അത് അവന്‍റെ ആദ്യ അനുരാഗം ആയിരിന്നു.മനസ്സില്‍ പണ്ട് എങ്ങോ വരച്ചു ഉണ്ടാക്കിയ സ്വപ്ന സുന്ദരിയുടെ രൂപം അവളില്‍ ഉണ്ടായിരിന്നു.അവള്‍ക്കും അങ്ങനെ ഒകെ തന്നെ ആയിരിന്നു.തങ്ങളുടെ ബന്ധത്തില്‍ ആരെങ്കിലും കണ്ണ് വെക്കുമോ എന്ന് കരുതി അവര്‍ അത് ആരോടും പറഞ്ഞില്ല.ഉറ്റ സുഹൃത്തുക്കളോടെ പോല്ലും പറയാന്‍ അവനു പേടി ആയിരിന്നു.എല്ലാവരുടെയും മുന്നില്‍ അവര്‍ വെറും പരിചയക്കാര്‍.എങ്കിലും ചിലരുടെ മനസ്സില്‍ ചില സംശയം മുള പൊട്ടി.എന്നാ സമര്‍ത്ഥമായി സംശയാലുക്കളുടെ കണ്ണില്‍ പൊടി ഇടാന്‍ അവര്‍ക്ക് കഴിഞ്ഞു.അങ്ങനെ അധികം ആരുടേയും കണ്ണില്‍ പെടാതെ ആ പ്രണയകഥ അങ്ങനെ മുന്നോട്ടു പോയി.ഒരായിരിം സ്വപനങ്ങള്‍ അവര്‍ കണ്ടു.എന്നാ കാലം കരുതി വെച്ചിരുന്നത് മറ്റൊന്നയിരിന്നു.വരന്‍ ഉള്ളത് ഒന്നും വഴിയില്‍ തങ്ങിയില്ല.തുടക്കം വെറും ഒരു സൗന്ദര്യ പിണക്കം മാത്രം.പക്ഷേ അത് വളര്‍ന്നു പന്തലിച്ചു ഒരു വന്‍ വഴക്കിലക്ക് എത്തിച്ചേര്‍ന്നു.എങ്ങനെ എത്തി എന്നത് അവനു അറിയില്ല.പക്ഷേ ഒരു കാര്യം അവനു മനസില്ലായി.ആ പഴയ ഇഷ്ട്ടം അവരുടെ ഇടയില്‍ ഇല്ലാന്ന്.അവിടെ അവര്‍ വേര്‍പിരിഞ്ഞു.അവനു അവന്‍റെ വഴി.അവള്‍ക്കു അവളുടെ വഴി.അവന്‍റെ ആദ്യത്തെ ബ്രേക്ക്‌ അപ്പ്‌.

ബ്രേക്ക്‌ അപ്പ്‌ കഴിഞ്ഞുള്ള ആദ്യ നാളുകള്‍ മനസ്സില്‍ ഒരു വിഷമവും,ഒരു പ്രയാസവും തോന്നിയില്ല.ചിലപ്പോ അവള്‍ അവന്‍റെ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിരിന്നു എന്നത് കൊണ്ട് ആവാം.പലപ്പോഴും ഇരുവരും നേരില്‍ കണ്ടപ്പോ കണ്ണുകളില്‍ ഒരായിരം വാക്കുകള്‍ പറയാന്‍ ഉണ്ടായിരിന്നു,എന്നാ ഒരു വാക്കും മിണ്ടുവാന്‍ നാവുകള്‍ക്ക് ആയില്ല.സാവധാനം ആ കണ്ണുകള്‍ക്കും വാക്കുകള്‍ നഷ്ട്ടമായി തുടങ്ങി.അങ്ങോട്ട്‌ പോയി മിണ്ടുവാന്‍ മനസ്സ് അനുവദിച്ചില്ല.അത് ഒരു തന്‍റെ തോല്‍വി ആണെന്ന് ആരോ മനസ്സില്‍ പറയുന്നതായി അവനു തോന്നി.അവള്‍ വരട്ടെ,വന്നു എന്നോട് സംസാരിക്കട്ടെ!!! അങ്ങനെ ഒരു തീരുമാനവുമായി അവളുടെ വരവിനായി കാത്തിരിപ്പു തുടങ്ങി.അവള്‍ വന്നില്ല.വരാത്തതിന്‍റെ ദേഷ്യവും അരിശവും മൂലം അവളെ അവന്‍ ഏറ്റവും വെറുക്കുന്നതായി അവനു തോന്നി.

പിന്നെ എന്നോ അവന്‍ തീരുമാനിച്ചു.അവളുടെ കണ്ണെത്താദൂരത്തേക്കു യാത്രയാകാന്‍.ഒരു യാത്ര പറയാന്‍ കൂടി അവനു മനസ്സ് വന്നില്ല.എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കാനും അവള്‍ക്കും തോന്നിയില്ല.വടക്ക് എങ്ങോ ഒരു നാട്ടില്‍ എത്തിയ അവനെ ഇപ്പൊ ഓര്‍മ്മകള്‍ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു.മനസ്സില്‍ ഒരു വിഷമവും പ്രയാസവും ഉടലെടുതിയിരിക്കുന്നു.അവളെ ഒരു നോക്ക് കാണുവാന്‍ മനസ്സ് കൊതിക്കുന്നു.തിരികെ ചെന്നപ്പോ അവളും എങ്ങോട്ടോ പോയിരിക്കുന്നു.അറിയവുന്നടെതെല്ലാം അവന്‍ തിരക്കി.പക്ഷേ എല്ലാ ശ്രമവും പരാജയമടിഞ്ഞു.തിരിച്ചു വടക്കന്‍ നാട്ടില്‍ എത്തിയ അവനു വിഷാദം മുഖത്ത് തളംകെട്ടി കിടന്നു.താടിയും മുടിയും വളര്‍ത്തി സിനിമയില്‍ കാണും വിധം ഒരു നിരാശാ കാമുകന്‍റെ റോള്‍ ചെയ്യാന്‍ എന്തായാലും അവന്‍ ഒരുക്കമാല്ലയിരിന്നു.അങ്ങനെ സാവധാനം ആ ഓര്‍മ്മകള്‍ അവന്‍ മറക്കുവാന്‍ ശ്രമിക്കുന്ന കാലയളവില്‍ കൂടെ ജോലി ചെയുന്ന ഒരു സുന്ദരി പെണ്ണ് അവനോടു ചോദിച്ചു

“നീ എന്നെങ്കിലും പ്രേമിച്ചിട്ടുണ്ടോ??”

You May Also Like

ഇരുട്ട്

ഇരുട്ടിലായിരുന്നു അവന്റെ ജനനം. അത് കൊണ്ടോ എന്തോ അവന്റെ ജീവിതവും ഇരുട്ടിലായിരുന്നു. കറുത്ത ഇരുട്ടിനെ അവനും ഇഷ്ടമായിരുന്നു. അവന്റെ ജോലിയും ആനന്ദവും ലീലാവിലാസവും ഒക്കെ ഇരുട്ടില്‍ തഴച്ചു വളര്‍ന്നു. ഇരുട്ടില്ലാതെ അവനു ജീവിക്കാന്‍ വയ്യ എന്ന സ്ഥിതിയും വന്നു. ഇരുണ്ട ഭൂതകാലം അവന്‍ ഒരിക്കലും ഓര്‍ത്തില്ല. അവന്‍ ഇരുട്ടിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. അപ്പോള്‍ ഒരു കൈത്തിരി വെട്ടവുമായി അവള്‍ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് പൊടുന്നനെയായിരുന്നു.

മനസ്സിനെ കൊത്തിനുറുക്കുന്ന ഒരുപാട് സംഭാഷണങ്ങൾ ഉണ്ട് ഈ സിനിമയിൽ, ലോഹിതദാസിന് മാത്രം സാധിക്കുന്നത്

മോഹൻലാൽ അഭിനയിച്ച ഏറ്റവും ഇഷ്ടപെട്ട സിനിമ ഏതാണ് എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ ഒറ്റ ഉത്തരം ഉള്ളു അത് ‘ചെങ്കോൽ ‘ആണ്. പ്രേക്ഷകനെ ഇത്രയേറെ സംഘർഷം

കൂട്ടുകാരെ കബളിപ്പിച്ച കൊച്ചു പ്രതികാരമോഹം

കേട്ടോ രാധികേ ,സത്യത്തിൽ ഈ ഗോപൻ മാഷ് അന്ന് അറുത്ത കൈക്ക് ഉപ്പുതേക്കാത്തവൻ ആയത് നന്നായിപ്പോയെന്ന് ഇപ്പൊ തോന്നുന്നു !ഭക്ഷണം കഴിച്ചോണ്ടിരിക്കുന്നതിനിടയിൽ

പൂച്ചയും മാന്ത്രിക പരവതാനിയും : വീഡിയോ …

അറബിക്കഥകളിലെ മാന്ത്രിക പരവതാനിയില്‍ സഞ്ചരിക്കുന്ന ഈ പൂച്ചയെ കണ്ടു നോക്കൂ … വീഡിയോ കാണാം …