ബൂലോകം ടിവിയിൽ വരുന്നു ‘ആയിരം കാലം’, ജനുവരി അഞ്ചിന് റിലീസ് ചെയ്യുന്നു.
മൂപ്പർ ഫിലിംസിന്റെ ബാനറിൽ എസ് ശേഖർ നിർമ്മിച്ച ആയിരം കാലം ജനുവരി അഞ്ചിന് ബൂലോകം ടീവി ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുകയാണ്. ‘രാഗ് രംഗില’ എന്ന ചിത്രത്തിന് ശേഷം യൂസഫ് മുഹമ്മദ് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രണയാർദ്രമായ ഗാനരംഗങ്ങളോട് കൂടിയ ആയിരം കാലം എന്ന സിനിമ മനസ്സിൽ പ്രണയ സൂക്ഷിക്കുന്നവർക്കുള്ള പുതുവത്സര സമ്മാനം കൂടിയാണ്. പ്രണയത്തിനു കാലമോ ദേശമോ ഭാഷയോ വേണ്ട അത് ആത്മാക്കൾ തമ്മിലുള്ള അന്തർധാരയിൽ സജീവമാകുന്ന വികാരമാണ്.
വർഷങ്ങളോളം ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറായ കമിതാക്കളുടെ പരസ്പരം തുറന്നു പറയാനാവാത്ത സ്നേഹബന്ധമാണ് ചിത്രത്തിൽ പറയുന്നത്. മനസ്സിന്റെ ഉള്ളിൽ മഞ്ജുവിനെ മാത്രം സ്വപ്നം കണ്ട് ജീവിതം കഴിച്ചുകൂട്ടിയ രവീന്ദ്രൻ. എന്നാൽ ജീവിതവീഥിയിൽ പ്രണയിനിയുടെ രോഗാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നു അയാൾക്ക്. വിദേശ രാജ്യത്തെ ജോലി സ്വപ്നം കണ്ട നായകൻ നാട്ടിൽ നാട്ടിൻപുറത്തെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകുകയായിരുന്നു . ഈ അവസരത്തിൽ നായികയെ വീണ്ടും കണ്ടുമുട്ടുന്ന പ്രതീക്ഷിച്ചിരുന്നില്ല പിന്നീടങ്ങോട്ടുള്ള ഇവരുടെ ജീവിതയാത്രയാണ് ചിത്രം പറയുന്നത്.
നിസ്വാർത്ഥമായ പ്രണയത്തിന്റെ കഥകൂടിയാണ് ആയിരംകാലം. ആ പേരിൽ തന്നെയുണ്ട് പ്രണയത്തിന്റെ അനശ്വരതയും അചഞ്ചലതയും. ആ പേരിൽ തന്നെയുണ്ട് ലോകത്തെ സകല വിരഹദുഃഖങ്ങളെയും നിഷ്പ്രഭമാക്കുന്ന കാത്തിരിപ്പിന്റെ ശക്തി. ആ പേരിൽ തന്നെയുണ്ട് ആത്മബന്ധ(ന)ത്തിന്റെ ആ പാലത്തിന്റെ ഉറപ്പ്, ആ പേരിൽ രണ്ടുപേർ പരസ്പരം കാണുന്ന സ്വപ്നങ്ങളുടെ വറ്റാത്ത ഉറവകളുണ്ട് .അതുകൊണ്ടുതന്നെ ഈ ചിത്രം നല്ലൊരു ആസ്വാദനം നല്കുമെന്നതിൽ സംശയമില്ല.
സിനിമയൊരു അതിജീവനമായി സ്വീകരിച്ച യുസഫ് മൊഹമ്മദ് എന്ന ഒറ്റപ്പാലംകാരൻ മികച്ചൊരു സംവിധായകനും തിരക്കഥാകൃത്തും ആണ് . 2015 -ൽ ‘രാഗ് രംഗീല’ എന്നൊരു സിനിമ സംവിധാനം ചെയ്ത യുസഫ് സാമൂഹിക പ്രതിബദ്ധതയുള്ള ഷോർട്ട് ഫിലിമുകളും അണിയിച്ചൊരുക്കിയിട്ടുണ്ട്. ആയിരം കാലം എന്ന സിനിമ ചെയ്യാൻ പ്രചോദനമായത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഒരു അനുഭവമാണ് . അദ്ദേഹം ഗൾഫിൽ പോയതും ഒരാളെ സഹായിച്ചതുമായി ബന്ധപ്പെട്ട ഒരു വിഷയം. സുഹൃത്തിന്റെ ആ അനുഭവ കഥയിൽ ഒരു സിനിമ കണ്ടെത്തുകയാണ് യുസഫ് മൊഹമ്മദ് ചെയ്തത്. അങ്ങനെയാണ് നിന്നാണ് ‘ആയിരംകാലം ‘ ഉണ്ടായത് .
ശേഖർ, ദീപ എന്നിവരെ കൂടാതെ പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. ചായഗ്രഹണവും എഡിറ്റിംഗും നിർവ്വഹിക്കുന്നത് സുധീർ ഒറ്റപ്പാലം ആണ്.കലാസംവിധാനം, ഗാനരചന എന്നിവ നിർവഹിക്കുന്നത് വിഷ്ണു നെല്ലായ ആണ്. സംഗീതം ജാഫർ ഹനീഫ. പാടിയിരിക്കുന്നത് ജാഫർ ഹനീഫ,നഫിയ ജാഫർ എന്നിവരാണ്. മേക്കപ്പ് അനീസ് ചെറുപ്പളശ്ശേരി. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.
ബൂലോകം ടീവിയിൽ റിലീസ് ചെയുന്ന ഈ ചിത്രം കാണാൻ ഏവരെയും ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്.
ആയിരം കാലത്തിലെ നായിക ദീപ സിനിമയെ കുറിച്ച് പറയുന്നു
**