻ സാധ്യതയുണ്ടെന്നാണ് വിശുദ്ധ ഗോത്രവാറോല വിജ്ഞാപനം.

ഒട്ടകത്തിനുള്ള അവകാശങ്ങൾ പോലുമില്ലാത്ത ചങ്ങലക്കിട്ട് സൂക്ഷിക്കേണ്ട ഭോഗവസ്തുവാണ് ഇസ്ലാമിലെ സ്ത്രീ.

പതിമൂന്നിൽപ്പരം ഭാര്യമാരും പിന്നെ വെപ്പാട്ടികളും അടിമസ്ത്രീകളും എല്ലാമായി ലൈംഗിക അരാജകത്വത്തിൽ ജീവിച്ചിരുന്ന ഒരു യുദ്ധപ്രഭു പെണ്ണിനായി നിർമ്മിച്ച സദാചാര ഇരുട്ടറയിലായിരുന്നു മുപ്പതുകാരിയായ സഹർ ജീവിച്ചത്.

പക്ഷെ എല്ലാ മനുഷ്യരിലും എന്ന പോലെ കായികമത്സരങ്ങളോടുള്ള ആദിമമായ ആ ഇഷ്ടം അവളിലുമുണ്ടായിരുന്നു.

ഫുട്ബോൾ
അതായിരുന്നു സഹറിന്റെ പ്രിയ ഗെയിം.

അവൾ ഇഷ്ടപ്പെട്ട ഒരു ക്ളബിന്റെ കളി കാണാനുള്ള ആഗ്രഹം അടക്കാനാവാതെ വന്നപ്പോൾ പുരുഷവേഷം ധരിച്ച് സ്റ്റേഡിയത്തിൽ പ്രവേശിച്ചു.

മതപ്പോലീസ് അവളെ പിടികൂടി.
അറസ്റ്റ് ചെയ്തു. കോടതിയിൽ എത്തിച്ചു.

പെണ്ണിന് വിലക്കപ്പെട്ട കളി കാണാൻ പോയ കുറ്റത്തിന് ആറുമാസം ജയിലിൽ കിടക്കേണ്ടി വരുമെന്ന് കേട്ട് ഭയന്ന് സഹർ സ്വയം തീകൊളുത്തി കത്തിച്ചാമ്പലായി.

പെണ്ണിനെ ഭയക്കുന്ന
പെണ്ണിന്റെ മുഖത്തെ ഭയക്കുന്ന
പെണ്ണിന്റെ പ്രണയത്തെ ഭയക്കുന്ന
പെണ്ണിന്റെ ലൈംഗികതയെ ഭയക്കുന്ന
മതം സഹറിനെ ചുട്ടുകൊന്നു.

സുനിതാ വില്യംസ് സ്പേസ് സ്റ്റേഷനിൽ താമസിച്ച് ഒഴുകി നടക്കുന്ന നൂറ്റാണ്ടിൽ
പെണ്ണുങ്ങൾ പാറ്റേൻ ടാങ്കുമായി പട നയിക്കുന്ന കാലഘട്ടത്തിൽ
പന്തുകളി കാണാൻ സ്ത്രീകളെ അനുവദിക്കാത്ത മതപ്രാകൃതത്വം.

എർലാൻ കുർദിക്ക് വേണ്ടി കണ്ണീരൊഴുക്കിയവർ മതം തീകൊളുത്തി കൊന്ന സഹറിനെ പറ്റി കേട്ടിട്ടേയില്ല.

തമ്മിൽ കണ്ടാൽ തലതല്ലിക്കീറുന്ന സുന്നിയും ഷിയായും പെണ്ണിന് പൗരാവകാശങ്ങൾ നിഷേധിക്കുന്ന വിഷയത്തിൽ ഒന്നിക്കുന്നു.

സൗദി അറേബ്യയും ഇറാനും പെണ്ണിനായി ഒരേ ആവേശത്തോടെ ചങ്ങല പണിയുന്നു കരിഞ്ചാക്ക് തയ്ക്കുന്നു.

സ്ത്രീകളെ ഫുട്ബോൾ കാണാൻ അനുവദിക്കാത്ത ഇറാനെ ഫിഫയിൽ നിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പെൺവിരുദ്ധ മതാന്ധകാര കൂട്ടമായ വഹാബി സൗദി അറേബ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളെ ഐക്യരാഷ്ട്ര സഭയിൽ നിന്ന് പുറത്താക്കി ഉപരോധം ഏർപ്പെടുത്തുകയാണ് വേണ്ടത്.

സ്വയം നന്നാവാൻ തയ്യാറാത്തവരെ മര്യാദ പഠിപ്പിക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

കോടിക്കണക്കിന് സ്ത്രീകളാണ് ഒരൊറ്റ മതം മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രാഥമിക മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട് നരകജീവീതം നയിക്കുന്നത്.

ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനത്തെ വടക്കൻ മേഖലയിലെ സ്ത്രീകളെ ഏതാണ്ട് മുഴുവനായി തന്നെ ചാക്കിൽ കയറ്റുന്നതിൽ മതം വിജയിച്ചു കഴിഞ്ഞിരിക്കുന്നു.

വിവാഹഫോട്ടോകളിൽ പോലും പെണ്ണിന് മുഖമില്ലാതായി തുടങ്ങിയിരിക്കുന്നു.

ലിബറൽ ജനാധിപത്യത്തിന്റെ വിശാലമേച്ചിൽപ്പുറങ്ങളിൽ സ്ത്രീകൾ പുതിയാകാശവും പുതുസൗരയൂഥങ്ങളും കണ്ടെത്തി മുന്നേറുമ്പോൾ ഇസ്ലാമിക ഇരുമ്പുമറയിൽ ഇഷ്ട വസ്ത്രം ധരിക്കാനാവാതെ ഇഷ്ട കായികമത്സരം കാണാനാവാതെ പെൺജന്മങ്ങൾ എരിഞ്ഞു തീരുന്നു.

ഇതാണ് സാമുവൽ ഹണ്ടിംഗ്ടൺ പറഞ്ഞ clash of civilizations.

വെളിച്ചവും ഇരുട്ടും തമ്മിലുള്ള ഏറ്റുമുട്ടൽ.

സഹറിന്റെ രക്തസാക്ഷിത്വം ഒരു മുന്നറിയിപ്പാണ്

കാലത്തെ റിവേഴ്സ് ഗിയറിൽ ഓടിക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടുക തന്നെ ചെയ്യും.