പ്രിയപ്പെട്ട ബൂലോകം ടീവി പ്രേക്ഷകരേ …. ഇക്കഴിഞ്ഞ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സമ്മാനാർഹരായവർക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തുകഴിഞ്ഞു. വൈകാതെ തന്നെ സർട്ടിഫിക്കറ്റുകൾ നിങ്ങൾ തന്ന ഇമെയിൽ ഐഡിയിൽ അയക്കുന്നതാണ്. വലിയ സ്വീകാര്യതയും ജനപിന്തുണയും ലഭിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒരു മഹത്തായ കാൽവയ്പ്പ് തന്നെയായിരുന്നു. കഴിവുള്ള കലാകാരന്മാരെ ഉയർത്തികൊണ്ടു വരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് ആശയം മനോഹരമായ രീതിയിൽ അവതരിപ്പിക്കാൻ കാണിച്ച അർപ്പണബോധത്തിനും കലാബോധത്തിനും ഏവരും അഭിനന്ദനം അർഹിക്കുന്നു. വലിയ ബാനറുകളും വലിയ ബജറ്റുകളും എന്നതിലുപരി ആയി ഞങ്ങൾ പരിഗണിച്ചത് ഉയർന്നുവരാൻ സാധ്യതയും കഴിവും ഉണ്ടെന്നു ബോധ്യപ്പെട്ട കലാകാരന്മാരെ ആയിരുന്നു. ഒന്നിനൊന്നു വ്യത്യസ്തവും മികച്ചതുമായ നാനൂറോളം ചിത്രങ്ങൾ മത്സരത്തിനായി സമർപ്പിക്കപ്പെട്ടതിൽ നിന്നും വളരെ ദുഷ്കരമായ ഒന്നുതന്നെയായിരുന്നു വിരലിൽ എണ്ണാവുന്ന ചിത്രങ്ങളെ തിരഞ്ഞെടുക്കുക എന്നത്. മറ്റു ഫെസ്ടിവലുകളിൽ നിന്നും വ്യത്യസ്തമായി യാതൊരു എൻട്രി ഫീസും ഈടാക്കാതെയാണ് ഞങ്ങൾ മത്സരം സംഘടിപ്പിച്ചത് എന്നതുകൊണ്ടുതന്നെ ഒട്ടനവധി പേർക്ക് അവരുടെ സൃഷ്ടികൾ സമർപ്പിക്കാൻ സാധിച്ചു. ജൂറി ഐക്യകണ്ഠമായി ആണ് വിധിയെഴുതു നടത്തിയത്
ഒന്നാം സ്ഥാനം നേടിയ ‘റോളിങ് ലൈഫ് ‘ എന്ന ഷോർട്ട് മൂവിയാണ് . 25000/- രൂപയുടെ ക്യാഷ് അവാർഡ് നേടി.
രണ്ടാംസ്ഥാനം നേടിയ ‘ ബ്ലാക്ക് മാർക്ക് ‘ ഷോർട്ട് 15000/ രൂപയുടെ ക്യാഷ് അവാർഡ് നേടി.
മൂന്നാം സ്ഥാനം നേടിയത് ‘പാത്തുമ്മയുടെ ആട് ‘ എന്ന ഷോർട്ട് മൂവിയാണ്. 10000 രൂപയുടെ ക്യാഷ് അവാർഡ് നേടി.
ഓഡിയൻസ് പോളിൽ ആദ്യത്തെ പത്തുപേർക്ക് പതിനായിരം രൂപ മുതൽ ആയിരം രൂപ വരെയുള്ള സമ്മാനങ്ങൾ
1 ആരാച്ചാരും ചെകുത്താനും (10000/-)
2 ഒരു ജാതി പ്രണയം (9000/-)
3 മൊട്ടുസൂചിയും കുപ്പിച്ചില്ലും (8000/-)
4 പത്താഴം (7000/-)
5 വിക്ടിമ (6000/-)
6 കാണാതീരത്ത് (5000/-)
7 മഞ്ഞപ്പല്ല് (4000/-)
8 ദി സൈലൻസ് (3000/-)
9 ഹാൻഡ് ഓഫ് ഗോഡ് (2000/-)
10 മിസിൽ (1000/-)