ഒമാനിൽ ജന്മദിനം ആഘോഷിച്ചു കേക്കുമുറിച്ച ഭർത്താവ് തിരിഞ്ഞു നോക്കിയപ്പോൾ ആശംസയുമായി നാട്ടിലുള്ള ഭാര്യ

499

ഭർത്താവിന്റെ ജന്മദിനാഘാഷത്തിൽ പങ്കെടുക്കാൻ നാട്ടിൽ നിന്ന് ഒമാനിലെ മസ്കത്തില്‍ ഭാര്യയെത്തി സർപ്രൈസ് നൽകി. സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയ ജന്മദിന സമ്മാനം റൊമാരിയോയെ ഞെട്ടിച്ചു. സുഹൃത്തുക്കളോടൊപ്പം കേക്ക് മുറിക്കുമ്പോഴായിരുന്നു ഭാര്യ ആൻ മരിയ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

റൊമാരിയോയുടെ മുപ്പതാം ജന്മദിനം സുഹൃത്തുക്കളായ പ്രദീപ്, അജിൻ, അൻസാർ, ഫൈസൽ, റിജോ, ലിജോ, അരുൺ എന്നിവർ ചേർന്ന് കേക്ക് വാങ്ങി ആഘോഷമൊരുക്കി. കേക്ക് മുറിച്ച് തിരിഞ്ഞുനോക്കിയപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുന്നു ഭാര്യ . റൊമാരിയോക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല.

ഈവർഷം മേയ് ആറിനായിരുന്നു റൊമാരിയോ ജോണും ആൻ മരിയയും തമ്മിലുള്ള വിവാഹം ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ നടന്നത് . റൊമാരിയോ മസ്കത്തിൽ ജോലി ചെയ്യുന്നു ആൻ മരിയ മുംബൈയിൽ നഴ്സാണ്. വിവാഹത്തിന് ശേഷം രണ്ടുപേർക്കും അവരവരുടെ ജോലി സ്ഥലത്തേയ്ക്ക് മടങ്ങേണ്ടിവന്നു. വിവാഹശേഷം വന്ന റൊമാരിയോയുടെ ആദ്യത്തെ ജന്മദിനമായിരുന്നു സുഹൃത്തുക്കൾ സർപ്രൈസ് ഒരുക്കി ഇങ്ങനെ ആഘോഷിച്ചത്.