ബൂലോകം ടീവി അന്താരാഷ്ട്ര നിലവാരത്തിൽ അണിയിച്ചൊരുക്കിയ ഒടിടി പ്ലാറ്റ് ഫോം ആപ് പ്രവർത്തനസജ്ജമായിരിക്കുന്നു . ദൃശ്യവിനോദ രംഗത്ത് ഒരു നാഴികക്കല്ലായി മാറുന്ന പ്രസ്തുത ആപ്പിന് വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. സിനിമകൾ, ഷോർട്ട് ഫിലിമുകൾ, സിനിമാസംബന്ധമായ വിഡിയോകൾ , അഭിമുഖങ്ങൾ.. എന്നിങ്ങനെ നിങ്ങളെ നവയുഗ വിനോദ വിസ്മയങ്ങളിലേക്കു ഞങ്ങൾ ക്ഷണിക്കുകയാണ്.

ബൂലോകം ടീവി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരം ആരംഭിച്ച വിവരവും ഞങ്ങൾ അറിയിക്കുകയാണ്. വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത് . വോട്ട് ചെയ്യാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക.

ആപ്പ് ഡൌൺ ലോഡ് ചെയ്യാൻ > https://play.google.com/store/apps/details?id=com.boolokam.boolokamtv


ലോക ജനതയുടെ ശീലങ്ങളെ അടിമുടി മാറ്റിയ വര്ഷങ്ങളാണ് കടന്നുപോകുന്നത്. സർവ്വമേഖലകളും തളർന്നു തകർന്നുപോയ അവസ്ഥ ദൃശ്യവിനോദ രംഗത്തെയും കാര്യമായി തന്നെ ബാധിച്ചു. ഷോർട്ട് മൂവീസ് വര്ഷങ്ങള്ക്കു മുൻപേ ജനപ്രിയമായി മാറിയ ഒരു മേഖല ആണെങ്കിലും വീടുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന ആസ്വാദന മനോഭാവത്തിന്റെ പ്രിയപ്പെട്ട ഒരിടമായി മാറിതുടങ്ങിയിട്ടു അധികകാലം ആയിട്ടില്ല. നിർഭാഗ്യമെന്നു പറയട്ടെ, പ്രതിഭാധനന്മാരായ ഒട്ടനവധി കലാകാരൻമാർ

ഇൻസ്റ്റാൾ ബൂലോകം ടീവി ആപ്

കഴിവുതെളിയിക്കുന്ന ഈ മേഖല പ്രതിസന്ധിയിൽ തന്നെയാണ്.അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ആശയങ്ങൾ കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഷോർട്ട് മൂവീ മേഖല അങ്ങനെ ആകുന്നതിന്റെ കാരണങ്ങൾ അനവധിയാണ്. ഇതൊരു അസംഘടിത മേഖലയായി തുടരുന്നത് ഒരു കാരണമെങ്കിൽ സാമ്പത്തിക ലാഭം അപൂർവ്വമായി മാത്രമേ സംഭവിക്കുന്നുള്ളൂ എന്നത് മറ്റൊരു കാരണമാണ്. റിലീസിംഗ് പ്ലാറ്റ്‌ഫോമുകൾ ഷോർട്ട് മൂവീസിനോട് കാണിക്കുന്ന വിമുഖത നാമേവർക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ യുട്യൂബ് എന്ന ഒരിടത്തു മാത്രം ആകുന്നു റിലീസിംഗ്. പല ഷോർട്ട് മൂവീ കലാകാരൻമാരുടെയും ലക്‌ഷ്യം സിനിമ ആയതിനാൽ തന്നെ കഴിവുള്ളവരെ ഉയർത്തിവിടേണ്ടത് കാലഘട്ടത്തിന്റെ തന്നെ ആവശ്യമായി വരുന്നു. വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് ഭാവിയിൽ മഹത്തായ ചലച്ചിത്രങ്ങളുടെ നിർമ്മിതികൾക്ക് കാരണമായേക്കാം. അത്തരമൊരു പ്രോത്സാഹനം ആണ് ബൂലോകം ടീവി ഷോർട്ട് മൂവി കോണ്ടസ്റ് .

സിറ്റിസൺ ജേർണലിസം എന്ന വളരെ പ്രത്യേകതയുള്ള മാധ്യമരംഗത്തേയ്ക്കു പതിറ്റാണ്ടുമുമ്പ് കടന്നുവന്ന ബൂലോകം ഇതിനോടകം അനവധി എഴുത്തുകാരെ ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ കാലഘട്ടം മാറ്റിയ ദൃശ്യ വിനോദ-മാധ്യമരംഗത്തിന്റെ പുതിയ ശീലങ്ങൾക്കു അനുസരിച്ചു ബൂലോകം ടീവിയും മുന്നോട്ടു നീങ്ങുന്നു. ഞങ്ങൾ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

ഇതിനിടകം അത്ഭുതമുളവാക്കുന്ന പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. എണ്ണിയാലൊടുങ്ങാത്ത എൻട്രികൾ ആണ് ഞങ്ങൾക്ക് ലഭിച്ചത്. മത്സരവും അതുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആകർഷകങ്ങളായ സമ്മാനങ്ങൾ നിങ്ങൾക്കായി ഒരുക്കിവച്ചിട്ടുമുണ്ട്. ഒരു മത്സരമൊരുക്കി സമ്മാനവും നൽകി കടന്നുപോകുക മാത്രം അല്ല ഞങ്ങളുടെ ലക്‌ഷ്യം. മേൽസൂചിപ്പിച്ചപോലെ ഷോർട് മൂവീസ് ഇൻഡസ്ട്രി ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നത്തിന്റെ ഒരു പരിഹാര പ്രവർത്തിയിലേക്കു കൂടി ഞങ്ങൾ കാലെടുത്തു വയ്ക്കുകയാണ്. ഷോർട്ട് മൂവീസിനു പ്രാധാന്യമുള്ള ഒരു ഒടിടി പ്ലാറ്റ്ഫോം കൂടി അന്താരാഷ്ട്ര നിലവാരത്തിൽ ഞങ്ങൾ ഒരുക്കുകയാണ്.

യുട്യൂബ് എന്നത് ചലനചിത്രങ്ങളുടെ ഒരു കടലാണ് . അതുകൊണ്ടുതന്നെ അർഹിക്കുന്ന സൃഷ്ടികൾക്കു പ്രാധാന്യം ലഭിക്കാതെ പോകുന്നതും പതിവാണ്. തെറ്റിദ്ധാരണ പടർത്തുന്നതും നുണകൾ പ്രചരിപ്പിക്കുന്നതുമായ വിഡിയോകൾ വൈറലാകുമ്പോൾ മികച്ച സൃഷ്ടികൾ അവിടെ കിതയ്ക്കുകയാണ്. അല്ലെങ്കിൽ പിന്നെ മുഖ്യധാരാ സിനിമാ സെലിബ്രിറ്റികളുടെ അകമഴിഞ്ഞ പിന്തുണ വേണ്ടിവരുന്നു. ബഹുഭൂരിപക്ഷം മികച്ച കലാകാരന്മാർക്കും അതിനുള്ള അവസരം ലഭിക്കില്ല എന്നതുകൊണ്ടുതന്നെ അവരുടെ മൂവീസ് സ്വീകരിക്കപ്പെടാതെ പോകുന്നു . സിനിമയോടുള്ള സ്നേഹം കൊണ്ട് ജീവിതം തന്നെ ദുരന്തത്തിൽ എത്തുന്ന അവസ്ഥ പലർക്കും ഉണ്ടാകുമ്പോൾ ഞങ്ങളാൽ കഴിയുന്നപോലൊരു തലോടൽ നിങ്ങള്ക്ക് നൽകാൻ ശ്രമിക്കുന്നു എന്ന് മാത്രം.

സിനിമാ മേഖലയിലും സാങ്കേതിക മേഖലയിലും ജേർണലിസ്റ്റ് പ്രവർത്തനങ്ങളിലും അനുഭവസമ്പത്തുള്ളവർ ആണ് ഈ കൂട്ടായ്മയെ നയിക്കുന്നത് . ഇതിനോടകം അനവധി പ്രഗത്ഭരുടെ പ്രശംസ ഏറ്റുവാങ്ങിയ ഞങ്ങളുടെ ഈ പ്രവർത്തനം നിങ്ങളെയും കൂടെ ചേർത്തുകൊണ്ട് മുന്നോട്ടുപോകുകയാണ്.

**

You May Also Like

എന്റെ മരണങ്ങള്‍

ശരിക്കും ഇത് എന്റെ ജീവിതത്തിലെ അടുത്ത മരണം ആയിരുന്നു എന്റെ സന്തോഷത്തിനായി പുറത്തു നടന കാഴ്ചകള്‍ വിവരിച്ചു തന്ന എന്റെ സുഹൃത്തെ താങ്കള്‍ താങ്കളുടെ മുന്‍പിലെ കറുപ്പില്‍ നിന്നാണോ എന്റെ സന്തോഷത്തിനായി ഏഴ് വര്‍ണവും നിറഞ്ഞ ലോകത്തിനെ വരച്ചു കാണിച്ചു തന്നത്, ചില നിറങ്ങള്‍ അങ്ങനെ ആവാം ആ നിറത്തില്‍ നിന്നെ നമുക്ക് നമ്മുടെ സന്തോഷത്തിനു ആയി നമ്മുടെ ഇഷ്ടപെട്ട നിറങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കും അല്ലെങ്കില്‍ മറ്റുള്ളവരുടെ സന്തോഷത്തിനായി നിറങ്ങള്‍ ചാലിച്ചെടുക്കാന്‍ പറ്റും ഈ ഒറ്റ നിറത്തില്‍ നിന്നു.

ഉമ്മച്ചിക്കുട്ടി ‘ആയിഷ’യായി മഞ്ജു വാര്യ‍ർ; മഞ്ജുവിന്റെ ആദ്യ ദ്വിഭാഷാ ചിത്രം

തന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യർ. ആയിഷ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ

സാരിയിൽ അടിപൊളി ഗ്ലാമർ ലുക്കിൽ ദിവ്യ പിള്ള

ആദ്യ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രണ്ടാമത്തെ സിനിമയിൽ വൻ വരവേൽപ്പാണ് താരത്തിന് ലഭിച്ചത്.ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച്

‘യെസ് പറഞ്ഞാൽ നാളെ അത് ചരിത്രമാകും’, എന്നാൽ നോ പറഞ്ഞപ്പോൾ രക്ഷപെട്ടവരും ഉണ്ട്, അക്കഥയിങ്ങനെ

ട്രാഫിക് എന്ന സിനിമയിൽ ജോസ് പ്രകാശ് പറയുന്ന വാക്കുകൾ ഇന്നും പ്രസക്തമാണ്. നിങ്ങളൊരു യെസ് പറഞ്ഞാൽ…