Musafir Adam Musthafa 

സിനിമ നമ്മളെ എന്റെർറ്റൈൻ ചെയ്യുന്ന ഒരു കലാ സൃഷ്ടി എന്നതിനോടൊപ്പം അതൊരു വ്യവസായത്തിന്റെ ഭാഗം കൂടിയാണ്. ലക്ഷകണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന, കോടികൾ വ്യവഹാരം നടക്കുന്ന ഒരു വ്യവസായം. അത്തരത്തിലുള്ള ബോളിവുഡ് ഇൻഡസ്ട്രിയിൽ ആണ് രൺബീർ കപൂർ, ആലിയ ഭട്ട് താര ജോഡികളുടെ 400 കോടി ഭ്രമാണ്ഡ സിനിമ ബ്രഹ്മാസ്ത്ര പാർട്ട് 1 ശിവ . ഇന്നലെ വേൾഡ് വൈഡ് റിലീസ് ചെയ്തത്. വർഷങ്ങൾക്ക് മുൻപുള്ള ഒരു ഇന്റർവ്യൂയിൽ ഇഷ്ട്ടമുള്ള ഭക്ഷണത്തിന്റെ കാര്യം പറയുമ്പോൾ, ബീഫ് തനിക്ക് വളരെ ഇഷ്ട്ടമുള്ള ഭക്ഷണമാണ് എന്ന് രൺബീർ കപൂർ പറഞ്ഞതിന്റെ പേരിൽ അയാളുടെ സിനിമ ബോയ്‌കോട്ട് ചെയ്യാനുള്ള വലിയ അഹ്വാനമാണ് കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ നടന്ന് കൊണ്ടിരിക്കുന്നത്. ഹേറ്റ് കാമ്പയിൻ കാരണം സിനിമയുടെ പ്രൊമോഷൻ പോലും വലിയ തോതിൽ ചെയ്യാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞില്ല. ഫിലിം ഇൻഡസ്ട്രി തന്നെ തകരുന്ന തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് ബോളിവുഡ് ഇപ്പോൾ കടന്ന് പോകുന്നത്.

കോവിഡ്19 ന് ശേഷം സൗത്ത് ഇന്ത്യൻ സിനിമകൾ വലിയ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി ടോപ് ലിസ്റ്റിൽ കേറിയപ്പോൾ, പുതിയ ബോളിവുഡ് സിനിമകൾ ബോക്സ് ഓഫീസിൽ വലിയ തകർച്ചയാണ് നേരിടുന്നത്. ബോളിവുഡ്‌ ഫിലിം ഇൻഡസ്ട്രിയെ തന്നെ തകർക്കുന്ന തരത്തിലുള്ള നഷ്ടങ്ങളാണ് പല സിനിമകൾക്കും വരുത്തിവെച്ചത്. കോവിഡ് പാൻഡെമിക് ന് ശേഷം റിലീസ് ആയ സിനിമകൾ കൂടി ഉൾപ്പെടുത്തി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അപ്ഡേറ്റഡ് ലിസ്റ്റ് എടുത്താൽ അതിൽ ആദ്യ 20 യിൽ പുതിയ ഹിന്ദി സിനിമകൾ ഉൾപ്പെട്ടിട്ടില്ല എന്ന് കാണാൻ സാധിക്കും.

പുതിയ ലിസ്റ്റ് പ്രകാരം കോവിഡിന് ശേഷം റിലീസ് ചെയ്ത സിനിമകളിൽ 1250 കോടിയുമായി കന്നട സിനിമ KGF: Chapter 2 മൂന്നാം സ്ഥാനത്തും, 1150 കോടിയുമായി തെലുങ്ക് സിനിമ RRR നാലാം സ്ഥാനത്തും, തമിഴ് സിനിമ Vikram 432 കോടിയുമായി പത്തൊമ്പതാം സ്ഥാനം കൈയ്യടക്കി. അതായത് കോവിഡ്19 ന് ശേഷം പുതിയ ബോളിവുഡ് സിനിമകൾ ഒന്നും ലിസ്റ്റിൽ ഇടം നേടിയില്ല എന്ന് മാത്രമല്ല 3 പുതിയ സൗത്ത് ഇന്ത്യൻ സിനിമകൾ ലിസ്റ്റിൽ ഇടം നേടി എന്നതും ശ്രദ്ധേയമാണ്.
അമീർ ഖാൻ പ്രൊഡ്യൂസ് ചെയ്ത് നായകനായി വന്ന ലാൽ സിങ് ചദ്ദയുടെ പ്രൊഡക്ഷൻ കോസ്റ്റ് 180 കോടി രൂപയാണ് , ഈ സിനിമക്ക് ഓവർസീസ് കളക്ഷൻ ഉൾപ്പെടെ നേടാൻ ആയത് വെറും 128 കോടി രൂപയാണ്. ഏകദേശം 52 കോടി രൂപ നഷ്ടത്തിലാണ്‌ സിനിമ. (ചൈനയിൽ സിനിമ ഇതുവരെ റിലീസ് ആയിട്ടില്ല, അതുകൊണ്ട് ചൈന കളക്ഷൻ വരുമ്പോൾ ഈ ഫിഗർ മാറും, അതിനെ കുറിച്ച് മറ്റൊരു ഇന്ററസ്റ്റിങ് പോസ്റ്റ് എഴുതുന്നുണ്ട്)

2022 യിൽ ഇറങ്ങിയ ബോളിവുഡ് സിനിമകൾ ഉണ്ടാക്കിയ നഷ്‌ടകണക്ക് എല്ലാവരെയും ഞട്ടിപ്പിക്കുന്നതാണ്. ഇതിൽ ഹിന്ദി ഫിലിം ഇൻഡസ്ട്രയിലെ എല്ലാ ടോപ് ആക്ടർസ് & ആക്ടറെസ്സ് ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് മറ്റൊരു സത്യം. പല സിനിമകളും മോശം സിനിമ ആയതുകൊണ്ടാണ് പരാജയപ്പെട്ടത് എങ്കിൽ ചില സിനിമകൾ വലിയ പരാജയം നേരിടാനുള്ള ഒരു കാരണം “സോഷ്യൽ മീഡിയയിൽ നടക്കുന്ന ബഹിഷ്കരണ അഹ്വാനമാണ്” .ഉദാഹരണത്തിന് Shamshera, Laal Singh Chaddha വലിയ നഷ്‌ടങ്ങൾ ഉണ്ടാവാനുള്ള കാരണം ചില ഗ്രൂപ്പുകൾ നടത്തുന്ന ബഹിഷ്കരണ അഹ്വാനങ്ങളാണ്. ഇത്തരം കാമ്പയിൻ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ചെറിയ നഷ്ടം മാത്രമേ ഉണ്ടാവുകയൊള്ളു. 2022 യിൽ റിലീസ് ചെയ്ത ചില സിനിമകളും അവയുടെ നഷ്ടത്തിന്റെ കണക്കും.

Attack: Part 1 : 57 കോടി നഷ്‌ടം
Jersey : 67 കോടി നഷ്‌ടം
Runway 34 : 47 കോടി നഷ്‌ടം
Heropanti 2 : 45 കോടി നഷ്‌ടം
Jayeshbhai Jordaar : 60 കോടി നഷ്‌ടം
Dhaakad : 81 കോടി നഷ്‌ടം
Anek : 20 കോടി നഷ്‌ടം
Samrat Prithviraj : 60 കോടി നഷ്‌ടം
Rashtra Kavach Om : 31 കോടി നഷ്‌ടം
Shamshera : 103 കോടി നഷ്‌ടം
Raksha Bandhan : 16 കോടി നഷ്‌ടം
Laal Singh Chaddha : 52 കോടി നഷ്‌ടം
ബോളിവുഡ്‌ ന്റെ ഭാവി തന്നെ ഒരു പക്ഷേ Brahmāstra യുടെ കളക്ഷൻ നെ അടിസ്ഥാനമാക്കി ആയിരിക്കും.

Leave a Reply
You May Also Like

ഈ ‘അമ്മ പ്രേക്ഷകരെ ചിരിപ്പിച്ചപോലെ മലയാളസിനിമയിൽ മറ്റൊരു അമ്മയും ചിരിപ്പിച്ചുകാണില്ല

കടപ്പാട് Anees Elayodan ജയ (ദർശന) രാജേഷിനെ അറഞ്ചം പുറഞ്ചം തല്ലിയ പ്രശ്നം പരിഹരിക്കാൻ എത്തിയ…

നടൻ ധനുഷും ഐശ്വര്യ രജനികാന്തും തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പായി ?

നടൻ ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തും വിവാഹമോചിതരായിരുന്നു. ഈ വര്ഷം ജനുവരി 17 നാണ്…

സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.…

മോഡേൺ ഡ്രസിൽ അടിപ്പൊളിയായി അനുപമ പരമേശ്വരൻ

2015ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രന്റെ കൾട്ട് ക്ലാസിക് റൊമാൻസ് ചിത്രമായ പ്രേമം എന്ന സിനിമയിൽ അഭിനയിച്ചതിന്…