അതിരൂക്ഷ ഭാവത്തോടെ കരയാൻ പോലും കൂട്ടാക്കാതെ കുഞ്ഞ് എവിടെയാണ് ജനിച്ചത് ?

അറിവ് തേടുന്ന പാവം പ്രവാസി

ഭൂമിയിലെ ഏറ്റവും മനോഹരമായ നിമിഷം ഒരു കുഞ്ഞിന്റെ ജനനം ആണ്. പുതിയൊരു ജീവൻ ഭൂമിയിലേക്ക് കൗതുകത്തോടെ പിറന്നു വീഴുകയാണ്. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ ഭൂരിഭാഗവും കണ്ണുകൾ അടച്ചോ, കൗതുക ത്തോടെയോ അമ്പരന്നു നോക്കിയോ ഒക്കെയാണ് കാണാറുള്ളത്. മാത്രമല്ല കരയുകയും ചെയ്യും. തനിയെ കരഞ്ഞില്ലെങ്കിൽ ഡോക്ടർമാരുടെ സഹായത്തോടെ കരയുന്നതാണ് പതിവ്.

എന്നാൽ ബ്രസീലിലെ റിയോ ഡി ജനീറോയിലെ ആശുപത്രിയിൽ പിറന്ന ഒരു കുഞ്ഞ് തികച്ചും വ്യത്യസ്തമായ ഭാവങ്ങളുമായാണ് എത്തിയത്. ഡയാന ഡി ജീസസ് ബാർബോസ എന്ന സ്ത്രീയാണ് കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്റെ ജനനമെന്ന മനോഹര നിമിഷം പകർത്താൻ ഒരു ഫോട്ടോഗ്രാഫറെയും ഡയാന ഒപ്പം കൂട്ടിയിരുന്നു.കൗതുകം നിറഞ്ഞ മുഖം പ്രതീക്ഷിച്ച എല്ലാവരെയും അമ്പരപ്പിച്ച് അതിരൂക്ഷ ഭാവവുമായാണ് ആ കുഞ്ഞ് പക്ഷെ ജനിച്ച് വീണത്. ഗൗരവമെന്നാൽ അതീവ ഗൗരവം. എല്ലാവരെയും അത്രയും ഗൗരവത്തോടെയാണ് കുഞ്ഞ് ഉറ്റുനോക്കിയത്.ഇസബെല്ല എന്നാണ് കുഞ്ഞിന് പേര് നൽകിയത്. ചിത്രം പകർത്തുന്ന സമയത്ത് കുട്ടിയുടെ മുഖഭാവം ശ്രദ്ധിച്ചില്ലെന്നു ഫോട്ടോഗ്രാഫർ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ ഈ ദേഷ്യക്കാരിയായിരുന്നു ഈ താരം. മുഖത്തെ ഗൗരവം മാത്രമല്ല ശ്രദ്ധേയം . എത്ര ശ്രമിച്ചിട്ടും കക്ഷി ഒന്ന് കരയാൻ പോലും കൂട്ടാക്കിയില്ല എന്നതാണ്.

You May Also Like

കാലുകളുടെ ഭംഗി കൂട്ടാനായി വരിഞ്ഞു മുറുക്കി കെട്ടും: സോങ് സാമ്രാജ്യത്തിലെ ക്രൂരമായ ആചാരങ്ങൾ ഇതായിരുന്നു

കാലുകളുടെ ഭംഗി കൂട്ടാനായി വരിഞ്ഞു മുറുക്കി കെട്ടും: സോങ് സാമ്രാജ്യത്തിലെ ക്രൂരമായ ആചാരങ്ങൾ ഇതായിരുന്നു അറിവ്…

ഒരു മനുഷ്യന് പ്രകാശവേഗതയിൽ സഞ്ചരിക്കാൻ സാധിക്കില്ല, എന്നാൽ സഞ്ചരിക്കാൻ സാധിച്ചാൽ എന്ത് സംഭവിക്കും ?

പ്രകാശവേഗതയെ ഒന്നിനും മറികടക്കാനാവില്ല. അത് പ്രപഞ്ചത്തിന്റെ വേഗപരിധിയാണ്. എന്താ മറികടന്നാൽ? പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന…

സാധാരണക്കാരന് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ പറ്റുമോ ?

സാധാരണക്കാരന് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ പറ്റുമോ ? അറിവ് തേടുന്ന പാവം പ്രവാസി വ്യക്തികൾക്ക്…

ന്യൂക്ലിയര്‍ പ്രൊപൽഷൻ യാഥാര്‍ഥ്യമാകുമോ ?

ന്യൂക്ലിയര്‍ പ്രൊപൽഷൻ യാഥാര്‍ഥ്യമാകുമോ ? Sabu Jose ഭാവിയിലെ ചൊവ്വാ, ചാന്ദ്ര യാത്രകള്‍ക്കും അതിനുമപ്പുറത്തേയ്ക്കുള്ള ബഹിരാകാശ…