തെരുവിൽ മാലിന്യം വലിച്ചെറിയുന്നവരെ ഇവിടെയും ഇങ്ങനെ തന്നെ നേരിടണം

0
613

തെരുവിൽ മാലിന്യം വലിച്ചെറിയുന്നവരെ ഇവിടെയും ഇങ്ങനെ തന്നെ നേരിടണം. യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത ആളുകൾ ആണ് ഈ നാടിൻറെ ശാപം. വാഹനങ്ങളിൽ വീട്ടുമാലിന്യങ്ങൾ കൊണ്ട് അന്യന്റെ പറമ്പിലോ റോഡിലോ തള്ളുന്നവർ ഈ നാടിൻറെ നിത്യേനയുള്ള കാഴ്ചയാണ്. ജനതയുടെ ഇത്തരം വൃത്തികെട്ട സംസ്കാരം മാറ്റിയില്ലെങ്കിൽ എങ്ങനെ നാടുനന്നാകും. മൂക്കുപൊത്താതെ നമ്മുടെ തെരുവുകളിൽ നടക്കാൻ ആകില്ല. മാലിന്യക്കൂനകൾ കണ്ടു നമ്മിൽ ചിലർക്കെങ്കിലും അരിശം തോന്നിയേക്കാം. ബാംഗ്ലൂർ നഗരത്തിൽ നിന്നുള്ള വീഡിയോ കാണുക. കേരളത്തിലും ഇത് ആവശ്യമായി വന്നിരിക്കുന്നു.