മാറുന്ന ലോകം മാറിക്കൊണ്ടിരിക്കുന്ന ചിന്താഗതി ; പെണ്ണ് കാണലിന് പകരം ആണ് കാണൽ നടത്തി ഒരു കുടുംബം
പെണ്ണുകാണൽ എന്ന ചടങ്ങു ചിരപുരാതന കാലം മുതൽക്കു തന്നെ ഉള്ളതാണ്. എന്നാൽ ഇതൊക്കെ പഴഞ്ചൻ ആചാരങ്ങൾ എന്ന് തള്ളിക്കളയാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ പെണ്ണുകാണൽ എന്ന കല അന്യം നിന്ന് പോകുമോ എന്ന് സംശയമുണ്ട്. മാത്രമല്ല റെസ്റ്റോറേറ്റുകളും പാർക്കുകളും ബീച്ചുകളും ഉള്ളപ്പോൾ വെറുതെ വീട്ടിൽ പോയി കാണുന്നത് കുറച്ചിൽ ആയ ആളുകൾ വേറെ. അങ്ങനെയിരിക്കെയാണ് ഇവിടെയൊരു വീട്ടിൽ വളരെ വ്യത്യസ്ത സമീപനവുമായി ഒരു ‘ചെറുക്കൻ കാണൽ’ അഥവാ ആണുകാണൽ ചടങ്ങ് . സത്യം പറഞ്ഞാൽ പെൺവീട്ടുകാർ അമ്പരന്നുപോയി. ജുബ്ബയും മുണ്ടും അണിഞ്ഞു വിനീത കോമളനായി ചെറുക്കൻ തന്റെ വീട്ടിൽ വന്ന പെണ്ണിന്റെയും അവളുടെ വീട്ടുകാരുടെയും മുന്നിലേക്ക് ജ്യൂസ് തട്ടവുമായി കടന്നുവരുന്നു. ഒന്നേ പറയാനുള്ളൂ. കാലം മാറി, പലറ്റും മാറും.. മാറണം അല്ലെങ്കിൽ പിന്നെന്തു മാറ്റം അല്ലെ ? ബിഹൈൻഡ് വുഡ്‌സ് മലയാളം പേജിൽ ആണ് ഈ വെറൈറ്റി കലാരൂപം പോസ്റ്റ് ചെയ്തിട്ടുളളത്. വീഡിയോ കാണാം.