മാന്‍കുട്ടിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയ കുട്ടിയുടെ ചിത്രം കാണൂ

545

a

ഒരു മനുഷ്യക്കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി പോലും സ്വന്തം ജീവന്‍ പണയപ്പെടുത്താന്‍ ഇന്നത്തെ കാലത്ത് ആരും തയ്യാറായെന്നു വരില്ല. എന്നാല്‍ ഒരു മാന്‍കുട്ടിയെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയപ്പെടുത്തിയ ഒരു കുട്ടിയുണ്ട്. ബംഗ്ലാദേശുകാരനായ ബിലാല്‍.

b

ബംഗ്ലാദേശിലെ നോഖാലി നദീതീരത്തു നില്‍ക്കുമ്പോഴാണ് ഒരു മാന്‍കുട്ടി ഒഴുക്കില്‍ പെട്ടു മുങ്ങിത്താഴുന്ന കാഴ്ച ബിലാല്‍ കണ്ടത്. ഉടന്‍ തന്നെ നോഖാലിയിലെ കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് മാന്‍കുട്ടിയെ രക്ഷിക്കാനായി ബിലാല്‍ എടുത്തു ചാടുകയാണുണ്ടായത്. സെക്കന്റുകള്‍ക്കകം തിരികെ പൊങ്ങുകയും ചെയ്തു ഈ മിടുക്കന്‍. വെറും കയ്യോടെയല്ല. ഒഴുക്കില്‍ പെട്ട മാന്‍കുട്ടിയുമായാണ് ബിലാല്‍ പൊങ്ങിയത്.

c

എന്നാല്‍ ഈ കാഴ്ചകളൊക്കെയും അവിചാരിതമായി അതു വഴി കടന്നു പോയ ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ ഹസിബുള്‍ വഹാബ് കാണുകയായിരുന്നു. ഈ നിമിഷങ്ങളെല്ലാം അദ്ദേഹം ഒപ്പിയെടുത്തു. വളരെ മനോഹരമായി. ഈ സമയം അദ്ദേഹത്തിന്റെ സുഹൃത്ത് കുട്ടിയെ രക്ഷിക്കാന്‍ റെഡിയായി നില്‍ക്കുകയായിരുന്നു. എന്നാല്‍ അതു വേണ്ടി വന്നില്ല. വളരെ ആഴമുള്ളതും ഒഴുക്കുള്ളതുമായ ഒരു നദിയാണതെന്നും ആ കുട്ടിയുടെ ധൈര്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും വഹാബ് പറയുന്നു.

d