മുലപ്പാല്‍ പോലും ലൈംഗിക താല്‍പര്യമായി മാറുന്ന അവസ്ഥയുണ്ട്, സയന്‍സ് വിശദീകരിയ്ക്കുന്നുമുണ്ട്

641

മില്‍ക്ക് ഫെറ്റിഷം

മുലപ്പാല്‍ പോലും ലൈംഗിക താല്‍പര്യമായി മാറുന്ന അവസ്ഥയുണ്ട്. ഇതെക്കുറിച്ച് സയന്‍സ് വിശദീകരിയ്ക്കുന്നുമുണ്ട്. ലാക്ടോഫീലിയ എന്നതാണ് ഇതിനെ വിശദീകരിയ്ക്കുന്ന സയന്‍സ് പദം. മില്‍ക് ഫെറ്റിഷം അഥവാ മുലപ്പാലിനോടുള്ള ആസക്തിയെന്നും പറയാം. ഇത് പങ്കാളിയ്ക്കാകുമ്പോഴാണ് ഇതിനെ ലാക്ടോഫീലിയ എന്ന അവസ്ഥയായി കണക്കാക്കുന്നത്..

പാരാഫീലിയ എന്ന അവസ്ഥയുടെ ഭാഗമാണ് മില്‍ക്ക് ഫെറ്റിഷം എന്നതു ലാക്ടോഫീലിയ എന്നതും. ലൈംഗിക ആസക്തിയെ, അതായത് അമിതമായ ലൈംഗിക താല്‍പര്യത്തെ സൂചിപ്പിയ്ക്കുന്ന പദമാണ് പാരാഫീലിയ. അസാധാരണമായ ലൈംഗികാസക്തി എന്ന് എടുത്തു പറയണം. സ്ത്രീയുടെ മാറിടത്തോട് പുരുഷനുള്ള താല്‍പര്യം സാധാരണയാണ്. ഇതും ലൈംഗികതയുടെ ഭാഗമായാണ്. എന്നാല്‍ മുലപ്പാല്‍ വരെയും ഇത്തരം താല്‍പര്യത്തിന്റെ ഭാഗമാകുമ്പോഴാണ് ഇത് ലാക്ടോഫീലിയ എന്നതാകുന്നത്.

എന്തു കൊണ്ടാണ് ലാക്ടോഫീലിയ

എന്തു കൊണ്ടാണ് ലാക്ടോഫീലിയ എന്നതിനും ശാസ്ത്രം വിശദീകരണം നല്‍കുന്നു. മാറിടമെന്നത് സെക്‌സ് താല്‍പര്യവുമായി പുരുഷനും സ്ത്രീയ്ക്കും ബന്ധപ്പെട്ടിരിയ്ക്കുന്നു. പുരുഷനിത് താല്‍പര്യമാകുമ്പോള്‍ സ്ത്രീയ്ക്ക് മാറിടമെന്നത് ഉത്തേജനത്തിന്റെ ഭാഗമാണ്. സ്ത്രീകളില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ മാറിട വലിപ്പം വര്‍ദ്ധിയ്ക്കുന്നു. ഇത് ഗര്‍ഭ കാലത്തും പ്രസവശേഷവുമെല്ലാം വര്‍ദ്ധിയ്ക്കുന്നു. മാറിട വലിപ്പം കൂടിയാല്‍ പിന്നെ സാധാരണ ഗതിയില്‍ ഇത് ചെറുതാകുന്നില്ല. പാലൂട്ടലിനു ശേഷം മാത്രം പഴയ അവസ്ഥയിലെത്തുന്നു. എങ്കില്‍ പോലും പൂര്‍ണമായി ചെറുതാകുന്നു എന്നു പറയാനാകില്ല. എന്നാല്‍ മറ്റു ജീവികളില്‍, അതായത് മാമല്‍ വിഭാഗത്തില്‍ പെട്ടവയില്‍ ഗര്‍ഭ, പാലൂട്ടല്‍ സമയത്തിന് ശേഷം മാറിടങ്ങള്‍ ആദ്യമുണ്ടായിരുന്ന അവസ്ഥയിലെത്തുന്നു. അതായത് വലിപ്പം കാര്യമായി കുറയുന്നു.

പ്രസവിയ്ക്കാതെയും പാല്‍ വരുന്ന അവസ്ഥ

പ്രസവിയ്ക്കാതെയും പാല്‍ വരുന്ന അവസ്ഥയുണ്ട്. ഗ്യാലക്ടോറിയ എന്നാണ് ഇത് അറിയപ്പെടുന്നത്. സ്തനങ്ങള്‍ക്ക് ഉത്തേജനമുണ്ടാകുമ്പോള്‍ പാല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന അവസ്ഥയാണിത്. ഉത്തേജനത്തിലൂടെയും നിപ്പിളുകള്‍ വലിച്ചു കുടിയ്ക്കുന്നതിലൂടെയുമുണ്ടാകുന്ന അവസ്ഥയാണിത്. ഇത്തരം അവസ്ഥയില്‍ ഗര്‍ഭധാരണമോ പ്രസവമോ ഇല്ലാതെയും പാല്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇത് സെക്‌സ് താല്‍പര്യവുമായി ബന്ധപ്പെടുത്തുന്ന പാല്‍ ഉല്‍പാദനമാണ്.

പഠനം

ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിസിനില്‍ ഇത്തരം ആളുകള്‍ക്കിടയില്‍ പഠനം നടത്തിയതില്‍ നിന്നും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 71 ശതമാനം പേര്‍ക്ക് മുലയൂട്ടല്‍ സമയത്തും ഫെറ്റിഷമുണ്ടെന്ന് വെളിപ്പെടുന്നു. 14 ശതമാനം പേര്‍ക്ക് പ്രഗ്നന്‍സി ഫെറ്റിഷം മാത്രമാണ്. 11 ശതമാനം പേര്‍ക്ക് ലാക്ടേഷന്‍ ഫെറ്റിഷമാണുള്ളത്. നാല് ശതമാനത്തിന് ഫെറ്റിഷമേ ഇല്ലെന്നതാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. ലെസ്ബിയന്‍ റിലേഷന്‍ഷിപ്പുകളില്‍ ഇരു പങ്കാളികള്‍ക്കും മുലപ്പാല്‍ ഉല്‍പാദനമുണ്ടാകുന്നത് സാധാരണയാണ്. ഇത് ഇവരില്‍ വാത്സല്യവും സെക്‌സുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ലാക്ടേഷന്‍ പ്രോസ്റ്റിറ്റിയൂഷന്‍ എന്നൊരു ജോലി തന്നെ ഇപ്പോള്‍ നിലവിലുണ്ട്. പണം വാങ്ങി മുതിര്‍ന്ന പുരുഷന്മാരെ മുലപ്പാലൂട്ടുന്നതിനെയാണ് ഈ പദം കൊണ്ട് സൂചിപ്പിയ്ക്കുന്നത്.