മമ്മൂട്ടി നായകനായെത്തുന്ന ഹൊറർ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ അതിഗംഭീര പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. പുതുവർഷത്തിലും ഞെട്ടിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ചിത്രത്തിൽ ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത്. നടന്റെ വേറിട്ട ലുക്കിലുള്ള പോസ്റ്റർ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.

‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാഹുൽ. ‘‘മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ‘ഭ്രമയുഗം’ കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്.ഇതൊരു ആഴത്തിലുള്ള ചലച്ചിത്രാനുമാക്കി മാറ്റുന്നതില്‍ നിർമാതാക്കളുടെ പൂർണ പിന്തുണ എനിക്കുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഈ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’–രാഹുൽ സദാശിവൻ പറഞ്ഞു.

‘‘ഞങ്ങളുടെ ആദ്യ നിർമാണത്തിൽ ഇതിഹാസതാരം മമ്മൂക്കയെ വരുന്നതിൽ ഞങ്ങൾക്ക് അഭിമാനവും ത്രില്ലും ഉണ്ട്. മമ്മൂക്കയുടെ സമാനതകളില്ലാത്ത ചിത്രം ഒരു ഗംഭീര ചലച്ചിത്ര അനുഭവം സമ്മാനിക്കും. പ്രഗത്ഭരായ അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് സംവിധായകൻ രാഹുൽ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം’.’’–നിർമാതാക്കളായ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും പറയുന്നു.

കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷൻസ്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്‌ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ ഷഫീക്ക് മുഹമ്മദ് അലി, സംഗീതം ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ ടി.ഡി. രാമകൃഷ്ണൻ, മേക്കപ്പ് റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് മെൽവി ജെ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി

 

You May Also Like

ഈ പ്രായത്തില്‍ മോഡലിങ് ചെയ്താല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ ?

ബീനാ ആന്റണിയെ കുറിച്ച് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഒരുകാലത്തു മിനിസ്‌ക്രീനിൽ തിളങ്ങി നിന്ന താരം പിന്നീട്…

‘ഏഴു കടൽ ഏഴു മലൈ’ അതിൻ്റെ ആകർഷകമായ ആഖ്യാനവും കുറ്റമറ്റ കരകൗശലവും കൊണ്ട് പ്രേക്ഷകരെ മയക്കി

സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസിൻ്റെ ഏറ്റവും പുതിയ സംരംഭം സംവിധായകൻ റാമിൻ്റെ ‘ഏഴു കടൽ…

വെണ്ണതോൽക്കും ഉടലോടെ പവി പൂവപ്പ

ഒരുപാട് ആരാധകരുള്ള ഒരു അറിയപ്പെടുന്ന മോഡൽ ആണ് പവി പൂവപ്പ. ബാംഗ്ലൂർ ആണ് താരത്തിന്റെ സ്വദേശം.…

“ആസിഫലി ഹൈനയെ പോലെ, മറ്റുനടന്മാരുടെ ക്രെഡിറ്റ് അടിച്ചുമാറ്റി ഭക്ഷിച്ച് ഫീൽഡിൽ പിടിച്ചു നിൽക്കുന്ന നടൻ” , നടൻ ആസിഫലിക്കെതിരെ വ്യക്തിഹത്യ പോസ്റ്റ് വീണ്ടും

2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ആസിഫലി സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . അതിനു ശേഷം…