Connect with us

Featured

വ്യവസ്ഥിതികളെ പരിഹസിക്കുന്ന കഥാപാത്രങ്ങളുമായി, അംഗീകാരങ്ങളുടെ നിറവിൽ സജിൻ ബാബു

മലയാള സിനിമയിലേക്ക് വ്യത്യസ്തമായ സമീപനങ്ങളോടെ കാൽവച്ച സംവിധായകനാണ് സജിൻ ബാബു. ഓരോ സിനിമയും പുതുമയാർന്ന രീതിയിൽ ചെയ്യാനുള്ള സാജിന്റെ

 117 total views,  3 views today

Published

on

മലയാള സിനിമയിലേക്ക് വ്യത്യസ്തമായ സമീപനങ്ങളോടെ കാൽവച്ച സംവിധായകനാണ് സജിൻ ബാബു. ഓരോ സിനിമയും പുതുമയാർന്ന രീതിയിൽ ചെയ്യാനുള്ള സജിന്റെ പ്രാഗത്ഭ്യം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാണുന്ന മനുഷ്യരിൽ നിന്ന് തന്നെ കഥാപാത്രങ്ങളെ കണ്ടെത്തുന്ന ഈ കലാകാരൻ അനവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. അത്രമാത്രം കരുത്തുറ്റ കഥാപാത്രങ്ങൾ ആണ് സജിൻ പ്രേക്ഷകർക്ക് സമ്മാനിച്ചത് . സജിനെ നമുക്ക് പരിചയപ്പെടാം. സജിന്റെ നിനിമാ പ്രയാണങ്ങളെ ചോദിച്ചറിയാം. ബൂലോകം ടീവിക്ക്‌ വേണ്ടി സജിൻ ബാബുവിനെ ഇന്റർവ്യൂ ചെയുന്നത് രാജേഷ് ശിവ .

***
ചോദ്യം : അസ്തമയം വരെ – മനുഷ്യന്റെ മതസദാചാരവും വിക്ടോറിയൻ സദാചാരവും മുന്നോട്ടുവയ്ക്കുന്ന സദാചാര-പാപബോധങ്ങളെയും പ്രകൃതിപരവും പ്രകൃതി വിരുദ്ധവുമായ ധാരണകളെയും പൊളിച്ചെഴുതുന്ന സിനിമ, വൈകാരികതകളിലൂടെ , ആത്മസംഘർഷങ്ങളിലൂടെ മുന്നോട്ടുപോകുന്ന നായകനെ സജിൻബാബു എന്ന സംവിധായകൻ എവിടെനിന്നു കണ്ടെടുത്തു ?

ഉത്തരം : അസ്തമയം വരെ എന്ന സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ…കെബി ഗണേഷ് കുമാർ സാംസകാരിക വകുപ്പ് മന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരം പത്മനാഭ തിയേറ്ററിൽ ഓസ്കർ നോമിനേഷൻ കിട്ടിയ ചിത്രങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു . Terence Malick എന്ന ഹോളീവുഡ് സംവിധായകൻ, അദ്ദേഹം വ്യത്യസ്തമായ രീതിയിൽ സിനിമ എടുക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ Tree of life എന്ന സിനിമ ഞാൻ കാണുകയായിരുന്നു. Brad Pitt ഒക്കെ അഭിനയിച്ച സിനിമ. ആ സിനിമയിൽ നിന്നാണ് എനിക്ക് ആ ചിന്ത ഉണ്ടാകുന്നതു, അതായതു നമുക്കും പ്രകൃതിയെ ഒക്കെ വച്ച് ഒരു സിനിമയെ കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ എന്ന് തോന്നിയതും അങ്ങനെ ഒരു ഐഡിയയിലേക്കു പോകുകയും ചെയ്തത്. എന്റെ ഒരു co writer ആയ ജോസ്‌ജോണും ഞാനും ചേർന്നാണ് ‘അസ്തമയം വരെ’യുടെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്.

ഞാൻ നേരത്തെ തന്നെ പോയിട്ടുള്ള ലൊക്കേഷസ് ഒക്കെ ആയിരുന്നു എന്നതുകൊണ്ടുതന്നെ ആ സ്ഥലത്തൊക്കെ വച്ചാണ് കഥ നടക്കുന്നത് എന്ന് ഉദ്ദേശിച്ചാണ് എഴുതിയതും. കേരളത്തിൽ കുറെ സ്ഥലങ്ങളിൽ ആ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. വയനാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം, കോട്ടയം ഒക്കെ… ഇവിടെയൊക്കെ ഞാൻ മുന്നേ പോയിട്ടുണ്ട്, അതുകൊണ്ടു തന്നെ ആ സ്ഥലങ്ങളെ, പ്രത്യകിച്ചും പ്രകൃതി, കാട് ഇവയെയൊക്കെ explore ചെയുക എന്നൊരു ഉദ്ദേശം കൂടി തിരക്കഥ എഴുതുമ്പോഴും ആ സിനിമ എടുക്കുമ്പോഴും ഉണ്ടായിരുന്നു. പിന്നെ, നമുക്കെല്ലാം ജീവിതത്തിൽ പലപ്പോഴും തോന്നിയിട്ടുള്ള ചോദ്യങ്ങളും സംശയങ്ങളും കൂടിയാണ് അതിലെ കഥാപാത്രത്തിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്.

ആ സിനിമയുടെ സമയത്തു (2015 ) എനിക്ക് 25 -26 വയസു പ്രായമുണ്ടായിരുന്നു. സിനിമയിലെ കഥാപാത്രങ്ങൾക്ക് പേരില്ല , സ്ഥലമില്ല..അതായതു ഏതുകാലത്തും ഏതു വ്യക്തിക്കും സംഭവിക്കാവുന്നതാണ് അതൊക്കെ. ആകെയൊരു കഥാപാത്രത്തിന് മാത്രമേ പേരുള്ളൂ, ക്ലാര. Saint Francis of Assisi യുടെ കാമുകിയുടെ പേരാണ് അത്. പിന്നീട് അവർ ഒരു കന്യാസ്ത്രീ ആയി മാറുകയായിരുന്നു. Saint Francis of Assisi യുടെ പുസ്തകങ്ങളും ആ സിനിമയിൽ എന്ന ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ ഒരുപാട് തവണ അത് വായിക്കുകയൊക്കെ ചെയ്തിരുന്നു. അപ്പോൾ അതിന്റെ ആ ഒരു ഷെയ്ഡും ആ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

ചോദ്യം : പ്രകൃതി വിരുദ്ധതകൾ എന്ന് സമൂഹം പറയുന്നതെല്ലാം പ്രകൃതിപരവും… പ്രകൃതിപരം എന്ന് സമൂഹം പറയുന്നതെല്ലാം പ്രകൃതിവിരുദ്ധതകളും ആകുന്നു. ഉദാഹരണം റേപ്പ് എന്ന സംഗതി തന്നെ. പ്രകൃതിയിൽ ജീവജാലങ്ങളുടെ ഇണചേരൽ ഒരർത്ഥത്തിൽ ഈ റേപ്പ് തന്നെയാണ്, അതുപോലെ രക്തബന്ധരതി… മനുഷ്യൻ അവൻ ചമച്ച ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് ഈ പ്രകൃതിപരമായതിനെ പ്രകൃതി വിരുദ്ധമാക്കി ചിന്തിച്ചത്. ഈ വൈരുധ്യങ്ങളെ പലപ്പോഴും പ്രവർത്തികൊണ്ടു മനുഷ്യൻ ചോദ്യം ചെയ്യുന്നുമുണ്ട്. അതിനെ ആധുനിക സമൂഹം ക്രൈം എന്നോ അരാജകത്വം എന്നോ ഒക്കെ പറയുന്നുമുണ്ട്. ബന്ധങ്ങൾക്കിടയിലെ സങ്കീർണ്ണമായ പാലത്തെ ഡൈനാമിറ്റ് വച്ച് തകർക്കുകയല്ലേ ഈ ചിത്രം ?

ഉത്തരം : ഈ ചോദ്യത്തിൽ തന്നെ അതിന്റെ ഉത്തരവും ഉണ്ട് എന്നതാണ് എനിക്ക് മനസിലായ ഒരു കാര്യം. എന്റെ എല്ലാ സിനിമകളും ഈ സൊസൈറ്റിയുടെ ഒരു പരിച്ഛേദം തന്നെയാണ്. എന്തൊക്കെയാണ് മനുഷ്യൻ മതങ്ങളിലൂടെ പ്രാക്ടീസ് ചെയ്യുന്നത് , മതങ്ങളിലൂടെ എന്തൊക്കെ മൊറാലിറ്റിയാണ് നാം പഠിക്കുന്നത് , ഇതിന്റെയൊക്കെ കുറെ പഠനങ്ങൾ ഉണ്ടല്ലോ ..ഇതിനൊന്നും വിരുദ്ധമായിട്ടല്ല , എന്നാൽ അതൊന്നും അങ്ങനെ അല്ല എന്നൊരു തോന്നൽ നമുക്ക് കുട്ടിക്കാലം മുതൽക്കു ഉണ്ടാകാറുണ്ട്. അതിന്റെ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഇത്തരം സിനിമകളെ ഞാൻ സമീപിച്ചിരിക്കുന്നത് . ചോദ്യത്തിൽ തന്നെ മറുപടി ഉള്ളതിനാൽ തന്നെ കൂടുതൽ പറയണ്ട എന്ന് കരുതുന്നു.

Malayalam Movies To Watch Out For In The Month Of July 2017! - Filmibeatചോദ്യം : ഓരോ സിനിമകളിലേക്കും പോകുമ്പോൾ വ്യത്യസ്തമായ ഘടന വഹിക്കുന്ന സൃഷ്ടികളെ ആണ് സജിൻ ബാബുവിൽ നിന്നും കാണാൻ സാധിക്കുന്നത്. ‘അയാൾ ശശി’ ആക്ഷേപഹാസ്യത്തെയും ഫിലോസഫിയെയും ഇഴചേർത്തുകൊണ്ടു നിർമ്മിച്ചതാണ്. അങ്ങനെയൊരു ത്രെഡ് മനസ്സിൽ രൂപപ്പെടാനുണ്ടായ സാഹചര്യം ?

( ചോദ്യകർത്താവ് : എന്റെയും സജിന്റെയുമൊക്കെ നഗരമായ തിരുവനന്തപുരത്തെ കലാസാംസ്കാരിക കൂട്ടായ്മകൾ വളരെ പ്രസിദ്ധമാണ്. ഒരുകാലത്തു ഇതിലൊക്കെ സജീവമായിരുന്ന ഒരാളായതു കൊണ്ട് എനിക്ക് നന്നായറിയാം. അതിനാൽ തന്നെ ‘ശശി’ നമുക്ക് ചുറ്റുമുള്ള പലരുമാണ് എന്ന് സിനിമ കാണുമ്പൊൾ മനസിലാകുന്നു .  മുഖസ്തുതിക്കാരും പ്രാഞ്ചികളും അനവധിയുണ്ട് എന്ന് എന്റെ അനേകം അനുഭവങ്ങളിലൂടെ മനസിലായ സംഗതിയാണ്, അവാർഡുകൾ ഏർപ്പെടുത്തുന്നവർ തന്നെ സ്വയം സ്വീകരിക്കുക, പുകഴ്ത്തി നടക്കാൻ അനുയായികളെ സൃഷ്ടിക്കുക..ഇതൊക്കെ അവരുടെ ചില ശീലങ്ങൾ മാത്രം, സജിൻ ഇത്തരം കൂട്ടായ്മകളെ നന്നായി മനസിലാക്കിയാതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. എന്താണ് പറയാനുള്ളത് ?)

ഉത്തരം : അയാൾ ശശിയുടെ കഥ ഞാൻ തന്നെയാണ് എഴുതിയത്. മാതൃഭൂമി പത്രത്തിൽ വന്ന ഒരു വാർത്തയിൽ നിന്നാണ് കഥ രൂപപ്പെട്ടത് , ഒരു കൗതുക വാർത്ത പോലെ വന്നത്. . ‘ശവപ്പെട്ടികളും സ്മാർട്ടാകുന്നു’ എന്നതായിരുന്നു അതിന്റെ ടൈറ്റിൽ. അതിനെ ബേസ് ചെയ്താണ് ഇങ്ങനെ ഒരു തിരക്കഥ ഉണ്ടാക്കുന്നത്. ഞാൻ തിരുവനന്തപുരത്തു താമസിക്കുമ്പോൾ അവിടത്തെ പല സാംസ്‌കാരിക കൂട്ടായ്മകളിൽ പങ്കെടുക്കാനും അവിടെയൊക്കെ പല കാര്യങ്ങളും കാണാനും അറിയാനും എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. പ്രത്യകിച്ചും, മാനവീയം വീഥി പോലുള്ള ഇടങ്ങളിൽ പോകുകയും അവിടെയൊക്കെ പല ആളുകളെയും അടുത്തറിയാനും സാധിച്ചിട്ടുണ്ട്. അവിടെ മാത്രമല്ല, നമ്മുടെ ജീവിതത്തിലും പല സ്ഥലങ്ങളിലും പലതരം ആളുകളെ നമുക്ക് അടുത്തറിയാൻ സാധിച്ചിട്ടുണ്ട് .

സെലിബ്രിറ്റിസ് ആകട്ടെ, രാഷ്ട്രീയക്കാർ ആകട്ടെ.. അവർ സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി കാണിക്കുന്നതെല്ലാം അറിയാനും സാധിച്ചിട്ടുണ്ട്. ചില ആൾക്കാരുണ്ട്, കാശുണ്ടാക്കി സിനിമ എടുക്കുന്നവർ, ആഡംബര കാറുകൾ വാങ്ങുന്നവർ , വലിയ വീടുകൾ വാങ്ങുന്നവർ . അങ്ങനെ പൈസ ഉണ്ടാക്കുകയും അത് കാണിക്കാൻ വേണ്ടി എന്തും ചെയുന്ന അനവധി പേരുണ്ടല്ലോ നമുക്കിടയിൽ. അതിൽ നിന്ന് ഉണ്ടാക്കിയെടുത്ത ഒരു കഥാപാത്രമാണ് ശശി എന്ന് പറയുന്നത്. നമ്മുടെ സൊസൈറ്റിയിൽ ശശിമാരെ ഒരുപാട് കാണാൻ സാധിക്കും. ആ കഥാപാത്രം അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യനായി എനിക്ക് തോന്നിയത് ശ്രീനിയേട്ടൻ തന്നെയായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ പോയി കാണുന്നത്. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിനത് ഇഷ്ടമായി. അങ്ങനെ പുള്ളിയത് സമ്മതിക്കുകയും ചെയ്തു. പ്രശസ്ത കാമറാമാൻ പി സുകുമാറും… മീശമാധവൻ, പട്ടാളം, രസികൻ പോലുള്ള സിനിമകൾ പ്രൊഡ്യൂസ് ചെയ്ത സുധീഷ് പിള്ളയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്

ചോദ്യം : ശ്രീനിവാസൻ എന്ന അഭിനേതാവുമൊത്തുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുമോ ?.

ഉത്തരം : വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു അദ്ദേഹവുമായിട്ട് ഉള്ളത്. ആദ്യമായി ഞാനദ്ദേഹത്തിനു മെസ്സേജ് അയക്കുകയായിരുന്നു ഉണ്ടായത്.അങ്ങനെ അദ്ദേഹമെന്നെ ഫോണിൽ വിളിച്ചു, പിന്നെ ഞാൻ പോയി കണ്ടു, അയാൾ ശശിയുടെ കഥപറഞ്ഞു . ഒന്നും മിണ്ടാതെ ശ്രീനിയേട്ടൻ കഥ കേട്ടു , റൂമിൽ പോയി തിരിച്ചുവന്നിട്ടു കുറെ ചോദ്യങ്ങൾ ചോദിച്ചു. അതിനൊക്കെ ഞാൻ മറുപടി പറയുകയും ചെയ്തു. അങ്ങനെ അദ്ദേഹം സിനിമ ചെയ്യാമെന്ന് പറഞ്ഞു. പുള്ളി വളരെ പോസിറ്റിവ് ആയിരുന്നു. രാവിലെ ആറുമണിക്കൊക്കെ സെറ്റിൽ വന്നിട്ട് പിറ്റേന്നു രാവിലെ രണ്ടുമണിവരെ ഒക്കെ അദ്ദേഹം സെറ്റിൽ ഉണ്ടാകുമായിരുന്നു. കാരവാനോ ആഡംബരങ്ങളോ ഒന്നും ആവശ്യപ്പെടാതെ അദ്ദേഹം നമ്മോടു സഹകരിച്ചു. ഇപ്പോഴും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും വിളിക്കാൻ പറ്റും, വിളിച്ചാൽ ഫോൺ അറ്റന്റ് ചെയ്യുകയും മീറ്റ് ചെയ്യാൻ സാധിക്കുകയും ഒരുപാട് നേരം സംസാരിച്ചിരിക്കുകയും ചെയ്യും. ഒരുപാട് സബ്ജക്റ്റുകൾ ഉണ്ട് പരസ്പരം സംസാരിക്കാൻ. ഒരു ആക്ടർ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തിൽ നിന്നും നല്ല അനുഭവങ്ങൾ മാത്രമേ ഉള്ളൂ. ഷൂട്ടിങ്ങിനിടയിൽ ഡ്രൈവ് ചെയുമ്പോൾ ഒരു ആക്സിഡന്റ് സംഭവിച്ചപ്പോൾ അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഷൂട്ട് ഇനി നടക്കില്ല എന്നുവരെ വിചാരിച്ചു. പക്ഷെ പുള്ളി അടുത്ത ടേക് എടുക്കാം എന്നുപറഞ്ഞുകൊണ്ടു എന്നെ ഞെട്ടിച്ചിട്ടുണ്ട്‌.

Advertisement

ചോദ്യം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കാലത്തെ ആ സജിൻ ബാബുവിനെ ഓർമയുണ്ട്, സിനിമാ താത്പര്യങ്ങളുമായി നടന്ന ഒരു യുവാവ്, എന്നാൽ അന്ന് നമ്മൾ കമ്മ്യൂണിക്കേറ്റ് ചെയ്തതെല്ലാം കാമ്പസ് കുസൃതികളും തമാശകളും ആയിരുന്നു. അതുകൊണ്ടുതന്നെ സിനിമയിലേക്കുള്ള സജിന്റെ യാത്രകൾ , പഠനങ്ങൾ, മൂന്നു സിനിമകൾക്കും മുമ്പ് ചെയ്ത വർക്കുകൾ ഒക്കെ അറിയാൻ താത്പര്യമുണ്ട്

ഉത്തരം : കുട്ടിക്കാലത്തു എന്റെ വീട്ടിൽ കറന്റ് ഒന്നും ഇല്ലായിരുന്നു, അടുത്ത വീട്ടിൽ പോയാണ് സിനിമ ഒക്കെ കണ്ടത്. അപ്പോഴേ സിനിമയുടെ ഒരു താത്പര്യം മനസ്സിൽ കയറി കൂടിയതാണ് .. യൂണിവേഴ്സിറ്റി കോളേജ് കാലത്തു തന്നെ പാർട്ട് ടൈം ആയി ഒരു ഫിലിം ഇന്സ്റ്റിട്യൂട്ടിൽ ഞാൻ ജോയിൻ ചെയ്തിരുന്നു .ഞാനും മറ്റൊരു സുഹൃത്തും ചേർന്ന് ഒരു കാമ്പസ് ഫിലിം ചെയ്തിട്ടുണ്ട്. രജനി എസ് ആനന്ദിന്റെ സംഭവത്തെ അടിസ്ഥാനമാക്കി. അതായിരുന്നു ഒരു തുടക്കം. പിന്നെ എന്റെ IFFK എക്സ്പ്പീരിയൻസ് ഒക്കെ പലയിടത്തും പറഞ്ഞിട്ടുളളതാണ്. സെക്ക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ചിട്ടു ഒക്കെയാണ് ഞാൻ ആദ്യമായൊരു അന്താരാഷ്ട്ര സിനിമാ മേളയിൽ പോകുന്നത്. അതുവരെ സാധാരണ സിനിമകൾ മാത്രമായിരുന്നു കണ്ടിട്ടുള്ളത്. ‘ദി റിട്ടേൺ’ എന്ന റഷ്യൻ സിനിമ ആയിരുന്നു ഫെസ്റ്റിവല്ലിൽ ആദ്യമായി കാണുന്ന ലോക സിനിമ. അതൊരു വലിയ ക്ലാസിക് സിനിമയാണ്. ആ ഓർമ്മകൾ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അതിനു ശേഷം നിരന്തരം കോമ്പറ്റിഷൻ സിനിമകൾ കാണുകയും ഫിലിം സൊസൈറ്റികളുടെ ഫിലിം ഫെസ്റ്റിവലിൽ പോകുകയും അവിടെ സിനിമകളും ഡിസ്കഷൻസും ഒക്കെ കാണുകയും ചെയ്തിരുന്നു.

യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ തന്നെ ചലച്ചിത്ര അക്കാദമിയുടെ ഒരു film appreciation course ചെയുകയും ചെയ്തു. സണ്ണി ജോസഫ് സാർ ഫെസ്റ്റിവൽ ഡയറക്റ്റർ ആയിരുന്നു , കോഴ്സ് വയനാട് വൈത്തിരിയിൽ വച്ചായിരുന്നു. അവിടെയും കുറെ ആൾക്കാരെ കാണുകയും അവരുടെയൊക്കെ ക്‌ളാസുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കുകയും ചെയ്തു. അവരുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഒക്കെ എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് ഞാനൊരു ഡോക്ക്യൂമെന്ററി ചെയ്തിരുന്നു- ‘റിവർ ഫ്‌ളോയിങ് ഡീപ് ആൻഡ് വൈഡ് ‘.ഓസ്‌ട്രേലിയൻ സ്വദേശിയായ ഒരു ചാരിറ്റി പ്രവർത്തകനെ കുറിച്ചായിരുന്നു അത്. അതിനു ശേഷം ചെയ്തത് MUSIC OF THE BROOM എന്ന ഷോർട്ട് ഫിലിം ആയിരുന്നു. അത് പല ഫെസ്റ്റിവലുകളിലും പോയി കുറെ അവാർഡുകൾ നേടിയിരുന്നു .

പിന്നെ 2010- ലോ മറ്റോ ഫിലിം ഫെസ്റ്റിവലിൽ the delegate എന്ന ഒരു ഡോക്ക്യൂമെന്ററി ചെയ്തു . ഒരുപാട് ഫിലിം മേക്കേസിനെ പരിചയപ്പെടാനും അവരെ ഇന്റർവ്യൂ ചെയ്യാനും സാധിച്ചു. അതൊക്കെ തന്നെയാണ് സിനിമയിലേക്ക് ആദ്യപടി എന്ന നിലയിൽ സഹായിച്ചത്. LLB കഴിഞ്ഞിട്ട് ഒരു അഡ്വർടൈസിംഗ് കമ്പനി തുടങ്ങിയിരുന്നു . അത് ലാഭകരമായി തന്നെ മുന്നോട്ടു പോയിരുന്നു. പക്ഷെ സിനിമയോടുള്ള അതിയായ ആഗ്രഹം കാരണം തുടർന്നില്ല. അന്നുതന്നെ കാറൊക്കെ ഉണ്ടായിരുന്നു. അതൊക്കെ വിറ്റിട്ടാണ് ആദ്യസിനിമ ചെയുന്നത്. അസ്തമയം വരെക്കു ശേഷം അയാൾ ശശി പിന്നെ ബിരിയാണി എല്ലാം ഉണ്ടായി.

ചോദ്യം : ബിരിയാണിയിലേക്കു വരുമ്പോൾ, ഒരുപാട് വിമർശനങ്ങളും മതമൗലികവാദികളുടെ ആക്രമണങ്ങളും ഉണ്ടായതായി ശ്രദ്ധിച്ചിട്ടുണ്ട്. ഇത്തരമൊരു വിഷയം ഉപയോഗിക്കുമ്പോൾ അതൊക്കെ ഉണ്ടാകുമെന്നു കണക്കുകൂട്ടിയിരുന്നു ?

തീർച്ചയായും, നമ്മൾ ജീവിതത്തിൽ കണ്ടതും അനുഭവിച്ചതും ആയ യാഥാർഥ്യങ്ങൾ തന്നെയായിരുന്നു. ബിരിയാണി ഞാൻ ആദ്യത്തെ സിനിമയായി ചെയ്യാനിരുന്ന സബ്ജക്റ്റ് ആയിരുന്നു. കുറേവർഷങ്ങൾ മനസ്സിൽ രൂപപ്പെട്ടു വന്ന ഒരു സബ്ജക്റ്റ് ആണ്. തീർച്ചയായും അത്തരം വിമർശനങ്ങൾ ഉണ്ടാകുമെന്നു കരുതിയിരുന്നു. എന്നാൽ ഈ സിനിമയെ അറ്റാക്ക് ചെയ്തു ഒതുക്കുന്ന തരത്തിൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. കുറെ സപ്പോർട്ടുകൾ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. സപ്പോർട്ടുകൾ ഉണ്ടായില്ല എന്നല്ല, എന്നാൽ മതപരമായതും രാഷ്ട്രീയപരമായതുമായ വിഷയങ്ങൾ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായി അങ്ങനെയൊക്കെ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. കേരളത്തിൽ ഇതൊക്കെ സ്വാഭാവികതയായി മാറിക്കഴിഞ്ഞു. ‘ഈശോ’ എന്ന സിനിമയുടെ പേരിനെ പോലും എതിർക്കുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞു. ബിരിയാണി യാഥാർഥ്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇല്ലാത്തതൊന്നും പറയാൻ ശ്രമിച്ചിട്ടില്ല. ലൈറ്റായിട്ടാണ് പലതും പറഞ്ഞത്.

ചോദ്യം : സിനിമയിൽ ലൈംഗികത, അതാവശ്യമെങ്കിൽ ആകണം എന്ന പക്ഷക്കാരൻ ആണ് ഞാനും. ഒരുപക്ഷെ മലയാളം മുഖ്യധാരാ സിനിമകളിൽ ആ സമീപനം ഇതാദ്യമായി സജിനിൽ നിന്ന് തുടങ്ങുന്നു എന്ന് പറഞ്ഞാൽ , അതിനെക്കുറിച്ച് എന്താണ് അഭിപ്രായം ?

ഉത്തരം : എന്റെ ആദ്യ സിനിമയിലെ ആദ്യത്തെ സീൻ തന്നെ നെക്രോഫീലിയ (ശവഭോഗം) ആണ് കാണിക്കുന്നത് . നമ്മുടെ കേരളത്തിൽ നടന്ന സംഭവത്തെ ബേസ് ചെയ്താണ് അതും ചെയ്തത്. കുറുവിലങ്ങാട് പള്ളിയിൽ നടന്നിട്ടുണ്ട്, നെടുമങ്ങാട് നടന്നിട്ടുണ്ട്. അതുപോലെ പല സ്ഥലത്തും റിപ്പോർട്ട് ചെയ്തിട്ടുള്ള കാര്യമാണ്. പച്ചയായ യാഥാർഥ്യങ്ങൾ പറയാൻ ശ്രമിക്കുമ്പോൾ സിനിമയ്ക്ക് ആവശ്യമാണെങ്കിൽ , അല്ലെങ്കിൽ സിനിമയുടെ മുന്നോട്ടുള്ള പോക്കിന് ആവശ്യമാണെങ്കിൽ അത് വേണം. അത് പുതിയതൊന്നും അല്ല, ലോക സിനിമയിൽ ആയാലും ഹോളീവുഡ് സിനിമകളിൽ ആയാലും , എന്തിന്, ഇന്ത്യൻ സിനിമയിൽ പോലും അതുണ്ടായിട്ടുണ്ട്. പക്ഷെ മലയാളം സിനിമയിൽ അത് എനിക്കധികം പരിചിതമല്ല. ഒരു ഇന്റർനാഷണൽ ലെവലിൽ ആണ് ഞാൻ ആ സിനിമയെ സമീപിക്കാൻ ശ്രമിച്ചത്. ഒരു പ്രാദേശിക സിനിമ എന്ന നിലയിൽ ഒതുങ്ങിപ്പോകാതെ , ആർക്കും മനസിലാകുന്ന തരത്തിലാണ് ആണ് അത് എടുത്തത്. അതിന്റെ ആ സബ്ജക്റ്റ് അങ്ങനെയാണ് അതുകൊണ്ടു അത് അങ്ങനെ ചെയ്തു എന്ന് മാത്രം. അതൊരു വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല .

ചോദ്യം : ലൈംഗികതയെ ഒളികാഴ്ചകളിൽ നുകരുകയും നാലുപേരുടെ മുന്നിൽ തുപ്പിക്കളയുകയും ചെയ്യുന്ന ഒരു കപട യാഥാസ്ഥിതിക സമൂഹം ബിരിയാണിയുടെ യഥാർത്ഥ രുചി തിരിച്ചറിയാതെ ,ബിരിയാണിയിലെ ചോറിനടിയിൽ വച്ചിരിക്കുന്ന മാംസത്തിൽ മാത്രമായി , വൈറലായ ക്ലിപ്പുകളിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് പറഞ്ഞാൽ ?

Advertisement

ഉത്തരം : പ്രബുദ്ധ മലയാളികളുടെ നാട്ടിൽ ഇപ്പോഴും ഒരുപാട് ഇഷ്യൂസ് ഉണ്ട്. സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ വലിയ രീതിയിൽ ഉണ്ട്. ഇത്തരം അഭിനേതാക്കളും സിനിമാപ്രവർത്തകരും, സാക്ഷരതയിൽ മുന്നിൽ എന്നഹങ്കരിക്കുന്ന മലയാളിയുടെ ഇത്തരം കപടസദാചാര ബോധത്തെ പരിഹസിക്കുകയും വിമർശിക്കുകയും ചെയുന്നുണ്ട്. മലയാളിയുടെ സാക്ഷരത എവിടെയൊക്കെയോ തപ്പിത്തടഞ്ഞു നിൽക്കുന്നുണ്ട്, അതുകൊണ്ടാണല്ലോ ബിരിയാണിയുടെ ക്ലിപ്പിങ്‌സ് ഒക്കെ എവിടെയൊക്കെയോ എടുത്തിട്ട് ആഘോഷിക്കുന്നത്. ഇന്ത്യൻ ഭാഷകളിൽ ഇത്തരം സിനിമകൾ ഉണ്ടായിട്ടും അതിലൊന്നും ഇത്തരം സമീപനങ്ങൾ ആരും സ്വീകരിച്ചിട്ടില്ല.

ചോദ്യം : മതയാഥാസ്ഥിതികതകൾ എന്നും സ്ത്രീക്ക് എതിരായിരുന്നു ഒരുപക്ഷെ ഏറ്റവുമധികം യാഥാസ്ഥിതികം എന്ന കാഴ്ചപ്പാട് കൊണ്ടാണോ അതിലെ ഇസ്‌ലാമികമായ പശ്ചാത്തലം തിരഞ്ഞെടുത്തത് ? അതിനെ തന്നെ ഇസ്ലാമോഫോബിയ ആക്കി ചിലർ വ്യാഖ്യാനിക്കുന്നു. എങ്കിലും..ഒരു കലാകാരനെന്ന നിലയിൽ സാജിന്റെ അഭിപ്രായം ?

ഉത്തരം : മതങ്ങൾ എല്ലാം സ്ത്രീയെ അടിച്ചമർത്തുന്നു, പ്രത്യകിച്ചും സെമിറ്റിക് മതങ്ങൾ. ഇസ്ലാം മതം തന്നെ നോക്കൂ. എല്ലാ പരിരക്ഷയും സ്ത്രീക്ക് കൊടുക്കുന്നു എന്ന് പറയുമ്പോൾ തന്നെ അവരെ അടിച്ചമർത്തുന്നു. എല്ലാ മതങ്ങളിലും അതുണ്ട് എങ്കിലും അല്പം കൂടുതൽ ഉള്ളത് ഇസ്‌ലാമിൽ എന്ന നിലയ്ക്കാണ് അങ്ങനെയൊരു പശ്ചാത്തലം ഒരുക്കിയത്. എനിക്ക് പരിചിതമായൊരു പശ്ചാത്തലം കൂടിയാണ് അത് . പർദ്ദ, സ്ത്രീകളുടെ വിദ്യാഭ്യാസം നിഷേധിക്കൽ ഇതൊക്കെ അവരിലാണ് കൂടുതൽ. എന്നാൽ ഇപ്പോൾ കേരളത്തിലെ മുസ്ലീങ്ങൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരുപാട് മുന്നിലേക്ക് പോയിട്ടുണ്ട്. കേരളത്തിലെ മുസ്ലീങ്ങളെ വച്ച് നമുക്ക് പല കാര്യങ്ങളും അളക്കാൻ കഴിയില്ല. എന്നാൽ ഗ്രാമങ്ങളിൽ ഇപ്പോഴും അതേപടി നിൽക്കുന്നു. തമിഴ്‌നാട്ടിലും ബംഗാളിലും ..ഒക്കെ മുസ്‌ലിം സ്ത്രീകൾ വലിയ തോതിൽ അടിച്ചമർത്തലിനു വിധേയരാകുന്നു. എന്റെ ചില റിസേർച്ചുകളും അനുഭവങ്ങളും ഈ വിഷയത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. പെട്ടന്നുണ്ടായ ഒരു ഐഡിയ അല്ല, നേരത്തെ പറഞ്ഞപോലെ ഇത് എന്റെ ആദ്യ സിനിമയായി ചെയ്യാനിരുന്നതാണ്.

ചോദ്യം : കനികുസൃതിയുടെ ഗംഭീരമായ പ്രകടനം ഈ സിനിമയ്ക്ക് മുതൽക്കൂട്ടാണ്. അതിന്റെ അംഗീകാരം ആ അഭിനേത്രിക്കു കിട്ടിക്കഴിഞ്ഞു . ഇത്തരം എക്സ്പോസ്ഡ് ആകുന്ന കഥാപാത്രത്തിലേക്ക് കനിയുടെ വരവ് എങ്ങനെ ആയിരുന്നു, കനിയെ മനസ്സിൽ കണ്ടായിരുന്നോ ഇതിന്റെ തിരക്കഥ മുതൽ തുടങ്ങിയത് ?

ഉത്തരം : കനി എന്റെ ഒരു വര്ഷം സീനിയർ ആയിട്ടോ സമാനമായ സമയത്തോ ഒക്കെയാണ് പഠിച്ചത്. തിരുവനന്തപുരത്തു കനി ഒരുപാട് നാടകങ്ങളിൽ ഒക്കെ അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിലുപരി, ‘മാ’ എന്നൊരു തമിഴ് ഷോട്ട് ഫിലിമിൽ കനിയുടെ അമ്മവേഷം എന്നെ വലിയ രീതിയിൽ haunt ചെയ്തു. ബിരിയാണിയുടെ തിരക്കഥ എഴുതുന്ന സമയത്തുതന്നെ എന്റെ മനസ്സിലുണ്ടായിരുന്ന ആൾ കനി കുസൃതി തന്നെ ആയിരുന്നു. പിന്നെ പൊതുവെ മലയാളം സിനിമയിലെ മുസ്ലിം സ്ത്രീ എന്നത് വെളുത്തു തുടുത്ത സ്ത്രീ ആയിരിക്കുമല്ലോ, എന്നാൽ ഖദീജ എന്ന വേഷത്തിനു കനി തന്നെയാണ് അനുയോജ്യം എന്ന് എനിക്ക് തോന്നി. അവരുടെ അഭിനയം എടുത്തു പറയേണ്ട കാര്യമില്ല എന്ന് എനിക്ക് തോന്നുന്നു. അവർ അതിഗംഭീര അഭിനേത്രി ആണ്. ഒരുപക്ഷെ അവർ ഇല്ലായിരുന്നെങ്കിൽ ഈ ബിരിയാണി വേറൊരു ബിരിയാണി ആയി പോകുമായിരുന്നു എന്നുവരെ തോന്നിയിട്ടുണ്ട്. അത്രയ്ക്കും വലിയൊരു കോൺട്രിബ്യുഷൻ ഉണ്ട് അവരുടേതായി.

ചോദ്യം : സജിനും സജിന്റെ സിനിമകളും നേടിയ അംഗീകാരങ്ങൾ വായനക്കാർക്കായി പങ്കുവയ്ക്കുക

ഉത്തരം : എന്റെ ആദ്യത്തെ സിനിമ ‘അസ്തമയം വരെ’ സ്റ്റേറ്റ് അവാർഡിനൊക്കെ അയച്ചെങ്കിലും റിജെക്റ്റ് ചെയ്യപ്പെട്ടു. എന്നാൽ IFFK യിൽ ഇന്റർനാഷണൽ കോമ്പറ്റിഷനിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ടു മലയാളം സിനിമകളിൽ ഒന്നായിരുന്നു അത്. രജത ചകോരം നേടുകയുണ്ടായി. ആഡിയൻസ് അവാർഡും ജൂറി അവാർഡും നേടുകയുണ്ടായി. പിന്നെ മുംബൈ MAMI ഫിലിം ഫെസ്റ്റിൽ അംഗീകാരം ലഭിച്ചു . അവിടെ ഇന്ത്യഗോൾഡ് എന്ന കോമ്പറ്റിഷനിൽ ആയിരുന്നു. ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവല്ലിൽ മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള അവാർഡ് കിട്ടിയിരുന്നു. ഫിലിം ക്രിറ്റിക്സ് അവാർഡ് ഉണ്ടായിരുന്നു. മികച്ച ഡയറക്ടറിനുള്ള അവാർഡും ഉണ്ടായിരുന്നു. പിന്നെയും ചെറുതും വലുതുമായ കുറെ ഫെസ്റ്റിവലുകളിൽ പോയിരുന്നു.

രണ്ടാമത്തെ സിനിമ ‘അയാൾ ശശി’ ഒരു കൊമേഴ്‌സ്യൽ ലെവലിൽ ആയിരുന്നു. തിയേറ്ററിൽ ഒക്കെ റിലീസ് ആയിരുന്നു. മൂന്നാമത്തെ സിനിമയായ ബിരിയാണി ഇറ്റലിയിൽ വച്ച് നടന്ന asiatic film festival -ൽ മികച്ച സിനിമയ്ക്കുള്ള netpac അവാർഡ് നേടിയിരുന്നു .അതിനുശേഷം അമേരിക്ക, കാനഡ ……അങ്ങനെ അറുപതോളം ഒരുപാട് ഫെസ്റ്റിവലുകളിൽ പങ്കെടുത്തുകഴിഞ്ഞു, ഇരുപത്തിയഞ്ചോളം അവാർഡുകൾ ലഭിച്ചു. കനി കുസൃതിക്കു തന്നെ മികച്ച നടിക്കുള്ള ആറോ ഏഴോ അവാർഡുകൾ ലഭിച്ചു. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഫിലിം ഫെസ്റ്റിവൽ ആയ മോസ്‌കോ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് കനിയ്ക്ക് ലഭിച്ചു. സ്‌പെയിനിലെ മാഡ്രിഡിലും ഉണ്ടായിരുന്നു .പിന്നെ സ്റ്റേറ്റ് അവാർഡ് കനിക്കാണ് ലഭിച്ചത് , നാഷണൽ അവാർഡ് മികച്ച ഡയറക്ർ ആയി എനിക്കാണ് കിട്ടിയത് . പിന്നെയും പല ചലച്ചിത്ര മേളകളിലും അവാർഡുകൾ ലഭിച്ചു.

ചോദ്യം : പ്രേക്ഷകർ പ്രതീക്ഷയോടെ സിനിമകൾ കാത്തിരിക്കുന്ന അവസ്ഥയിലേക്ക് സജിൻ എന്ന സംവിധായകൻ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത പ്രോജക്റ്റുകൾ അറിയാൻ താത്പര്യമുണ്ട്.

Advertisement

ഉത്തരം : അടുത്ത പ്രോജക്റ്റ് എന്ന് പറഞ്ഞാൽ… ഇക്കഴിഞ്ഞ ലോക് ഡൌൺ സമയത്തൊക്കെ ഇരുന്നെഴുതിയ രണ്ടുമൂന്നു സ്ക്രിപ്റ്റുകൾ ഉണ്ട്. ഓരോ പടവും ഒന്നിൽ നിന്നും വ്യത്യസ്തമാകണം . സിനിമകളുടെ വിഷ്വൽ ലാങ്ഗ്വേജ്‌ ഡിഫറൻറ് ആയിരിക്കണം, സബ്ജക്റ്റുകൾ ഡിഫറൻറ് ആയിരിക്കണം എന്നൊക്കെ ആഗ്രഹങ്ങളുണ്ട്. അടുത്ത സിനിമ തില്ലർ ജേണറിലെ ഒന്നായാണ് ഉദ്ദേശിക്കുന്നത്. അതിന്റെ പണികൾ ഒക്കെ നടക്കുന്നുണ്ട്. ഉടനെ ഉണ്ടാകും എന്നാണു എന്റെ വിശ്വാസം. അത് കഴിഞ്ഞിട്ടും മൂന്നുനാല് പ്രോജക്റ്റുകൾ ഉണ്ട്.

ചോദ്യം : ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിയും തിയേറ്റർ പ്രതിസന്ധിയും ഒരു കലാകാരൻ എന്ന നിലയിൽ ബാധിച്ചിട്ടുണ്ടോ ? പ്രത്യേകിച്ച് ഒടിടി റിലീസുകളിൽ ബിഗ്‌സ്‌ക്രീനിന്റെ അഭാവം പലരും ഒരു സങ്കടകരമായി പറയുന്നുണ്ട്. സിനിമയുടെ സാങ്കേതികതകൾ മുഴുവൻ തിരസ്കരിച്ചു മുറികളിൽ ഇരുന്നു ആസ്വദിക്കുന്നത് കലാകാരന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നില്ലേ ?

ഉത്തരം : കോവിഡിന്റെ രണ്ടാംഘട്ടം ഒക്കെ മാറി തിയേറ്റർ തുറന്നപ്പോൾ ആണ് ബിരിയാണി തിയേറ്ററിൽ റിലീസ് ചെയ്തത് , എന്നാൽ അധികമാരും തിയേറ്ററിൽ വന്നില്ല. അത് പല സിനിമകൾക്കും ഉണ്ടായ പ്രശ്നം തന്നെയാണ്. മമ്മൂട്ടിയുടെ പ്രീസ്റ്റ് പോലെ ഒന്നോരണ്ടോ സിനിമകൾക്കു മാത്രമാണ് ജനം കയറിയത്. പക്ഷെ ഒടിടിയിൽ ഒക്കെ വന്നപ്പോൾ ആണ് ബിരിയാണി പോലൊരു സിനിമ സാധാരണക്കാരിലേക്ക് എത്തിയതും നല്ല റീച്ച് കിട്ടുന്നതും . പ്രതിസന്ധി ഉണ്ടെങ്കിലും വലിയ സിനിമകൾക്ക് തിയേറ്ററിൽ ആളുകൾ വരും എന്നുതന്നെയാണ് എന്റെ വിശ്വാസം . കാരണം തിയേറ്റർ എക്സ്പീരിയൻസ് എന്നത് ഒന്ന് വേറെ തന്നെയാണല്ലോ. ഒരു കലാകാരൻ തന്റെ സിനിമ തിയേറ്ററിൽ വിജയിക്കണം എന്നാണല്ലോ പ്രതീക്ഷിക്കുന്നത്. വേറെ ചില പോസിറ്റിവ് ആയ കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. താരമൂല്യം എന്ന സംഗതിക്കു ഒടിടി റിലീസ് വന്നതോടെ ഇടിവ് സംഭവിച്ചു എന്നാണ് കരുതുന്നത്. അതുമാത്രമല്ല സാധാരണക്കാർക്ക് ഒരു സിനിമ ചെയ്യാൻ സാധിക്കും എന്ന അവസ്ഥയിലേക്ക് വരികയും ചെയ്തു. ഇപ്പോൾ സിനിമയുടെ കണ്ടന്റ് ആണല്ലോ പ്രധാനം. തിയേറ്ററിൽ സാധാരണക്കാർ ഇപ്പോൾ പോകാത്തതുതന്നെ കുടുംബസമേതം പോകുമ്പോൾ ഉള്ള വലിയ ചിലവ് കാരണമാണ്. അങ്ങനെ ഒരു സിനിമ കുടുംബസമേതം കാണുന്ന ചിലവ് മതി ഒടിടിയിൽ ഒരു വര്ഷം സിനിമ കാണാൻ .

ചോദ്യം : ഒരു ക്ളീഷേ ചോദ്യമാണ്, എന്നിരുന്നാലും ചോദിക്കുന്നു. സിനിമകളുമായി ലോകം ചുറ്റുമ്പോൾ ഒരിക്കലും മറക്കാനാകാത്ത എക്സ്പീരിയൻസ് (കൾ ) പങ്കുവയ്ക്കുമോ ?

ഉത്തരം : ഏറ്റവും വലിയ അനുഭവം , ആദ്യം പറഞ്ഞപോലെ ഞാൻ ആദ്യമായി കാണുന്ന ലോക സിനിമ റഷ്യൻ സിനിമയായ ‘ദി റിട്ടേൺ’ ആയിരുന്നു.അതൊരു വലിയ അനുഭവം സമ്മാനിച്ചിട്ടുണ്ട് . നെറ്റ്പാക്കിന്റെ പ്രസിഡന്റ് സിംഗപ്പൂർ ഉള്ള Philip Cheah, അദ്ദേഹമായിരുന്നു ഇറ്റലിയിലെ ഏഷ്യാറ്റിക്ക് ഫെസ്റ്റിവലിൽ ജൂറി. അദ്ദേഹവുമായി ഞാൻ എന്റെ എക്സ്പീരിയസ് ഒക്കെ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. എനിക്ക് ആദ്യമായിട്ടൊരു ഗിഫ്റ്റ് തരുന്നത് പുള്ളി ആയിരുന്നു. ദി റിട്ടേൺ എന്ന സിനിമയുടെ സിനിമാട്ടോഗ്രാഫറുടെ ഒരു ബുക്കുണ്ട് , ആ ബുക്ക് പുള്ളി മേടിച്ചു എനിക്ക് തരികയായിരുന്നു. അത് ജീവിതത്തിൽ മറക്കാൻ ആകാത്ത ഒരു എക്സ്പീരിയൻസ് ആയിരുന്നു. അതും..ലോകം മുഴുവൻ അറിയുന്ന , ഇത്രേം സീനിയർ ആയ ഒരാൾ . അത് വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു. പിന്നെ, ഇറ്റലി, യൂറോപ്പ് … യാത്രകൾ ഒക്കെ വലിയ എക്സ്പീരിയൻസ് ആയിരുന്നു. ബിരിയാണിയുടെ അവിടത്തെ പ്രദർശനവും പ്രേക്ഷകരും അവരുടെ ഷെയറിങ്ങും… അതൊക്കെ മറക്കാനാകില്ല. ഒന്നുമില്ലായ്മയിൽ നിന്ന് വന്നിട്ട്, സിനിമ ഒരു സ്വപ്നമായി കൊണ്ടുനടന്നു ഒടുവിൽ യൂറോപിൽ ഒക്കെ പോകാനായില്ലേ… ഒരു സാധാരണക്കാരൻ എന്ന നിലയിൽ വലിയ കാര്യമായി കരുതുന്നു.

ചോദ്യം : കുടുംബത്തെ കുറിച്ച്

ഉത്തരം : ലോകം മുഴുവൻ ഒരു കുടുംബമായി കാണാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. അതിനപ്പുറം ഒന്നും വേണ്ട എന്ന ചിന്താഗതിക്കാരനാണ് ഞാൻ.

***

Advertisement

 


 118 total views,  4 views today

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement