കീറ്റോ ഡയറ്റ് – തടികുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശ്വസിക്കാവുന്ന ഡയറ്റ്, വിശ്വസിക്കാം അത്ഭുതകരമായ ഫലം തരും

801

Dr Danish Salim

ശരീരഭാരം കുറയ്ക്കാന് ഇപ്പോള് ഏറ്റവുമധികം പേര് ആശ്രയിക്കുന്ന ഡയറ്റാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ് (KETO DIET).

∙ ലോ കാർബ്‌ ഹൈ ഫാറ്റ് ഡയറ്റ് (LCHF) അല്ലെങ്കിൽ കീറ്റോ ഡയറ്റ് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രശസ്തിയാർജിച്ചത്. ഈ ഡയറ്റിന് ഗുണവും ദോഷവും പലരും എന്നോട് ചോദിക്കാറുണ്ട്. കീറ്റോ ഡയറ്റ് എന്താണെന്നും അതിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് ഇന്ന് വിശദീകരിക്കാം.

🔴 എന്താണ് കീറ്റോജെനിക് ഡയറ്റ് അഥവാ LCHF ഡയറ്റ്?

∙ അന്നജത്തിന്റെ (Carbohydrates) അളവ് വളരെ കുറച്ചും അതെ സമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റൊ ഡയറ്റ്. പ്രോട്ടീന്റെ അളവിൽ മാറ്റങ്ങൾ ഇല്ല. സാധാരണ നമ്മുടെ ഭക്ഷണ ക്രമത്തിൽ, ദിവസവും ആവശ്യമായ ഊർജ്ജത്തിന്റെ 50-60 % അന്നജത്തിൽ (Carbohydrates) നിന്നും, 15-25% പ്രോട്ടീനിൽ (Protein) നിന്നും, ബാക്കി കൊഴുപ്പിൽ (Fat) നിന്നും ആണ്. എന്നാൽ കീറ്റോ ഡയറ്റിൽ 10%-20% (20-50g) ഊർജ്ജം മാത്രമേ അന്നജത്തിൽ നിന്നും പാടുള്ളു. ഭൂരിഭാഗം ഊർജ്ജവും കൊഴുപ്പിൽ നിന്നാണ്. ഇടത്തരം വലിപ്പത്തിമുള്ള വാഴപ്പഴത്തിൽ പോലും 25 ഗ്രാം അന്നജം അടങ്ങിയിട്ടുണ്ടാകുമെന്നോര്ക്കുക.

🔴 എന്താണ് കീറ്റോ ഡയറ്റ് എന്ന പേരിനു പിന്നിൽ ?

∙ സാധാരണ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസ് (Glucose) ഉണ്ടായി അതാണ് കോശങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക. കീറ്റോ ഡയറ്റ് നോക്കുന്നവർ കഴിക്കുന്ന അന്നജത്തിന്റെ അളവ് കുറവായതുകൊണ്ട് ആവശ്യത്തിന് ഗ്ലൂക്കോസ് ഉണ്ടാക്കാൻ പറ്റില്ല. ഇത്തരക്കാരിൽ കൊഴുപ്പിനെ ഉപയോഗിച്ച് ശരീരം കീറ്റോൺ ബോഡി (Ketone Body) എന്ന രാസവസ്തു ഉണ്ടാക്കും. ഗ്ലൂക്കോസ് ശരീരത്തിൽ ഇല്ലാത്തതു കൊണ്ട് കീറ്റോൺ ബോഡി കോശങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കും. കീറ്റോ ഡയറ്റ് നോക്കുന്നവരിൽ രക്തത്തിൽ കീറ്റോൺ ബോഡികളുടെ അളവ് കൂടും. അതാണ് ഈ പേരിനു പിന്നിൽ.

🔴 ഏതൊക്കെ ഭക്ഷണമാണ് കീറ്റോ ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നത് ?

∙ കൊഴുപ്പുകളും എണ്ണയും: പ്രകൃതിദത്തമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പുകൾ. പൂരിത/അപൂരിത കൊഴുപ്പുകൾ. ബട്ടർ, വെളിച്ചെണ്ണ, മുട്ടയുടെ മഞ്ഞ.

∙ മാംസ്യം: പ്രോട്ടീൻ കൂടുതലും മൽസ്യം, റെഡ് മീറ്റ്, മുട്ടയുടെ വെള്ള, ചിക്കൻ. കൊഴുപ്പു കൂടിയ മീനുകൾ.

∙ പച്ചക്കറികൾ: കിഴങ്ങു വർഗ്ഗങ്ങൾ ഒഴിവാക്കി ഇലവർഗ്ഗങ്ങൾ. മധുരമുള്ള പഴങ്ങൾ കീറ്റോ ഡയറ്റിൽ ഇല്ല.

∙ പാലും പാലുൽപ്പന്നങ്ങളും: അന്നജം കുറഞ്ഞ പാലുല്പന്നങ്ങൾ, മയോനൈസ്, ചീസുകൾ

∙ പാനീയങ്ങൾ: വെള്ളവും, അന്നജം കുറഞ്ഞ മറ്റു പാനീയങ്ങളും. ചായ, കാപ്പി, ജ്യൂസുകൾ കീറ്റോ ഡയറ്റിൽ ഇല്ല.

🔷കഴിക്കാൻ പറ്റാത്തവ

∙ അരി, ഗോതമ്പു, രാഗി, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ, കപ്പ, ഉരുള കിഴങ്ങ്, മധുരക്കിഴങ്ങു, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങു വർഗങ്ങൾ, മധുരമുള്ള പഴങ്ങൾ, പഞ്ചസാര തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന മുഴുവൻ ഭക്ഷണങ്ങൾ.

കീറ്റോ ഡയറ്റിനെ കുറിച്ച് Dr Danish Salim ആധികാരികമായി സംസാരിക്കുന്നു

🔴 എങ്ങനെയാണു ഈ ഭക്ഷണ രീതികൊണ്ട് ഭാരം കുറയുക ?

∙ ശരിയായ ഒരു കാരണം പറയാൻ പറ്റില്ലെങ്കിലും താഴെ പറയുന്ന കാരണങ്ങൾ ആകാം. മാംസ്യവും കൊഴുപ്പും വലിയ അളവിൽ കഴിക്കുന്നത് വിശപ്പ് കുറക്കുന്നു.
കീറ്റോൺ ബോഡിയുടെ അളവ് കൂടുന്നതും വിശപ്പ് കുറയാൻ കാരണം ആകുന്നു. ഗ്ലുക്കോസിന്റെ അഭാവത്തിൽ ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം ചെലവ് ചെയ്യേണ്ടി വരുന്നു.അതും ഭാരം കുറയാൻ സാധിക്കാം.

🔴 കീറ്റോഡയറ്റിന്റ്റെ ഗുണങ്ങള് എന്തൊക്കെ ?

1∙ അതിവേഗം ഭാരം കുറയ്ക്കാന് സഹായിക്കും.

2∙ കാർബോഹൈഡ്രേറ്റ്​ കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ്​ കുറവായിരിക്കും. ഇത് പ്രമേഹം നിയന്ത്രിക്കാന് സഹായിക്കും.

3∙ അഞ്ചു പത്തു കിലോ കുറഞ്ഞാൽ തടിയുള്ള ഒരു വ്യക്തിയുടെ പ്രമേഹവും രക്ത സമ്മർദവും നിയന്ത്രണത്തിൽ ആകും. ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള കാര്യമാണ്.

🔴എന്തൊക്കെയാണ് കീറ്റോ ഡയറ്റിന്റെ ദോഷങ്ങള്?

1∙ കീറ്റോ ഡയറ്റില് നാരടങ്ങിയ ഭക്ഷണം ഇല്ലാത്തതിനാല് ശരീരത്തിന് ആവശ്യമായ പോഷകങ്ങള് ലഭിക്കില്ല.

2∙ ദഹനസംബന്ധമായ പ്രവര്ത്തനങ്ങളില് നേരിടുന്ന തടസ്സം മറ്റൊരു ദോഷഫലമാണ്. (Fibre) ഫൈബറിന്റെ അളവ് കുറവായതിനാല് തന്നെ ദഹനപ്രവര്ത്തനങ്ങളും മന്ദഗതിയിലാകുന്നു. മലബന്ധം, (IBS) ഇറെഗുലര് ബവല് സിന്ഡ്രോം തുടങ്ങിയ അവസ്ഥകൾ ഉണ്ടാവാം.

3∙ കൊഴുപ്പ്​, റെഡ്​ മീറ്റ്​ തുടങ്ങിയ ഭക്ഷണങ്ങൾ മാത്രമടങ്ങിയ ഭക്ഷണരീതി തുടരുന്നത് പലര്ക്കും മടിപ്പുണ്ടാക്കും.

4∙ ശരീരം കീടോസിസ് ആകുമ്പോൾ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ഇത്​ മൂലം ശരീരത്തിൽ നിന്ന്​ ദ്രാവകവും സോഡിയം, മഗ്​നീഷ്യം, പൊട്ടാസ്യം പോലുള്ള (electrolyes) ഇലക്ക്റ്ററോലൈറ്റ്സും നഷ്​ടമാകും.

5∙ ഫാറ്റ് അടങ്ങിയ ഭക്ഷണം കൂടുതൽ നാൾ കഴിച്ചാൽ​ വൃക്കയിൽ കല്ലിനു കാരണമാകാം.

🔴 എന്താണ് കീറ്റോ ഫ്ലൂ (KETO FLU)?

∙ ഡയറ്റിൻറ്റെ ആദ്യ ആഴ്ചയിൽ പ്രത്യേകിച്ച് 2 -4 ദിവസങ്ങളിൽ പലർക്കും തലവേദന, ക്ഷീണം, ഓക്കാനം, ആശയക്കുഴപ്പം, മയക്കം, അസ്വസ്ഥത ഉണ്ടാവാറുണ്ട്. ഇതിനെയാണ് കീറ്റോ ഫ്ലൂ എന്ന് വിളിക്കുന്നത്. ഇവയെല്ലാം ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്വയം തന്നെ അപ്രത്യക്ഷമാവും. അതിലും ഉപരി ഇവയെല്ലാം നമുക്ക് വരാതെ നോക്കാൻ പറ്റും എന്നതാണ്. താൽകാലികമായ, അമിതമായ മൂത്രമൊഴിക്കൽ കാരണം വെള്ളവും ഉപ്പും കുറയുന്നതാണ് ഇവക്കെല്ലാം കാരണം. അത് കൊണ്ട് തന്നെ ഇത് വരാതിരിക്കാനായി
കൂടുതൽ വെള്ളവും ഉപ്പും കഴിക്കുക. വലിയൊരു ഗ്ലാസ് വെള്ളത്തിൽ അര സ്‌പൂൺ ഉപ്പിട്ട് ദിവസവും കുടിക്കുക.
എന്നിട്ടും ശരിയായില്ലെങ്കിൽ അല്പം കാർബ്‌ കഴിക്കുക. അത് അവസാനത്തെ മാർഗമായി കാണുക. കാരണം അത് കീറ്റോസിസ് മന്ദഗതിയിലാക്കും.

⚠️ കൃത്യമായ പഠനങ്ങളുടെ പിൻബലം ഇല്ല എന്നതാണ് കീറ്റോ ഡയറ്റിന്റെ ഏറ്റവും വലിയ ന്യൂനത. അത്തരം ഒരു ഭക്ഷണരീതി ദീർക്ക കാലത്തേക്ക് പിന്തുടരാൻ അതുകൊണ്ടു തന്നെ ഉപദേശിക്കാൻ പറ്റില്ല.

(നോട്ട് : ഇത്രയും കാര്യങ്ങൾ സത്യം ആണെന്ന് ഇപ്പോൾ ഉള്ള പഠനങ്ങൾ വച്ച് ഏതാണ്ട് ഉറപ്പായും പറയാൻ സാധിക്കും)

 

Dr Danish Salim,
Kerala Secretary-SEMI,
National Innovation Head-SEMI,
HOD & Academic Director Emergency,
PRS Hospital,Trivandrum, Kerala