ആശ 💔
രാഗീത് ആർ ബാലൻ
ഈ വർഷം കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഒരു കഥാപാത്രം ആയിരുന്നു ഭൂതകാലം സിനിമയിലെ രേവതി അവതരിപ്പിച്ച ആശ.വിഷാദ രോഗവും ഏകാന്തതയും പേറി ഭൂതകാല സ്മരണകളിൽ ജീവിക്കുന്ന ഒരു അമ്മ.ക്ലിനിക്കൽ ഡിപ്രെഷൻ ഉള്ള ഒരാളാണ് ആശ.. പെട്ടന്ന് ദേഷ്യം വരുന്ന ചെറിയ ചെറിയ കാര്യങ്ങൾക്കു വരെ സങ്കടപെടുന്ന ഒരു അമ്മ..ആശക്ക് എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതെല്ലാം ഷെയർ ചെയ്യാൻ പറ്റുന്നത് അവരുടെ അമ്മയോട് ആയിരുന്നു.. അമ്മയുടെ മരണ ശേഷം അവർ വല്ലാത്ത ഒരു traum യിലേക്ക് ആകുന്നു..നമ്മുടെ എല്ലാം വീട്ടിലും ഉണ്ടായിട്ടുണ്ടാകും ആശയെ പോലൊരു അമ്മ..രാവന്തിയോളം പണിയെടുത്തു രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാട് പെടുന്ന അമ്മമാർ അവരുടേതായ ഇഷ്ടങ്ങളും രുചികളും ആഗ്രഹങ്ങളും എല്ലാം മാറ്റിവെച്ചു ഉള്ള ജീവിതം നയിക്കേണ്ടി വരുന്നവർ.
വിഷാദം എന്ന അവസ്ഥ മറ്റൊരാൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ പറ്റുന്ന ഒന്നല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. പലതിനും നമുക്ക് വ്യക്തമായ ഒരു ഉത്തരം നൽകാൻ പോലും ഉണ്ടാകുകയില്ല.. ആശ അങ്ങനെ ഒരാൾ ആണ്.. ചുറ്റുമുള്ളവർക്ക് വേണ്ടി ജീവിച്ചു അവഗണകൾ നേരിടേണ്ടി വരുക എന്നത് വല്ലാത്ത ഒരു അവസ്ഥയാണ് സ്വന്തം മക്കളിൽ നിന്നും അങ്ങനെ ഒരു പെരുമാറ്റം ഉണ്ടായാൽ അവർക്കു താങ്ങാവുന്നതിലും അപ്പുറമാണ്..ആശയയെ മനസിലാക്കിയിട്ടുള്ളത് അവരുടെ അമ്മ മാത്രമാണ്… എന്ത് കാര്യങ്ങളും തുറന്നു പറയാൻ ആശക്കു ഉണ്ടായിരുന്നതും അമ്മ മാത്രം ആയിരുന്നു.. സ്ട്രോക്ക് വന്നു അമ്മ കിടപ്പിലായപ്പോൾ ആശയുടെ പേര് പോലും അമ്മ മറന്നു പോകുന്നു…എന്നിരുന്നാലും അമ്മയുടെ ആ പ്രെസെൻസ് മതി മതി ആയിരുന്നു ആശക്കു..
ആശയോട് ഡോക്ടർ ചോദിക്കുന്നുണ്ട് “മകൻ എങ്ങനെയാ ആശയെ പോലെയാണോ.. അമ്മയോട് കാര്യങ്ങളൊക്കെ തുറന്നു സംസാരിക്കുമോ? ” ആശ നൽകുന്ന മറുപടി “അവൻ എന്നെ പോലെയല്ല അവന്റെ അച്ഛനെ പോലെയാണ് “.. ആ ഉത്തരത്തിൽ എല്ലാം ഉണ്ട് .ആശയുടെ മകനോ ഭർത്താവോ അവരെ വേണ്ട രീതിയിൽ കെയർ ചെയ്യുകയോ അവർക്കു വേണ്ടി സമയം ചിലവിടാനോ ഒരിക്കൽ പോലും ശ്രമിച്ചിട്ടില്ല…ആശയുടെ അമ്മ മരിച്ച ദിവസം അയല്പക്കത്തെ ഒരു സ്ത്രീ ആശയോട് പറയുന്നുണ്ട് ” സാരമില്ല ഇങ്ങനെ കിടക്കുന്നതിലും ഭേദം അല്ലെ.. പോയത് നന്നായി” എന്ന്.. അതിനു യാതൊരു വിധ മറുപടിയൊ നൽകാതെ ഒരു നോട്ടത്തിലൂടെ തന്റെ അമ്മ എന്തായിരുന്നു എന്ന് ആ സ്ത്രീക്കും കാണുന്ന പ്രേക്ഷകർക്കും മനസിലാക്കി കൊടുക്കുന്നുണ്ട് ആശ.. അന്നേ രാത്രി ആശ അമ്മയുടെ റൂമിൽ പോയി പൊട്ടികരയുന്ന ഒരു രംഗമുണ്ട്.. കാണുന്ന പ്രേക്ഷകന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും.
ആശയെ പോലെ ഒട്ടനവധി ആളുകൾ ഉണ്ട് നമുക്ക് ചുറ്റിനും പൂകഞ്ഞു കൊണ്ടേ ഇരിക്കും ഒരു അഗ്നിപർവതത്തിന് സമാനമായി മനസ്സും ശരീരവും എല്ലാം..വിഷാദം എന്ന അവസ്ഥ മറ്റൊരാൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ പറ്റുന്ന ഒന്നല്ല… അത് അനുഭവിച്ചു തന്നേ മനസിലാക്കേണ്ട ഒരു യാത്ര തന്നെ ആണ്..