ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന “ബോയപതിരാപോ”; മൈസൂർ ഷെഡ്യുൾ ആരംഭിച്ചു

ഹിറ്റ് മേക്കർ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന “ബോയപതിരാപോ”യുടെ ഷൂട്ടിങ്ങ് അതിവേഗമാണ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യുൾ ഷൂട്ടിങ്ങ് മൈസൂരിൽ ഇന്ന് ആരംഭിച്ചു. ഒരു ഗംഭീര ആക്ഷൻ രംഗവും ഗാനവും ഈ മാസം 15നുള്ളിൽ ചിത്രീകരിക്കും. ഒരു ഗാനമൊഴികെയുള്ള ബാക്കി എല്ലാ ഷൂട്ടിങ്ങും ഈ ഷെഡ്യുളോട് കൂടി അവസാനിക്കും. രാമും ശ്രീലീലയും മൈസൂർ എയർപോർട്ടിൽ ഉണ്ടായിരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. രാമിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത മോഷൻ ടീസറിന് മികച്ച അഭിപ്രായമാണ് നേടിയത്. വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറിൽ എത്തുന്നത്. ടീസറിലെ മാസ്സ് ഡയലോഗ് തീയേറ്ററിൽ കോളിളക്കം ഉണ്ടാക്കും എന്നത് നിസംശയം പറയാം. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറ – സന്തോഷ് ദെതകെ, മ്യുസിക് – തമൻ, എഡിറ്റിങ്ങ് – തമ്മു രാജു, ചിത്രം ഒക്ടോബർ 20 ദസറ നാളിൽ റിലീസ് ചെയ്യും. ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. പി ആർ ഒ- ശബരി

Leave a Reply
You May Also Like

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യൽ…

മരണത്തിൽ നിന്ന് തിരിച്ച് വന്നവർ, രണ്ടു വ്യത്യസ്ത കഥാ പാശ്ചാത്തലങ്ങളിൽ അവതരിപ്പിച്ച ഒരേ വിഷയം

മരണത്തിൽ നിന്ന് തിരിച്ച് വന്നവർ Shaju Surendran 1994 ക്രിസ്മസ് റിലീസായി ഇറങ്ങിയ രണ്ട് സിനിമകളാണ്…

ആല്‍പ്സ് പര്‍വതങ്ങളില്‍ തുടങ്ങി മഞ്ഞില്‍ മൂടിക്കിടക്കുന്ന ഹിമാലയം വരെ നീളുന്ന സിനിമ

The Eight Mountains (Italian: Le otto montagne)(2022/Italy/Italian) [Drama]{7.8/10 of 6.1K} മഞ്ഞണിഞ്ഞ ആല്‍പ്സ്…

കമ്മട്ടിപ്പാടം എന്ന ക്ലാസിക്കിലെ നൊമ്പരമാണ് ഗംഗ

Jithin Joseph ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു ഗംഗ. കമ്മട്ടിപ്പാടത്തു ജനിച്ചുവളർന്ന അവന് ചെറുപ്പം മുതലേ കളിക്കൂട്ടുകാരിയായ…