ബൂലോകം ടീവി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

0
194

ഹ്രസ്വ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ബൂലോകം ടീവി ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തുന്നു. നൂതനമായ ആശയങ്ങൾ സിനിമയിലേതിനേക്കാൾ കാണാൻ കഴിയുന്നത് ഷോർട്ട് ഫിലിമുകളിൽ ആണ്. ചെറിയ സമയപരിധിയിൽ കൂടുതൽ കാര്യങ്ങൾ പറയുക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ അത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ബൂലോകം ടീവി ആ ഉദ്യമം വളരെ ശ്രദ്ധയോടെയും നിലവാരത്തോടെയും നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഏറ്റവും നല്ല ഷോർട്ട് ഫിലിമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകൾ നൽകുന്നു. ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും മൂന്നാം സമ്മാനമായി 10000 രൂപയും നൽകുന്നു. രജിസ്‌ട്രേഷൻ ഫീസ് ഇല്ല .മത്സരത്തിൽ പങ്കെടുക്കാൻ [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക.