ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
316 VIEWS

തകർച്ചയിൽ നിന്ന് ബോളിവുഡിനെ പിടിച്ചുയർത്തിയ സിനിമയാണ് അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ‘ ബ്രഹ്മാസ്ത്ര’.10 ദിവസത്തെ നേട്ടം 360 കോടിയാണ് ചിത്രം വേണ്ടിയത്. അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബ്രഹ്‍മാസ്ത്ര. രണ്‍ബീര്‍ കപൂറും അലിയ ഭട്ടുമാണ് പ്രധാനതാരങ്ങളായി ചിത്രത്തിലെത്തിയത്. ബ്രഹ്മാസ്ത്രയിലെ ഇവരുടെ പ്രണയം ദൃശ്യവത്കരിച്ച വീഡിയോ ആണിപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മേര ദര്‍പണ്‍ എന്ന് തുടങ്ങുന്നതാണ് ഗാനം. ഇതിനുവേണ്ടി വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യ, സംഗീതം – പ്രീതം, ആലപിച്ചിരിക്കുന്നത് തുഷാര്‍ ജോഷി, ശ്രേയ ഘോഷാൽ എന്നിവർ ചേർന്ന്.

അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസിയെക്കുറിച്ച് അയന്‍ മുഖര്‍ജി പറഞ്ഞത് ഇപ്രകാരമായിരുന്നു – ” ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, ബ്രഹ്‍മാസ്ത്ര എന്നിങ്ങനെയാണ് ആ അസ്ത്രവേഴ്സ്. ഇതിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1- ശിവ. ഹിമാലയന്‍ താഴ്വരയില്‍ ധ്യാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം യോഗികളില്‍ നിന്നാണ് ഈ ഫ്രാഞ്ചൈസിയുടെ തുടക്കം.

യോഗികളുടെ ധ്യാനത്തില്‍ സന്തുഷ്ടരായ ദേവകളുടെ സമ്മാനമായാണ് വിവിധ അസ്ത്രങ്ങള്‍ ലോകര്‍ക്ക് ലഭിക്കുന്നത്. പഞ്ചഭൂതങ്ങളെ അധികരിച്ചുള്ളതാണ് ഈ അസ്ത്രങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയതാണ് ബ്രഹ്‍മാസ്ത്ര. ഈ അസ്ത്രങ്ങളുടെ സംരക്ഷകരുടെ സമൂഹമാണ് ബ്രഹ്‍മാഞ്ജ്. സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ സമൂഹം കൂടിയാണ് ഇത്. മാറിയ ലോകത്തും ഈ ബ്രഹ്‍മാഞ്ജ് ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ഈ ഫ്രാഞ്ചൈസി പറയുന്നത്. ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 ശിവയില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന്‍ സ്വയമേവ ഒരു അസ്ത്രമാണ്”. അയൻ മുഖർജി പറഞ്ഞു.

ഇപ്പോഴിതാ പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് അണിയറക്കാര്‍. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ ചിത്രം കാണാനുള്ള ഓഫര്‍ ആണ് അത്. ഇതു പ്രകാരം ടിക്കറ്റ് ഒന്നിന് 100 രൂപയാണ് നല്‍കേണ്ടത്. GST ഉള്‍പ്പെടാതെയുള്ള തുകയാണ് ഇത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ മുതല്‍ (26-29) വരെയാണ് ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ ഈ നിരക്കില്‍ ലഭിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ