Entertainment
ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.
ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നമിത പ്രമോദ്
55 total views, 1 views today

ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നമിത പ്രമോദ്. മലയാളികളുടെ ജനപ്രിയനായകൻ ദിലീപ് നായകനായ സൗണ്ട് തോമ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.
ഇന്ന് മലയാളസിനിമയിൽ താരമൂല്യമുള്ള യുവതാരങ്ങളിൽ മുൻപന്തിയിൽ തന്നെ നമിതപ്രമോദ് ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയനടി യുടെ ഏറ്റവും പുതിയ വിശേഷമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഈ വാർത്ത പുറത്തു വന്നതു മുതൽ നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഓറഞ്ച് പട്ടുസാരിയിൽ കല്യാണ ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതീവ സുന്ദരിയായിട്ടാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. തൻറെ സുഹൃത്തിൻറെ കല്യാണ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിരിക്കുന്നത്. അതേസമയം സുഹൃത്ത് ഒക്കെ കല്യാണം കഴിച്ചു തുടങ്ങിയല്ലോ ഇനി എന്നാണ് നിങ്ങളുടെ കല്യാണം എന്നാണ് നമിതപ്രമോദ്നോട് ആരാധകർ ചോദിക്കുന്നത്. എന്നാൽ ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി ഇതുവരെ നടി നൽകിയിട്ടില്ല.
56 total views, 2 views today