Connect with us

Uncategorized

മാറിമറിയുന്ന ജീവിതം അതാണ് ഒന്നാം സമ്മാനം നേടിയ റോളിംഗ് ലൈഫ്

Published

on

സണ്ണി സിൽക്‌സ് ഇന്റർനാഷണൽ സിനിമയുടെ ബാനറിൽ ശ്യാം ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ച റോളിംഗ് ലൈഫ് ബൂലോകം ടീവി ഷോർട്ട് ഫിലിം കോണ്ടസ്റ്റിൽ ഏറ്റവും നല്ല ഷോർട്ട് ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് സംവിധായകനായ ശ്യാം ശങ്കർ. ഡിഫറൻറ് ആയി എന്തെങ്കിലും ചെയ്യണം എന്നതാണ് എന്ന ആഗ്രഹത്തിന് പുറത്തു കലാജീവിതം ഫലപ്രദമായി വിനിയോഗിക്കുന്ന ശ്യാം എട്ടുവര്ഷത്തോളമായി ഈ മേഖലയിൽ വന്നിട്ട് . ഫേവർ ഓഫ് സൈലൻസ്, ‘ആൻ ഓഡ്’ എന്നിവയാണ് റോളിംഗ് ലൈഫിന് മുൻപ് ചെയ്ത വർക്കുകൾ.

ഒരു സംവിധായകനും അഭിനയിക്കാൻ അവസരം ചോദിച്ചു വരുന്ന ആളും തമ്മിലുള്ള സംഭാഷണമാണ് ഈ സിനിമ. ഒരു കട്ടിനപ്പുറം കാര്യങ്ങൾ തലകീഴായി മറിയുകയാണ്. അവിടെയാണ് സംവിധായകൻ ആ സത്യം നിങ്ങളോടു വിളിച്ചുപറയുന്നത്. ‘റോളിംഗ് ലൈഫ് ‘ ആണ് നമ്മുടേതെന്നു. മുന്നിൽ സഹായഹസ്തവുമായി വരുന്നവനെയോ നമ്മിൽ താഴ്ന്നവനെയോ പുച്ഛിച്ചാൽ, ഹീനമായി അവഗണിച്ചാൽ ഒരിക്കൽ നാം അവന്റെ മുന്നിൽ സഹായത്തിനു കൈനീട്ടാൻ ചെന്നുകൂടാ എന്നില്ല.

സണ്ണിചാക്കോയുടെയും അഷ്‌കർ അലിയുടെയും സ്വാഭാവിക അഭിനയം എടുത്തുപറയേണ്ട ഒന്നാണ്. ഒരു കട്ടിനപ്പുറം മാറിമറിയുന്ന ജീവിതവേഷങ്ങൾ , അതിന്റെ രണ്ടു ധ്രുവങ്ങളിലേക്കുള്ള പകർന്നാട്ടം രണ്ടുപേരും ഒന്നിനൊന്നു മെച്ചമായി തന്നെ ചെയ്തു. റഷ്യയിൽ ബിസിനസ് ചെയ്യുകയാണ് കലാകാരൻ കൂടിയായ സണ്ണി ചാക്കോ .

SYAM SANKAR

SYAM SANKAR

റോളിംഗ് ലൈഫിന്റെ സംവിധായകൻ ശ്യാം ശങ്കർ ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാനൊരു ഫോട്ടോഗ്രാഫറാണ്. ഇതെന്റെ മൂന്നാമത്തെ ഷോർട്ട് ഫിലിം ആണ്. റോളിംഗ് ലൈഫിൽ അഭിനയിച്ചിരിക്കുന്നത് സണ്ണി ചാക്കോയും അഷ്‌കർ അലിയുമാണ്. സണ്ണി ചാക്കോ ഒരു ബിസിനസുകാരനാണ് അതിലുപരി കലാകാരനും ആണ്. ഡിഫറൻറ് ആയ എന്തെങ്കിലും ചെയ്യണം എന്നതാണ് ആഗ്രഹം. ഞാൻ എട്ടുവര്ഷത്തോളമായി ഈ മേഖലയിൽ വന്നിട്ട്. മുൻപ് ചെയ്ത വർക്കുകൾക്കും ധാരാളം അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. അപ്പോൾ സിനിമയുമായി ബന്ധപ്പെട്ട ചില ഫ്രെണ്ട്സ് വീട്ടിൽ വരുന്നത് പതിവായിരുന്നു. ഇതിൽ അഭിനയിച്ച അഷ്‌കർ അലിയും ഈ മൂവിയിലെ കഥപോലെ ഒരുപാട് ചാൻസ് തേടി നടന്ന ഒരാളായിരുന്നു. അഷ്‌കറും വീട്ടിൽ വരാറുണ്ടായിരുന്നു. നമ്മൾ ഒരുരാത്രി സംസാരിക്കുന്നതിനിടയിൽ മനസ്സിൽ വന്ന ഒരു ആശയമാണ് റോളിങ്ങ് ലൈഫ് എന്ന മൂവിക്കു കാരണമായത്

റോളിംഗ് ലൈഫിനു കിട്ടിയ അവാർഡ് … എങ്ങനെ കാണുന്നു ?

അവാർഡ് കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. കുറച്ചു ദിവസമായി ഞാൻ സുഖമില്ലാതെ ഇരിക്കുകയാണ്… അങ്ങനെ ഇരിക്കുമ്പോൾ ഒരു സുഖമുള്ള വാർത്തയായി ഈ അവാർഡ് . പുതുവർഷം ആകുമ്പോൾ നല്ലൊരു തുടക്കമായി ഞാൻ കരുതുന്നു. ഞങ്ങളുടെ കൂടെയുള്ള എല്ലാര്ക്കും ഇത് വളരെ സന്തോഷമാകും. ബൂലോകം ടീവി ഇങ്ങനെയൊരു ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ കാണിച്ച ആ ഒരു എഫർട്ടിന് വളരെ നന്ദി പറയുകയാണ്. എല്ലാ പ്രയത്നങ്ങൾക്കും ഞങ്ങളുടെ പിന്തുണയുണ്ടാകും.പുതിയ പ്രൊജക്റ്റുകളായി പലതും ഞങ്ങൾ ചിന്തിക്കുന്നുണ്ട്. മനസിനെ സ്വാധീനിക്കുന്ന ഒരു അകൃത്യം വന്നാൽ മാത്രമേ അതിനോട് താത്പര്യം ഉണ്ടാകൂ. അല്ലാതെ സ്റ്റോറി ഉണ്ടാകാൻ മനഃപൂർവ്വം ശ്രമിക്കാറില്ല. ഭാഗ്യവശാൽ അങ്ങനെ മനസിന് സന്തോഷം നൽകുന്നൊരു ആശയം ഉണ്ട്. അത് ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ വായനക്കാരോടും ആസ്വാദകരോടും പറയാനുള്ളത്..നമ്മൾ ഏതു മേഖലയിൽ ആയാലും സത്യസന്ധമായി നിൽക്കുക എന്നതുതന്നെയാണ്. നമ്മൾ ഒരു വർക്ക് ചെയുമ്പോൾ അത് പ്രശംസിക്കപ്പെട്ടാൽ തന്നെ അതിനെ കുറിച്ച് കൂടുതൽ ചോദിക്കാറില്ല. കാരണം അങ്ങനെ ചിന്തിച്ചാൽ ടെൻഷനാകും. നമ്മൾ ഒരു സ്‌പേസിൽ എത്തി എന്ന് കരുതുന്നത് പിന്നെ മുന്നോട്ടു പോകാനുള്ള സാധ്യതയെ ഇല്ലാതാക്കും.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

Advertisement
BoolokamTV InterviewSYAM SANKAR

റോളിംഗ് ലൈഫ് ബൂലോകം ടീവിയിൽ കാണാം

ROLLING LIFE
Language; Malayalam ( with English Subtitles ).

Produced by: SUNNY SILKS INTERNATIONAL CINEMA (https://www.facebook.com/SunnySilks.in/)

Written and Directed by: SYAM SANKAR (https://www.facebook.com/syam.sankar….)

Cast: SUNNY CHACKO,ASHKAR ALI
Story Idea : ASHKAR ALI (https://m.facebook.com/ashka.mohammed)
DOP: SIJOY JOSE

Edit: PRASEETH PREMANANDAN
syncsound recordist&designer: NEETHU MOHANDHAS
Music : ASWIN SATHYA
sound mixing: SHIJU EDIYATHERIL
Associate Director: Pranav As,Jamsheena Mullappatt
colorist: SELVIN VARGHESE
costumes: NABEEL RAZAK
Art: ANEESH C CHANDRAN
Make up: MIDHUN MATHILAKAM
Subtitls: VINEETHA SIVADAS
Stills: JAISON GODLY
Production controller: AJITH RAM

റോളിംഗ് ലൈഫിൽ സണ്ണി ചാക്കോയും അഷ്‌കർ അലിയും

റോളിംഗ് ലൈഫിൽ സണ്ണി ചാക്കോയും അഷ്‌കർ അലിയും

Special Thanks to:
Vinay Forrt(Actor)
Radhakrishnan Vattoliparambil,Jaiju Paul,Jerin Louis,Jeevaj Raveendran,Baiju Paul,
Shanal Haridas,V G Vysakh,Ranjin Pk

 

Advertisement

 

**********

 2,136 total views,  3 views today

Continue Reading
Advertisement

Comments
Advertisement
cinema18 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment22 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement