Entertainment
ദൃശ്യവിസ്മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

രൺബീർ കപൂർ, ആലിയ ബട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമായ ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ’ എന്ന ചിത്രത്തിലെ ‘ദേവാ ദേവാ’ എന്ന ഗാനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇന്ത്യൻ സിനിമയിൽ ദൃശ്യ വിരുന്നൊരുക്കുന്ന ചിത്രമാകും ബ്രഹ്മാസ്ത്ര എന്ന് ടീസർ കണ്ടാൽ മനസിലാക്കാൻ സാധിക്കും. ഓഗസ്റ്റ് എട്ടിന് ഗാനത്തിന്റെ പൂർണ്ണരൂപം പുറത്തിറക്കും. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്അയൻ മുഖര്‍ജി സംവിധാനം ചെയ്യുന്ന ‘ബ്രഹ്മാസ്ത്ര’ സെപ്തംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ എത്തുക. മൂന്നുഭാഗമായാണ് ചിത്രം പുറത്തിറക്കുക. ചിത്രത്തിന്റെ തെന്നിന്ത്യൻ വിതരണാവകാശം രാജമൗലിക്ക് ആണ്. ഷാരൂഖ് ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
620 total views, 4 views today