പ്രിയപ്പെട്ട ബൂലോകം ടീവി ആസ്വാദകരേ …മത്സരാർത്ഥികളേ …
ബൂലോകം ടീവി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം കോണ്ടസ്റ്റ് വളരെ വിജയകരമായി പുരോഗമിക്കുകയാണ്. വോട്ടിംഗും, ജഡ്ജിങ്ങും, ഷോർട്ട് ഫിലിം റിവ്യൂസും, ആസ്വാദനങ്ങളും ..ഒക്കെ ആയി ഫെസ്റ്റിവൽ സജീവമാകുമ്പോൾ പല മത്സരാർത്ഥികളും ഞങ്ങളോട് പറഞ്ഞൊരു കാര്യം പ്രധാനമായി ആപ്പിന്റെ കാര്യത്തിലെ ഒരു ആശങ്കയാണ്. കാരണം ആപ്പ് ഡൌൺലോഡ് ചെയ്‌താൽ മാത്രമേ വോട്ട് ചെയ്യാനും സിനിമകൾ കാണാനും സാധിക്കൂ എന്നത് പലരും ഒരു പരിമിതയായി തന്നെ ചൂണ്ടിക്കാട്ടി. അതിനു പരിഹാരമായി എന്ത് ചെയ്യാം എന്ന ആലോചനയിൽ നിന്നാണ് ബൂലോകം ടീവിയുടെ ഫിലിം വെബ്‌സൈറ്റ് എന്ന ചിന്ത ഉണ്ടാകുന്നത്. യാതൊന്നും ഡൌൺലോഡ് ചെയ്യാതെ തന്നെ മൊബൈലിലും കമ്പ്യൂട്ടറിലും ടാബിലും സിനിമകൾ, വീഡിയോസ് ഒക്കെ ആസ്വദിക്കാവുന്ന ഒരു സമ്പൂർണ്ണ വെബ്‌സൈറ്റ് ആണ് അണിഞ്ഞൊരുങ്ങുന്നത്. സിനിമ, ഷോർട്ട് ഫിലിം, ഡോക്ക്യൂമെന്ററി… തുടങ്ങി വിനോദം, അറിവ് ഇവയൊക്കെ പകർന്നു നൽകുന്ന വെബ്‌സൈറ്റിൽ അനവധി സിനിമകൾ റിലീസിങ്ങിന് തയ്യാറായിട്ടുണ്ട്.
ബൂലോകം ടീവി ഷോർട്ട് മൂവി കോണ്ടസ്റ്റ് വോട്ടിങ്ങിന്റെ അവസാന തിയതി ആയി തീരുമാനിച്ചിരുന്നത് നവംബർ 30 – 2021 ആണ്. മേൽ വിവരിച്ച ചില പ്രശ്നങ്ങൾ കാരണവും സൈറ്റിന്റെ ജോലികൾ പുരോഗമിക്കുന്നതുകാരണവും ഞങ്ങൾ അത് നീട്ടിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് . 2022 ജനുവരി 1 ന്യുഇയർ ദിനത്തിൽ ഫലപ്രഖ്യാപനം നടത്താമെന്ന തീരുമാനം ഞങ്ങൾ കൈകൊണ്ടിരിക്കുന്നു. കോവിഡ് കാരണമുള്ള ജോലി സാഹചര്യങ്ങളും അതിനൊരു കാരണമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സൈറ്റ് പ്രവർത്തനക്ഷമം ആകുന്നതാണ്. അപ്പോൾ വോട്ടിങ് പോലുള്ള കാര്യങ്ങൾ കൂടുതൽ എളുപ്പമാകുകയും കൂടുതൽ ജനപങ്കാളിത്തം സാധ്യമാകുകയും ചെയ്യും. അതോടൊപ്പം നിങ്ങളുടെ കയ്യിൽ റിലീസിങ്ങിന് തയ്യാറായ പുതിയ സിനിമകൾ ഞങ്ങളുടെ മെയിലിൽ സമർപ്പിക്കാനും സാധിക്കുന്നതാണ്. നിങ്ങളിൽ നിന്നും ഇതുവരെ ഉണ്ടായ നിർലോഭമായ സഹകരണങ്ങളിൽ ഞങ്ങൾ സന്തോഷിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.
സിനിമകൾ, വീഡിയോസ് സമർപ്പിക്കേണ്ട അഡ്രസ് > [email protected]
ബൂലോകം ടീവി ആപ്പ് ഡൌൺ ലോഡ് ചെയ്യാൻ >
2. https://apkdownload.com/BoolokamTV/com.boolokam.boolokamtv.html