“നിങ്ങൾക്ക് രണ്ടുതവണ വിധി പണയംവച്ചു കളിക്കാനാകില്ല”, ഏവരും കാത്തിരുന്ന, മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ‘ഭ്രമയുഗം’ ട്രെയ്‌ലർ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശ്രീ ആൻ്റോ ജോസഫിൻ്റെ ‘ആൻ മെഗാ മീഡിയ’ ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.

2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ‘ഭ്രമയുഗം’ കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. ചിത്രത്തിന്റെ ടീസർ, ‘The Age of Madness’ എന്ന Taglineനോടെ എത്തിയ പോസ്റ്റർ, ക്യാരക്ടർ പോസ്റ്റേർസ്, ഫസ്റ്റ് ലുക്ക് തുടങ്ങി ചിത്രത്തിന്റെതായ് പുറത്തുവിട്ട സൗണ്ട് ട്രാക്ക് അടക്കം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് ഒരുങ്ങുന്നത്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി.

You May Also Like

വിജയ് സേതുപതി നായകനായ ‘ഡിഎസ്‍പി’ യുടെ ട്രെയിലര്‍ പുറത്തുവിട്ടു

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഡിഎസ്‍പി’.പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. അനുകീര്‍ത്തി…

കുടുംബബന്ധത്തിന്റെ മനോഹരകാഴ്ചകളുമായി ജയിലറിലെ ‘രത്തമാരെ’ ലിറിക് വീഡിയോ

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിലെ ‘രത്തമാരെ’ എന്ന ലിറിക്…

വിവാദ വസ്ത്രധാരണവുമായി വീണ്ടും ഉര്‍ഫി ജാവേദ്

നടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്. അഭിനയവും മോഡലിങും…

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

തല്ലുമാല ഇറങ്ങിയപ്പോൾ പലരും അഭിപ്രായപ്പെട്ടതാണ് പെപ്പെ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം…