134 കോടി ജനങ്ങളുടെ 12000 വർഷത്തെ ചരിത്രം ജനസംഖ്യയിൽ വെറും 5 ശതമാനം മാത്രം ഉള്ള ബ്രാഹ്‌മണർ എഴുതും, ബാക്കി ഉള്ള കഴുതകൾ ആ ചരിത്രം പാടി നടക്കും

467

12000 വർഷത്തെ ഇന്ത്യ ചരിത്രം എഴുതാൻ വേണ്ടി കേന്ദ്ര സർക്കാർ നിയമിച്ച expert committee ടെ ലിസ്റ്റ് ആണിത്. ആരൊക്കെയാണ് ഉള്ളത് എന്നറിയാൻ വെറുതെ പേരുകൾ ഒന്നു വായിച്ചു നോക്കി. സത്യത്തിൽ ഞെട്ടി പോയി.12 പേരും ഉത്തരേന്ത്യൻ ബ്രാഹ്മണർ.

അതിൽ ഡോക്ടർ ബി ആർ മണി എന്നു പേരുള്ള ആൾ തെക്കേ ഇന്ത്യക്കാരൻ ആണെന്ന് സംശയം തോന്നി അങ്ങേരുടെ ബയോ ഡാറ്റാ പരിശോധിച്ചു.അങ്ങേരും യു.പി ക്കാരൻ ആണെന്ന് മനസ്സിലായി.ബ്രഹ്‌മണൻ ആണോ എന്ന് അപ്പോഴും സംശയം ബാക്കി ആയി. അങ്ങനെ യു.പി ക്കാരൻ ഒരു സുഹൃത്തിനെ വിളിച്ചു അന്വേഷിച്ചു. അവിടത്തെ ത്രിപാഠി എന്ന ബ്രാഹ്‌മണവിഭാഗം ആണ് മണി എന്ന ടൈറ്റിൽ ഉപയോഗിക്കുന്നത് എന്ന് അവൻ പറഞ്ഞു തന്നു.അപ്പൊ ഉറപ്പിച്ചു, 12 പേരും ഉത്തരേന്ത്യൻ ബ്രാഹ്മണർ.മഹത്തായ ഭാരത പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന ബ്രാഹ്‌മണർ അല്ലാത്ത കുറെ ഹിന്ദുക്കൾ ഉണ്ടല്ലോ. നാഴികക്ക് നാൽപ്പത് വട്ടം മുസ്ലിംങ്ങളെയും ക്രിസ്ത്യനികളെയും കമ്മ്യൂണിസ്റ്റ് കാരെയും തെറി പറഞ്ഞു , എന്റെ ഭാരതം, എന്റെ ഭാരതം എന്നു പറഞ്ഞു അഭിമാനം കൊണ്ട് നടക്കുന്നവർ.അവരോടു ചെറിയ ചില ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുകയാണ്.ഇന്ത്യ ചരിത്രം ആണോ ബ്രാഹ്‌മണ ചരിത്രം ആണോ കേന്ദ്ര സർക്കാർ എഴുതിക്കാൻ പോകുന്നത്. ബ്രഹ്‌മണർ അല്ലാത്ത (ശൂദ്രൻ, വൈശ്യൻ, ക്ഷത്രിയൻ) ആർക്കും ഇന്ത്യയുടെ 12000 വർഷത്തെ ചരിത്രമെഴുതാൻ യോഗ്യത ഇല്ലേ ?? ഇനി ബ്രഹ്‌മണർ അല്ലാത്ത ആർക്കും ചരിത്ര ഗ്രാഹ്യം ഇല്ല എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത് എങ്കിൽ എന്ത് കൊണ്ട് തെക്കേ ഇന്ത്യയിൽ നിന്നോ കിഴക്കേ ഇന്ത്യയിൽ നിന്നോ ഒരു ബ്രഹ്‌മണനെ ഉൾപ്പെടുത്തിയില്ല.?

തലയിൽ ചാണകവും കൊണ്ട് നടക്കുന്ന ഒരുത്തനിൽ നിന്നും മറുപടി കിട്ടും എന്ന് പ്രതീക്ഷ ഇല്ല. 12000 കൊല്ലത്തെ ഇന്ത്യ ചരിത്രമെഴുതാൻ ശൂദ്രൻ വേണ്ട, വൈശ്യൻ വേണ്ട, ക്ഷത്രിയനും വേണ്ട.ദളിതനും മുസ്ലീങ്ങളും ക്രിസ്ത്യാനികളും പിന്നെ പണ്ടേ കളരിക്ക് പുറത്തായത് കൊണ്ട് അവർ ലിസ്റ്റിൽ ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണ് .134 കോടി ജനങ്ങളുടെ 12000 വർഷത്തെ ചരിത്രം ജനസംഖ്യയിൽ വെറും 5 ശതമാനം മാത്രം ഉള്ള ബ്രാഹ്‌മണർ എഴുതും.ബാക്കി ഉള്ള കഴുതകൾ ആ ചരിത്രം പാടി നടക്കും.ഇതിനെ പറയുന്ന പേരാണ് മനു വാദം അഥവാ ബ്രാഹ്‌മണ വാദം…..ഇതിന് വേണ്ടി ആണ് നാഗ്പൂരിൽ ഒരു ബ്രഹ്‌മണൻ 1925 ലെ വിജയദശമി ദിനത്തിൽ ഒരു സംഘടന തുടങ്ങിയത്. ആ സംഘടനയുടെ പേരാണ് ആർ എസ് എസ്.

**