മമ്മൂട്ടി നായകനായെത്തുന്ന ‘ഭ്രമയുഗ’ ത്തിന്റെ സൗണ്ട് ട്രാക്ക് വീഡിയോ പുറത്തുവിട്ടു

ഓഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ‘ഭ്രമയുഗം’ ഫെബ്രുവരി 16 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും . ചിത്രത്തിന്റെ മാർക്കറ്റിംഗ് കാമ്പെയ്‌ൻ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടൻ ആരംഭിക്കും.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ബഹുഭാഷാ സിനിമയാണ് ‘ഭ്രമയുഗം’. സെപ്റ്റംബറിൽ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത് മുതൽ ആരാധകർ ആവേശത്തിലാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ ഉൾപ്പെടെയുള്ള മമ്മൂട്ടിയുടെ വിജയചിത്രങ്ങളുടെ തുടർച്ചയായാണ് പ്രേക്ഷകർ ‘ഭ്രമയുഗം’ത്തെ നോക്കിക്കാണുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനായി നിർമ്മിച്ച പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ, രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവ്വഹിച്ച മലയാളം ഫീച്ചർ ഫിലിമാണ് ‘ഭ്രമയുഗം’. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് ‘ഭ്രമയുഗം’ അവതരിപ്പിക്കുന്നത്.

ചക്രവർത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേർന്ന് നിർമ്മിച്ച ‘ഭ്രമയുഗം’ത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണം, ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനർ, ഷഫീഖ് മുഹമ്മദ് അലി എഡിറ്റർ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി.

You May Also Like

ജോൺസൺ മാസ്റ്ററുടെ ഗാനങ്ങളേക്കാൾ പുത്തൻ തലമുറക്ക് പ്രിയം അദ്ദേഹത്തിന്റെ ഹൃദയഹാരിയായ ബിജിയെമ്മുകൾ ആയിരിക്കും

Bineesh K Achuthan ഇന്ന് (ആഗസ്റ്റ് 18) ജോൺസൺ മാസ്റ്റർ വിട പറഞ്ഞിട്ട് ഒരു വ്യാഴവട്ടം…

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രതിഭാധനയായ അഭിനേത്രിയാണ് കീർത്തി സുരേഷ്. ഒരു സാധാരണ നടി എന്ന് എഴുതി…

എന്തുകൊണ്ടാണ് താൻ ഒരിക്കലും രൺവീർ സിങ്ങുമായി ഡേറ്റ് ചെയ്യാത്തതെന്ന് അനുഷ്‌ക ശർമ്മ വെളിപ്പെടുത്തി, ‘എനിക്ക് അവനെ ഇഷ്ടമാണ് പക്ഷേ…’

കരൺ ജോഹറിന്റെ ജനപ്രിയ ടോക്ക് ഷോ കോഫി വിത്ത് കരൺ അതിന്റെ എട്ടാം സീസണോടെ ഒക്ടോബർ…

തെലുങ്ക് സിനിമ ഒരു താരപുത്രൻ്റെ കൂടി വെള്ളിത്തിരയിലേക്കുള്ള കാൽവെയ്പ്പിന് സാക്ഷിയായ വർഷമായിരുന്നു 2007

Ananthan Vijayan തെലുങ്ക് സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിന് ഇന്ന് പതിമൂന്ന് വയസ്സ്.…