Connect with us

Entertainment

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Published

on

Abru Simon സംവിധാനം ചെയ്ത ബ്രാൽ രസകരമായൊരു ഷോർട്ട് മൂവിയാണ്. മൂന്നു അയൽക്കാരുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. അവരാകട്ടെ സാധാരണക്കാരും ദരിദ്രജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഉള്ളവരും ആണ്. മതിലുകൾ ഇല്ലാത്ത ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ കൂടപ്പിറപ്പും ആണ്. ധർമ്മൻ ആണ് ഇതിലെ പ്രധാനകഥാപാത്രം . അയാളാകട്ടെ സ്വതവേ ഒരു മടിയനുമാണ്. ജീവിതപ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും അനവധിയുള്ള,,, എന്നാൽ അയൽക്കാരിൽ അസംതൃപ്തനുമായ ധർമ്മന് ഒരു വലിയ ബ്രാൽ മീൻ കിട്ടുന്നു . ഇനിയാണ് സംഭവങ്ങളുടെ തുടക്കം.

Abru Simon

Abru Simon

വീട്ടിലെത്തിച്ചു നല്ല എരിവും പുളിയും മസാലയും ചേർത്തു ധർമ്മൻ ബ്രാൽ കറി വച്ച് കുടുംബത്തോടൊപ്പം ഉണ്ണാൻ തുടങ്ങുമ്പോൾ ആണ് പ്രശ്നങ്ങളുടെ തുടക്കം. ഒരു ബ്രാൽ ഉണ്ടാക്കുന്ന പൊല്ലാപ്പെ .ബ്രാൽ പിടുത്തം ഒരു അപ്രഖ്യാപിത മത്സരയിനം കൂടിയാണ്. വലിയ ബ്രാലിനെ പിടിക്കുക എന്നത് വലിയ വീരകൃത്യമായി കരുതുന്ന ഒരു നാടാണ് അത്. ധർമ്മന്റെ കുടുംബത്തിന്റെ നഷ്ടപ്പെട്ട സമാധാനവും ഇവിടെ ബ്രാൽ വീണ്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാലോ അത് കറിച്ചട്ടിയിൽ വെന്തു പാകമായിട്ടുകൂടി എന്താണ് സംഭവിക്കുന്നത് ?. ബ്രാൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്താണ് ? നിങ്ങൾ കണ്ടു തന്നെ മനസിലാക്കുക.

സാധാരണക്കാരന്റെ കുടുംബങ്ങളിലെ അസ്വാരസ്യങ്ങളും അയൽക്കാരുടെ ഒളിഞ്ഞുനോട്ടങ്ങളും കേരളീയ ഗ്രാമീണ ജീവിതത്തുടിപ്പുകളും എല്ലാം കടന്നുവരുന്ന ബ്രാൽ തികഞ്ഞ ആസ്വാദനം നൽകുന്നു എന്നതിൽ സംശയമില്ല. ഇതിന്റെ അണിയറശില്പികൾക്ക് ആശംസകൾ… അഭിനന്ദനങ്ങൾ

ബ്രാലിന്റെ സംവിധായകൻ Abru Simon ബൂലോകം ടീവിയോട് സംസാരിക്കുന്നു.

ഞാൻ അസോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്യുകയാണ്. ഡയറക്ഷനിൽ ഡിപ്ലോമ ചെയ്തു . കുറുപ്പ്, ലൂക്കാ.. അങ്ങനെ അനവധി മൂവിയുടെ അസോസിയേറ്റ് ഡയറക്റ്റർ ആയിരുന്നു. ഞാനൊരു കർഷക കുടുംബത്തിൽ ആണ് ജനിച്ചത് . കൃഷിയായിരുന്നു നമ്മുടെ ഉപജീവനം. ഞങ്ങളുടെ അവിടെയൊക്കെ ബ്രാലിനോട് വലിയ താത്പര്യം ഉള്ള ആളുകൾ ആണ്. എന്ത് ആഘോഷമായാലും ബ്രാലിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. തൃശൂരിൽ പൊതുവെ ബ്രാൽ ഇഷ്ടപ്പെട്ടൊരു ഭക്ഷണമാണ് . അതൊക്കെയാണ് ബ്രാലിനെ വച്ച് ചെയ്യാനുണ്ടായ കാരണം, നമ്മുടെ ചുറ്റുപാടുകളിൽ ജീവിക്കുന്നവർക്കു ബ്രാലിനെ പിടിക്കുക എന്നതിൽ വെറുംവാശിയും ഉണ്ടാകാറുണ്ട്, ബ്രാൽ അങ്ങനെ പെട്ടന്ന് ചൂണ്ടയിൽ കൊത്തുന്നൊരു മത്സ്യമല്ല. അനങ്ങുന്ന ജീവികളെ ഇട്ടാൽ മാത്രമേ അത് പെട്ടന്ന് കൊത്തുകയുളളൂ. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽക്കു തന്നെ ബ്രാൽ നമുക്ക് ഭയങ്കര കൗതുകം ആയിരുന്നു. കഴിക്കാനും ഇഷ്ടമാണ്. മാത്രമല്ല.. എനിക്ക് വളരെ ഇഷ്ടമുള്ളൊരു കാര്യമാണ് ഭക്ഷണം വയ്ക്കുക എന്നത് .

ബ്രാലിന് വോട്ട് ചെയ്യാം

ബ്രാൽ ഒരു പ്രതീക്ഷയാണ്

അടിസ്ഥാനപരമായി ബ്രാൽ ഒരു പ്രതീക്ഷയാണ്. ബ്രാൽ കിട്ടുക എന്നത് തന്നെ ഒരു വിന്നർ ആണ്. ഇവിടെ ധർമ്മൻ ആ ബ്രാൽ കൊണ്ട് അയാളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ ശ്രമിക്കുകയാണ്. ഭാര്യയായിട്ടുള്ള പ്രശ്നങ്ങൾ മാറും.. അങ്ങനെ പലതും കോമ്പ്രമൈസ് ആകും എന്നൊക്കെയാണ് അയാളുടെ ധാരണ.മീൻ ചോദിച്ചവർക്കു കൊടുക്കാതെ ധർമ്മൻ, എന്റെ വീട്ടിലും നല്ലൊരു മീൻചട്ടിയുണ്ട് എന്ന് പറഞ്ഞു കൊണ്ടുപോകുകയാണ്. അതുകൊണ്ടുതന്നെ അയാൾ ബ്രാൽ സ്വന്തമായി കറിവയ്ക്കുകയാണ്. . സാധാരണ ആളുകൾക്ക് ഇങ്ങനെയൊരു മീൻ കിട്ടിയാൽ നല്ല വിലയ്ക്ക് മീൻ വിൽക്കുകയാണ് പലരും ചെയുന്നത്. നമ്മുടെ നാട്ടിലൊക്കെ വഴിവക്കിൽ ഇങ്ങനെ മീൻ വിൽക്കുന്നതാണ് പതിവ്. അവർക്കു ആ മീൻ വിറ്റാൽ പത്തെഴുന്നൂറു രൂപയോളം കിട്ടും. അതിൽ നിന്നാകും അവർക്കാവശ്യമുള്ള മീൻ മേടിച്ചുകൊണ്ടു പോകുന്നത്. അതൊക്കെ വിറ്റിട്ടാണ് ധർമ്മൻ ആ മീനിനെ വീട്ടിൽ കൊണ്ടുപോയി എല്ലാരേയും സന്തോഷിപ്പിക്കാമെന്ന് കരുതുന്നത്. എന്നാൽ ബ്രാൽ ശരിക്കും വഴുതിപ്പോയി.

മുൻ വർക്കുകൾ

Advertisement

ഞാൻ പഠിക്കുന്ന സമയത്തു ഞങ്ങൾക്ക് നാല് പ്രോജക്റ്റ് ചെയ്യണമായിരുന്നു. അപ്പോൾ ചെയ്ത കുറെ വർക്കുകൾ ഉണ്ട്. അതൊന്നും ഞാൻ റിലീസ് ചെയ്തിട്ടില്ല. എല്ലാം ഇൻസ്റ്റിട്യൂട്ട് പ്രൊഡക്ഷൻ തന്നെയായിരുന്നു. എല്ലാം സറ്റയർ ടൈപ് തന്നെയാണ്. ഇക്കഴിഞ്ഞ 2020 ലോക്ഡൌൺ കാലം , ഒന്നുമില്ലാണ്ട് ഭ്രാന്തുപിടിച്ചിരിക്കുന്ന സമയമായിരുന്നു. അപ്പോൾ 144 ഒക്കെ പ്രഖ്യാപിച്ച കാലമായിരുന്നു. ആ സമയത്തു ഇങ്ങനെ ചെയ്യാമെന്ന് ആലോചിച്ചു, വളരെ ചെറിയ സംവിധാനത്തിൽ ഒരു ക്യാമറയും നമ്മുടെ സുഹൃത്തുക്കൾ ആയ ആർട്ടിസ്റ്റുകൾ എല്ലാം ചേർന്ന് രണ്ടര ദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണ്. ഞങ്ങൾ അഞ്ചെട്ടുപേർ… അത്രയേ ഉള്ളൂ. ബൈക്കിൽ പോയി ഷൂട്ട് ചെയ്യും മടങ്ങിവരും.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewAbru Simon

സിനിമാ താത്പര്യങ്ങൾ

പഠിക്കുന്ന കാര്യം മുതൽ മനസ്സിൽ കയറിയതാണ് സിനിമാ താത്പര്യങ്ങൾ. ഡിഗ്രി കഴിഞ്ഞപ്പോൾ ആണ് ഡയറക്ഷൻ കോഴ്സിന് ചേർന്നത്. പിന്നെ സിനിമയിൽ എത്താൻ കുറച്ചു കാത്തുനിന്നു. വിഷ്വൽ മീഡിയയുമായി ബന്ധപ്പെട്ടു പരസ്യവും ഷോർട്ട് മൂവീസും ഒക്കെ ചെയ്തു കഴിഞ്ഞാണ് പിന്നെ സിനിമയിൽ എത്തിയത്. സിനിമയിൽ എത്തിയിട്ട് ശരിക്കും അഞ്ചാറ് വര്ഷം ആയതേയുള്ളൂ. കുറച്ചു സിനിമകൾ അസിസ്റ്റ്  ചെയ്യാൻ പറ്റി . ഉറുമ്പുകൾ ഉറങ്ങാറില്ല, ലൂക്ക..ഇപ്പോൾ അവസാനം കുറുപ്പ് . പിന്നെ പുള്ളിയെന്ന പടവും പെൻഡുലം എന്ന പടവും.

ബ്രാലിന് വോട്ട് ചെയ്യാം

ബ്രാലിലെ അഭിനേതാക്കൾ

ബ്രാലിലെ അഭിനേതാക്കൾ നാടകവുമായി ബന്ധപ്പെട്ട ആളുകൾ ആണ്. അവരൊക്കെ എന്റെ മനസ്സിൽ വളരെ ശ്രദ്ധിക്കപ്പെടുന്ന അഭിനേതാക്കൾ ആണ്. നമ്മൾ സ്വതന്ത്രമായി ഒരു വർക്ക് ചെയുമ്പോൾ ഇവർക്കൊക്കെ അവസരങ്ങൾ കൊടുക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇവരിൽ ഒന്നുരണ്ടുപേർ സിനിമയിലൊക്കെ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. അവരിൽ പലരും സുഹൃത്തുക്കൾ ആണ്. നായകനായി അഭിനയിച്ച ആളെ എനിക്കറിയാമായിരുന്നു, പക്ഷെ ആൾക്ക് എന്നെ അറിയില്ല. ആളെ കണ്ടു കഥ പറഞ്ഞപ്പോൾ ആണ് ആൾക്ക് ഇഷ്ടപ്പെട്ടത്. എല്ലാരും നാടകത്തിൽ സജീവമായവർ തന്നെയാണ്. പിന്നെ അപ്പുപ്പൻ ആയി അഭിനയിച്ച ആൾ നമ്മുടെയൊരു ബന്ധുതന്നെയായിരുന്നു.

ധർമ്മന്റെ അയൽക്കാരൻ ആസ്വാദകരെയും വെറുപ്പിക്കുന്നു

Advertisement

അത് പലരും എന്നോടും പറഞ്ഞിട്ടുണ്ട് വല്ലാണ്ട് വെറുപ്പിക്കുന്നു എന്ന് . അങ്ങനെയുള്ള പരിപാടി ആണല്ലോ അയാൾ ചെയുന്നത്. പുള്ളിയെ ചില സിനിമകളിൽ ഒക്കെ കാണാം. പുള്ളി എന്റെ വർഷങ്ങളായുള്ള സുഹൃത്താണ്. അയാൾ അയൽക്കാരോട് അങ്ങനെ ചെയുമ്പോൾ അയൽക്കാർക്ക് തോന്നുന്നത് തന്നെ പ്രേക്ഷകർക്കും തോന്നുമ്പോൾ ആണല്ലോ അവിടെ ആ കഥാപാത്രം ഒരു വിജയമാകുന്നത് . നമുക്ക് നായകന്റെ ഒപ്പം നിൽക്കാൻ തോന്നുന്നതും അയാൾ കാരണം ആണല്ലോ.

അടുത്ത പ്രോജക്റ്റുകൾ

അടുത്തതായി അങ്ങനെയൊരു ഷോർട്ട് മൂവി ഒന്നും ഉദ്ദേശിക്കുന്നില്ല. ഇതുതന്നെ ആ ലോക് ഡൌൺ സിറ്റുവേഷൻ കാരണം ചെയ്തതാണ്. ഇനി ഷോർട്ട് മൂവിക്കല്ല.. ഫീച്ചർ ഫിലിമുകൾക്കു പറ്റിയ സ്ക്രിപ്റ്റുകൾ ഉണ്ട്. പല ഡിസ്കഷന്സ് ഒക്കെ നടന്നെങ്കിലും ഈ കോവിഡ് പ്രശ്നങ്ങൾ കാരണം പിന്നിലേക്ക് വലിഞ്ഞു. സ്ക്രിപ്റ്റുകൾ ഒക്കെ അങ്ങനെ വർക്ക് ചെയ്തുകൊണ്ടിക്കുന്നു.

അംഗീകാരങ്ങൾ

Cochin international film festival
Best experimental film

Indian international film awards 2021
Best inventive film

Great Indian Film festival
Official Selection

Advertisement

11 th Pune Short Film festival
Official Selection

Indian Film house
Official Selection
National Level

IIF SFF
Official selection

Short Film nominee
Shorted film festival

Indian film makers film festival
Best production design

Indie film fest
Festival mention

Presenting Malayalam Short Movie Bral Directed By Abru Simon

Advertisement

The story was happened between the neighbours of three houses without boundaries in a village. Dharma and his family are impatient with the deeds of their neighbour Chootazhi Thoma. Dharman, who is generally lazy once catches a big fish “Murrel”. Followed by that funny incidents are happened within the family and the neighbourhood

ബ്രാലിന് വോട്ട് ചെയ്യാം

Director : Abru Simon
Producers : Jophy C.V , Anupama Lakshmi
Dop : Aswaghoshan Tp
Assistant : Sabarinath Puranaattukara
Editing : Anand Ramdas
Script : Vijo Amaravathy , Abru Simon , Sreeraj
Story : Abru Simon
Art Director : Mobin
Art Assisstants : Kannan, Vinod
Sound Design : Jitin David, Thambi Joju
Dubbing Artists : Sharika Varrier, C.v Subrahmanyan, Adv Saumya
Engineer (Dubbing) : Dibin Joshy , Adat Gopalan , Shaija Vijayan
Thomas Cheruveetil , Vijo Amaravathy
Studio : Chethana
Di : Magazine Media Selvin
Music : PK Sunil Kumar
Production Controller : Jayakrishnan
Assistant : Hari Vismayam
Illustration : Midhun Mohan
Sub Titles : Uma K.p
Assistant Directors : Sreeraj, Nidhin Pattambi

Cast
C.R Rajan – Main Actor
Sana – Main Actress
Thomas Eathen Jaico – Child Artist
Aneus Mariya Jaico – Child Artist
Prathapan K.s
Beena
Jincy
Rajan Pootharakkal
Sanandan

 2,328 total views,  9 views today

Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement