ആർതർ ഒ ഉർസോ എന്ന ബ്രസീലിയൻ മോഡൽ ഒമ്പത് സ്ത്രീകളെ വിവാഹം കഴിച്ചു. ചില ബന്ധങ്ങൾ പാരമ്പര്യേതരവും ചിലർക്ക് വിചിത്രവുമായി തോന്നിയേക്കാം. തന്റെ ആദ്യ ഭാര്യ ലുവാന കസാകിയെ വിവാഹം കഴിച്ച ശേഷം, എട്ട് പങ്കാളികളെക്കൂടി അദ്ദേഹം വിവാഹം കഴിച്ചു .ഉർസോ സ്വതന്ത്ര സ്നേഹത്തിന്റെ ആഘോഷത്തിൽ വിശ്വസിക്കുകയും ബഹുഭാര്യത്വ ജീവിതശൈലി തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അടുത്തിടെ, മോഡൽ തന്റെ ഭാര്യമാരിൽ ഒരാളായ അഗതയിൽ നിന്ന് വിവാഹമോചനം നേടാൻ തീരുമാനിച്ചു.ഏകഭാര്യത്വം സ്വീകരിക്കാനുള്ള അഗതയുടെ ആഗ്രഹമാണ് വിവാഹമോചനത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാൾ പറഞ്ഞു. സ്വതന്ത്ര സ്നേഹത്തിന്റെ ആഘോഷത്തിൽ വിശ്വസിക്കുന്ന ഉർസോ അവളുടെ ചിന്തകളുമായി പൊരുത്തപ്പെടുന്നില്ല. തനിക്ക് 10 ഭാര്യമാരുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

“അഗതയ്‌ക്ക് മാത്രമായി എന്നെ ലഭിക്കാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. അതിൽ അർത്ഥമില്ല – ഞങ്ങൾ പങ്കിടേണ്ടതുണ്ട്. വേർപിരിയലിൽ ഞാൻ വളരെ ദുഃഖിതനായിരുന്നു, അഗതയുടെ അഭാവം സങ്കടപ്പെടുത്തുന്നു.,” മോഡൽ ജാം പ്രസ്സിനോട് പറഞ്ഞു.കൂടാതെ, അഗതയുടെ ആവശ്യങ്ങൾ തന്റെ മറ്റ് ഭാര്യമാരുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചെറിയ അഭിപ്രായവ്യത്യാസങ്ങളോടെ നന്നായി ജീവിച്ചെങ്കിലും ചില പ്രശ്‌നങ്ങള്‍ വഷളാവുകയും വേര്‍പിരിയലിലേക്ക് നയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. അത് ചര്‍ച്ചകളിലൂടെ പരിഹരിച്ചിരുന്നു. പിന്നെ പിന്നെ ചെറിയ ചര്‍ച്ചകള്‍ പതിവായി മാറുകയും വേര്‍പിരിയാന്‍ പൊതുധാരണയിലെത്തുകയും ചെയ്തുവെന്നു അദ്ദേഹം പറഞ്ഞു.

“എന്റെ മറ്റ് ഭാര്യമാർ അഗതയുടെ മനോഭാവം തെറ്റാണെന്ന് കരുതുന്നു, അവൾ സാഹസികതയ്‌ക്കായാണ് വിവാഹത്തിൽ പങ്കെടുത്തത്, യഥാർത്ഥ വികാരങ്ങൾക്ക് വേണ്ടിയല്ല. എനിക്ക് ഒരു ഭാര്യയെ നഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം, പക്ഷേ ഇപ്പോൾ ഉടനെ ഞാൻ അവൾക്ക് പകരം മറ്റൊരാളെ വയ്ക്കാൻ പോകുന്നില്ല,മാത്രമല്ല പക്ഷെ, ഉപേക്ഷിച്ചു പോയ ഭാര്യയെ വീണ്ടും ഉൾക്കൊളളാൻ എനിക്ക് കഴിയില്ല'” ഉർസോ പറഞ്ഞു. അതേസമയം, തനിക്ക് 10 ഭാര്യമാരുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉർസോ കൂട്ടിച്ചേർത്തു. തന്റെ എല്ലാ പങ്കാളികൾക്കും കുട്ടികൾ ഉണ്ടാകണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

“എനിക്കൊരു ഫാന്റസിയുണ്ട്; പത്ത് വിവാഹങ്ങൾ ഞാൻ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് ഇപ്പോൾ ഒരു മകൾ മാത്രമാണെങ്കിലും, എന്റെ എല്ലാ ഇണകളിലും കുട്ടികളുണ്ടാകണം, എല്ലാവരോടും എനിക്ക് ഒരേ അളവിലുള്ള സ്നേഹമുണ്ട്. ” ഉർസോ പറഞ്ഞു. ഇപ്പോഴിതാ ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ താൻ എങ്ങനെയാണ് ഒമ്പത് ഭാര്യമാരുമായി ജീവിക്കുന്നത് എന്ന് വെളിപ്പെടുത്തുകയാണ് ആർതർ.

”ആദ്യ ഘട്ടത്തിലാണ് സെക്‌സ് ടൈംടേബിൾ പ്രകാരം ജീവിച്ചത്. എന്നാൽ, അൽപ്പം കഴിഞ്ഞപ്പോൾ കാര്യങ്ങൾ യാന്ത്രികമായി. ടൈം ടേബിളിനു വേണ്ടി സെസ്‌സ് ചെയ്യുന്നത് പോലെയായി. രതിയുടെ സ്വാഭാവികത പോയി. അതിനാൽ, ഞാനത് ഉപേക്ഷിച്ചു. ഇപ്പോൾ ടൈംടേബിളൊന്നും ഉപയോഗിക്കുന്നില്ല.”-ന്യൂയോർക് പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ ആർതർ പറഞ്ഞു.ഇത്രയും ഭാര്യമാരെ താൻ തൃപ്തിപ്പെടുത്തുന്നത് എങ്ങനെയാണ് എന്ന കാര്യമാണ് ആർതർ അഭിമുഖത്തിൽ പറഞ്ഞത്.

ആദ്യമൊക്കെ ഈ ഒൻപത് ഭാര്യമാരുമായും സെക്‌സ് നടത്തിയത് ഊഴം വെച്ചായിരുന്നുവെന്ന് ആർതർ അഭിമുഖത്തിൽ പറയുന്നു. ”അതിനുള്ള വഴി ആയിരുന്നു സെക്‌സ് ടൈം ടേബിൾ. അതുപ്രകാരം, ഒരു ദിവസം പല സമയങ്ങളിൽ പല പങ്കാളികൾക്കൊപ്പം ചെലവഴിച്ചു. എന്നാൽ, പിന്നീട് ഒരു ദിവസം മൂന്ന് പേർ എന്നായി മാറ്റി. എന്നാൽ, അതും ശരിയായില്ല. അങ്ങനെയാണ് ടൈം ടേബിൾ എന്ന ആശയം തന്നെ ഉപേക്ഷിച്ചത്.”-ആർതർ പറഞ്ഞു.

”ടൈം ടേബിൾ പോലുള്ള മാർഗങ്ങൾ അത്ര സന്തോഷകരമായിരുന്നില്ല. അത് സമ്മർദ്ദമുണ്ടാക്കി. സെക്‌സ് വേണമെന്ന് താൽപ്പര്യപ്പെടാത്ത സമയത്തുപോലും ടൈംടേബിൾ പ്രകാരം അത് ചെയ്യേണ്ടിവന്നു. അതൊരു നിർബന്ധിതാവസ്ഥ ആയിരുന്നു. പിന്നെപ്പിന്നെ സെക്‌സ് യാന്ത്രികമായി. ടൈം ടേബിൾ പ്രകാരം അതിങ്ങനെ ചെയ്യേണ്ടി വന്നു. സന്തോഷം തരുന്നതിനു പകരം അത് സമ്മർദ്ദം കൂട്ടി. അങ്ങനെയാണ് ടൈം ടേബിൾ എന്ന പദ്ധതി ഒഴിവാക്കിയത്. അങ്ങനെ സ്വാഭാവികമായി തന്നെ ഭാര്യമാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങി. ചിലപ്പോഴൊക്കെ ഒരാളോട് ബന്ധപ്പെടുമ്പോൾ മറ്റേയാളെക്കുറിച്ച് ആലോചിച്ചു.”-അഭിമുഖത്തിൽ ആർതർ പറയുന്നു.

ഒരുമിച്ചുള്ള ജീവിതത്തിൽ തന്റെ ഭാര്യമാർ തമ്മിൽ ഒരു പ്രശ്‌നവുമില്ലെന്നും എല്ലാവരും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും ആർതർ പറഞ്ഞു. സെക്‌സിന്റെ കാര്യത്തിൽ പോലും പങ്കാളികൾ തമ്മിൽ പ്രശ്നങ്ങളില്ല. എന്നാൽ ചിലപ്പോൾ സമ്മാനം നൽകുമ്പോഴൊക്കെ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും ഇയാൾ പറയുന്നു.ഫ്രീ ലവ് ആഘോഷമാക്കുക എന്ന ആശയമാണ് ബ്രസീലിയൻ മോഡൽ ആർതർ ഒ ഉർസോയുടെ സന്ദേശം. ലുവാന കസാകി എന്ന സ്ത്രീയെ ഇദ്ദേഹം വിവാഹം കഴിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് 8 പേരെ വിവാഹം കഴിച്ചത്. ഈ വാർത്തകളാണ് കഴിഞ്ഞ വർഷം വലിയ ചർച്ചകളായത്. ഇൻസ്റ്റാഗ്രാമിൽ ഭാര്യമാരുമായുളള വിവിധ ചിത്രങ്ങളും വീഡിയോകളും ഉർസോ പങ്കിട്ടിട്ടുണ്ട്. ഇദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ 50,000 ഫോളോവേഴ്‌സ് ഉണ്ട്.

എന്നാല്‍ ബ്രസീലില്‍ ബഹുഭാര്യത്വം നിയമപരമല്ല. അതുകൊണ്ടുതന്നെ ആര്‍തറുടെ വിവാഹങ്ങളും വിവാഹമോചനങ്ങളും നിയമപരമായി ബാധകമല്ല. തന്റെ ആദ്യ ഭാര്യ ലുവാന കസാകിയെ മാത്രമാണ് അദ്ദേഹം നിയമപരമായി വിവാഹം കഴിച്ചിട്ടുള്ളത്.ഇൻസ്റ്റ​ഗ്രാമിൽ നിരവധി ഫോളോവേഴ്സാണ് ആർതറിനുള്ളത്. വിചിത്രമായ ആർതറിന്റെ ദാമ്പത്യത്തെക്കുറിച്ചുള്ള വീഡിയോകളും വാർത്തകളുമാണ് ഇൻസ്റ്റ​ഗ്രാം പേജ് നിറയെ.

Leave a Reply
You May Also Like

ബോളിവുഡിൽ നായികയായി തിളങ്ങി നിൽക്കുന്ന ശ്രീദേവി ഭരതൻ സാറിനെ കണ്ടമാത്രയിൽ ദേവരാഗത്തിൽ അഭിനയിക്കാൻ ഡേറ്റ് കൊടുത്തതിന് കാരണമുണ്ടായിരുന്നു

അഭിനേത്രി  മഞ്ജുളയെ കുറിച്ച് തെന്നിന്ത്യന്‍ സിനിമയിലെ പഴയകാല നടി സൗഭാഗ്യവതി ഭാഗ്യശ്രീ യുടെ പഴയകാല ഓർമ്മ…

‘കൈകളില്ലാതെ’ പുഷപ്പ് ചെയ്തു ആരാധകരെ പറ്റിച്ച് കത്രീന കൈഫ്

കത്രീന കൈഫ് ഇൻഡസ്ട്രിയിലെ ഏറ്റവും ഫിറ്റസ്റ്റ് നടിയാണ്, സൗന്ദര്യത്തിന്റെ കാര്യത്തിൽ ആരെക്കാളും കുറവല്ല കത്രീന കൈഫ്.…

ഓണക്കാലത്ത് തിയേറ്ററിൽ തീപാറിക്കുമെന്നുറപ്പ് നൽകിയാണ് ‘കിംഗ് ഓഫ് കൊത്ത’യുടെ ഓരോ അപ്ഡേറ്റും പുറത്തുവരുന്നത്

പി ആർ ഓ പ്രതീഷ് ശേഖർ സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ…

“പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഈ ചുമതല അഭിമാനപുരസ്സരം ഏറ്റെടുക്കുകയാണ് “

പ്രശാന്ത് നീലിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2 . 2018 ൽ…