ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പഠാൻ’. ജനുവരി 25ന് ചിത്രം റിലീസ്ചെയ്യുന്നു,. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും വീഡിയോ ഗാനവും എല്ലാം ഏറെ ജനശ്രദ്ധ നേടിയിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രം ആണ് പഠാൻ. അതുകൊണ്ടുതന്നെ ചിത്രത്തിൻമേലുള്ള പ്രതീക്ഷയും ഏറെയാണ്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം.
ട്വിറ്ററില്‍ ആണ് ചിത്രത്തിനെതിരായ ബഹിഷ്കരണാഹ്വാനം. ഷാരൂഖ് ഖാനും ദീപിക പദുകോണും അഭിനയിച്ചിരിക്കുന്ന ബെഷറം രംഗ് എന്ന ഗാനത്തിലെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം ആണ് പ്രശ്നമായിരിക്കുന്നത്.ഇതിനോടകം 2 കോടിയിലേറെ കാഴ്ചക്കാർ ഉണ്ടായിരിക്കുന്ന ഈ ഗാനത്തിലെ ഒരു സീനിൽ കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ബെഷറം രംഗ് അഥവാ ‘ലജ്ജയില്ലാത്ത നിറം’ എന്ന വരിയും ചേർത്തുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് ബഹിഷ്കരണാഹ്വാനം ഉണ്ടാകുന്നത്. വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉള്‍പ്പെടെയുള്ളവര്‍ ബഹിഷ്കരനാഹ്വാനം ഷെയർ ചെയ്തിട്ടുണ്ട്.
पठान फ़िल्म में हक्ले ने हीरोइन को भगवा रंग की पोशाक पहनाई और गाने का नाम बेशरम रंग रख दिया#BoycottPathaan pic.twitter.com/mSlzcTWJ3u
— Arun Yadav 🇮🇳 (@beingarun28) December 13, 2022
Never forget #BoycottPathaan #BoycottBollywood pic.twitter.com/VImFLPxZlv
— Nupur S. (Parody) (@nupursharma_fp) December 13, 2022