fbpx
Connect with us

Featured

ബ്രെക്സിറ്റ്‌:ചുമ്മാ ചില ചോദ്യങ്ങൾ

“അല്ല , എംജി മാഷേ എങ്ങനെയാ, പുതിയ മതിൽ കെട്ടേണ്ടി വരുമോ? “ഇപ്പോൾ മതിലുകളുടെ കാലമാണല്ലോ എനിക്കറിയാം ചോദിക്കുന്നത് യൂറോപ്പിലെ പുതിയ മതിലിനെ കുറിച്ച് ആണെന്ന്. അതെ യൂറോപ്പിൽ പുതിയ മതിൽ വേണമോ വേണ്ടയോ എന്നുള്ള ചോദ്യം യൂറോപ്പിനെയും പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനിലെ ഇപ്പോൾ അംഗമായ യുകെയും ആകെ പിടിച്ചുലച്ചിരിക്കുന്നു.“അല്ല മതിൽ വരുമോ, എവിടെയാണ് മതിൽ ?”മതിൽ വരേണ്ടത് അയർലൻഡ് റിപ്പബ്ലിക്കിനും നോർത്തേൺ അയർലൻഡ് നും ഇടയിലാണ്. എന്താണ് 2016 ജൂൺ ഇരുപത്തിമൂന്നാം തീയതി സംഭവിച്ചത് എന്ന് അറിയാമല്ലോ. യുകെയിൽ ചരിത്രം കുറിക്കുന്ന ഹിതപരിശോധന (referendum) നടന്നു. യുകെ യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്നുള്ളതായിരുന്നു ചോദ്യം. 2016 ജൂൺ 24 വെള്ളിയാഴ്ച ഉറക്കമുണർന്ന യുകെ യും യൂറോപ്പും ലോകം മുഴുവനും ശരിക്കും ഒന്നു ഞെട്ടി.

 300 total views

Published

on

ബ്രെക്സിറ്റ്‌:ചുമ്മാ ചില ചോദ്യങ്ങൾ. മാർട്ടിൻ ജോർജ് (Martin George)എഴുതുന്നു 

“അല്ല , എംജി മാഷേ എങ്ങനെയാ, പുതിയ മതിൽ കെട്ടേണ്ടി വരുമോ? “

ഇപ്പോൾ മതിലുകളുടെ കാലമാണല്ലോ എനിക്കറിയാം ചോദിക്കുന്നത് യൂറോപ്പിലെ പുതിയ മതിലിനെ കുറിച്ച് ആണെന്ന്. അതെ യൂറോപ്പിൽ പുതിയ മതിൽ വേണമോ വേണ്ടയോ എന്നുള്ള ചോദ്യം യൂറോപ്പിനെയും പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനിലെ ഇപ്പോൾ അംഗമായ യുകെയും ആകെ പിടിച്ചുലച്ചിരിക്കുന്നു.

“അല്ല മതിൽ വരുമോ, എവിടെയാണ് മതിൽ ?”

മതിൽ വരേണ്ടത് അയർലൻഡ് റിപ്പബ്ലിക്കിനും നോർത്തേൺ അയർലൻഡ് നും ഇടയിലാണ്. എന്താണ് 2016 ജൂൺ ഇരുപത്തിമൂന്നാം തീയതി സംഭവിച്ചത് എന്ന് അറിയാമല്ലോ. യുകെയിൽ ചരിത്രം കുറിക്കുന്ന ഹിതപരിശോധന (referendum) നടന്നു. യുകെ യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്നുള്ളതായിരുന്നു ചോദ്യം. 2016 ജൂൺ 24 വെള്ളിയാഴ്ച ഉറക്കമുണർന്ന യുകെ യും യൂറോപ്പും ലോകം മുഴുവനും ശരിക്കും ഒന്നു ഞെട്ടി. യുകെയിലെ 52 ശതമാനം ജനങ്ങളും യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞ് സ്വതന്ത്രമായി നിൽക്കണമെന്ന് പറഞ്ഞു . അപ്പോൾ തീർച്ചയായും ഒരു പുതിയ മതിൽ വേണം. കാരണം അയർലൻഡ് റിപ്പബ്ലിക്ക് സ്വതന്ത്ര രാജ്യവും യൂറോപ്യൻ യൂണിയന്റെ ഭാഗവുമാണ്. നോർത്ത് അയർലണ്ട് യുകെയുടെ ഭാഗമാണ് . അതുകൊണ്ട് യൂറോപ്പിലെ അതിർത്തിയിൽ രണ്ടിനുമിടയിൽ ഒരു പുതിയ ചെറിയ മതിൽ/അതിർത്തി എങ്കിലും തീർച്ചയായും വേണം.

Advertisement

“അപ്പോൾ മാഷേ, ഈ യുകെ യാണോ ബ്രിട്ടൻ? “

അല്ല. വെയിൽസ്, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ് എന്നിവ രാജ്യങ്ങളാണ്. പലകാര്യങ്ങളിലും ഇവർക്ക് രാജ്യമെന്ന വ്യക്തിത്വമുണ്ട്. അതുകൊണ്ടാണല്ലോ ലോകകപ്പ് മത്സരത്തിൽ ഇവർ രാജ്യങ്ങളായി പങ്കെടുക്കുന്നത്. പക്ഷേ ഈ മൂന്നു രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഗ്രേറ്റ് ബ്രിട്ടൺ.

“അപ്പോൾ യുകെ?”

ഇതാണ് നമ്മുടെ കക്ഷി യുകെ. ( United Kingdom) . യുകെ എന്ന് പറയുന്നത് ഗ്രേറ്റ് ബ്രിട്ടൺ നോർത്തേൺ അയർലൻഡ് കൂട്ടായ്മയാണ്. അപ്പോൾ നാലു രാജ്യങ്ങൾ . പക്ഷേ ഒരു പാര്ലമെന്റ് മാത്രമേ ഉള്ളൂ. UK പാര്ലമെന്റ് ഇംഗ്ലണ്ടിലാണ്. ലണ്ടനിൽ . ഇനി ചിത്രം നോക്കിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും എവിടെയാണ് മതിൽ വരുന്നതെന്നും എന്തുകൊണ്ടാണെന്നും.

Advertisement

“സംഗതി ആകെ പ്രശ്നമാണോ? “
സംഗതി ആകെ പ്രശ്നമാണ്. നാടൻ ഭാഷയിൽ പറഞ്ഞാൽ സംഗതി ആകെ കുളമായി. ഈ പ്രശ്നം വളരെ ചുരുക്കി പറയാം.

“അതിനു മുമ്പ് ഒന്നു ചോദിക്കട്ടെ, ആരാണ് ഈ ഹിതപരിശോധന പ്രഖ്യാപിച്ചത്?”

അത് അതിലും ചുരുക്കിപ്പറയാം 1993 നവംബർ ഒന്നാം തീയതിയാണ് യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നത്. ഇപ്പോൾ 28 രാജ്യങ്ങൾ ഇതിൽ അംഗങ്ങളായി ഉണ്ട്. രാജ്യങ്ങൾ എന്നുപറയുന്നത് അത്ര ശരിയല്ല മെമ്പർ സ്റ്റേറ്റ്സ് എന്നാണ് ഉദ്ദേശ്ശിച്ചത് . യുകെ ഒരു മെമ്പർ സ്റ്റേറ്റ് ആണ്. യൂറോപ്യൻ യൂണിയൻ ന് മുമ്പ് ECC (യൂറോപ്യൻ എക്കണോമിക് കമ്മ്യൂണിറ്റി) എന്ന ഒരു ഐക്യം ഉണ്ടായിരുന്നു. യുകെ ECC യിലും പിന്നീട് യൂറോപ്യൻ യൂണിയനിലും അംഗമായി. എവിടെയും ഉള്ളതുപോലെ പണ്ടുമുതലേ യുകെയിൽ രണ്ടഭിപ്രായം ഉണ്ടായിരുന്നു. പ്രതാപശാലിയായ UK , ECCയിലും ,പിന്നീട് EU ലും അംഗമാകണമോ എന്നുള്ളതായിരുന്നു ചർച്ചാവിഷയം. 1975 ൽ അന്നത്തെ ECC ൽ അംഗമാകണമോ എന്ന ഹിതപരിശോധനയിൽ 67% ജനങ്ങളും അംഗമായി തുടരണമെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. പിന്നീട് കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോയി .എന്നാൽ 2013 ൽ കാര്യങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങളുടെ കൈയിൽനിന്ന് വിട്ടുപോയി എന്നു തന്നെ പറയാം. അഭയാർത്ഥി പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കൊടുമ്പിരികൊണ്ടിരുന്ന 2013 ൽ വീണ്ടും യുകെയുടെ EU അംഗത്വം ചർച്ചാവിഷയമായി. കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് ഡേവിഡ് കാമറൂൺ ആണ് രാജ്യം ഭരിക്കുന്നത്. ഡേവിഡ് കാമറൂൺന് യുകെ EU ൽ തുടരുന്നതിനായിരുന്നു താൽപര്യം. പക്ഷേ 2015ലെ ഇലക്ഷന് ജയിക്കുന്നതിന് വേണ്ടി, കക്ഷി ഒരു പ്രഖ്യാപനം നടത്തി. 2015 ൽ ഡേവിഡ് കാമറൂൺ (കൺസർവേറ്റീവ് പാർട്ടി) ഇലക്ഷൻ ജയിച്ചാൽ പുതിയ ഹിതപരിശോധന (referendum) നടത്താം എന്ന്. അവർ ഇലക്ഷനിൽ ജയിക്കുകയും ,അതിനെത്തുടർന്ന് 2016 ജൂൺ 23 ന് referendum നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ഡേവിഡ് കാമറൂൺ ഉൾപ്പടെ പല പ്രമുഖരും പല രാജ്യങ്ങളും കരുതിയിരുന്നത് ഹിതപരിശോധനയിലൂടെ UK , EU ൽ തുടരുമെന്നാണ്. എന്തിനു പറയുന്നു ഇന്ന് Brexit നു വേണ്ടി ഓടിനടക്കുന്ന യുകെ പ്രധാനമന്ത്രി തെരേസ മേയും യുകെ EUൽ തുടരണമെന്ന അഭിപ്രായക്കാരിയായിരുന്നു. പിന്നീട് പക്ഷേ ജനങ്ങൾ (52%) യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിയണമെന്ന് അഭിപ്രായം രേഖപ്പെടുത്തി.

“പിന്നീടാണ് സംഗതി പ്രശ്നമായത്?”

Advertisement

പിന്നീട് ഇത് ഒരു വിവാഹമോചനം പോലെയായി. പിരിയുവാൻ തീരുമാനിച്ച UK, എങ്ങനെ പിരിയും എന്നായി. ആദ്യം സംഭവിച്ചത് ഡേവിഡ് കാമറൂണിന്റെ രാജി ആയിരുന്നു. പിന്നീടാണ് പാർട്ടിയെയും രാജ്യത്തെയും നയിക്കാൻ തെരേസ മേ തെരഞ്ഞെടുക്കപ്പെടുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിയുന്നതിന് രണ്ടുവർഷം മുമ്പ് നോട്ടീസ് കൊടുക്കണം. ഇതിന് ആണ് ആർട്ടിക്കിൾ 50 നോട്ടീസ് ( Article 50) എന്നുപറയുന്നത്. തെരേസ മേ വളരെയൊന്നും ചർച്ചയും പദ്ധതികളും കൂടാതെ 2017 മാർച്ച് 29ന് ഈ നോട്ടീസ് യൂറോപ്യൻ യൂണിയന് കൊടുത്തു. അങ്ങനെ രണ്ടുവർഷത്തിനുശേഷം ഉള്ള 2019 മാർച്ച് 29ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിയണം

“ പക്ഷേ എന്താണ് സംഗതി കുളമായി എന്ന് പറയുന്നത് ? “

രണ്ടുവർഷം ശ്രമിച്ചിട്ടും എങ്ങനെ പിരിയുമെന്ന കാര്യത്തിൽ യുകെയിൽ ഒരു തീരുമാനവും ആയിട്ടില്ല. ഒരു പദ്ധതി തെരേസ മേ യൂറോപ്യൻ യൂണിയനിൽ അവതരിപ്പിച്ച് അംഗീകാരം നേടിയിരുന്നു. അതിൻപ്രകാരം ചെറിയ ഒരു മതിൽ അല്ലെങ്കിൽ ഒരു പരിശോധന സംവിധാനം അയർലൻഡ് റിപ്പബ്ലിക്ക്-നോർത്തേൺ അയർലൻഡ് അതിർത്തിയിൽ ഉണ്ടാക്കുവാൻ തീരുമാനിച്ചിരുന്നു. ഇതിനെയാണ് “Backstop” എന്ന ഓമനപ്പേരിൽ വിളിക്കുന്നത്. പക്ഷേ ഈ തീരുമാനവും തെരേസ മേയ് യൂറോപ്യൻ യൂണിയനിൽ സമർപ്പിച്ച പദ്ധതിയും യുകെ പാർലമെൻറ് ബഹുഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. അതുകൊണ്ട് UK ഇപ്പോൾ വ്യക്തമായ ഒരു തീരുമാനം ഇല്ലാതെ നിൽക്കുകയാണ്. ഒരു തീരുമാനവും ഉണ്ടാകാതെ വന്നാൽ മാർച്ച് 29ന് UK, ഉടമ്പടികൾ ഇല്ലാതെ യൂറോപ്പിൽനിന്ന് പുറത്താകും . ഒരു ഉടമ്പടിയും കൂടാതെ. ഇത് യുകെയിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നുള്ളത് സത്യമാണ്. യൂറോപ്പിനും ഇത് ഒരു പ്രശ്നമാണ്. എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കും. പ്രധാനമായും പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടമാകും. പതിനായിരക്കണക്കിന് UK പൗരന്മാരാണ് യൂറോപ്പിലെ മറ്റുരാജ്യങ്ങളിൽ വസിക്കുന്നത്. അതുപോലെ യൂറോപ്യൻ യൂണിയൻ പൗരന്മാർ UK യിലും .
ഇതുകൂടാതെ UK സാമ്പത്തിക നിലയെ ഇത് സാരമായി ബാധിക്കും എന്നുള്ളതും. EU എന്ന വലിയ Singel Market ൽ നിന്ന് പുറത്താകും. പുതിയ കസ്റ്റംസ് പരിശോധന യുകെയിൽ വേണ്ടിവരും. ഉപ്പു മുതൽ കർപ്പൂരം വരെ ക്ഷാമം നേരിടുമെന്ന് ചിലർ പ്രവചിക്കുന്നു. പലരും ഭക്ഷണസാധനങ്ങളും മരുന്നുകളും വീടുകളിൽ സൂക്ഷിച്ചു തുടങ്ങി എന്ന് പറഞ്ഞു കേൾക്കുന്നു. പല ബാങ്കുകളും ലണ്ടനിൽനിന്ന് യൂറോപ്പിലെ മറ്റ് സിറ്റികളിലെക്ക് പ്രവർത്തനം മാറ്റി. ചില വിമാനക്കമ്പനികൾ, കാർ നിർമ്മാണ ഫാക്ടറികൾ തുടങ്ങിയവയും. ഇങ്ങിനെ പല കാരണങ്ങൾകൊണ്ടും പ്രധാനമായും UK ഒരു പ്രതിസന്ധിയെ നേരിടുകയാണ്.

“മതിൽ കെട്ടുവാൻ യുകെ തയ്യാറാകുമോ?”

Advertisement

ഒരു മതിൽ കെട്ടുന്നതിനോ ചെറിയതോതിലുള്ള പരിശോധനകൾക്ക് പോലുമോ നോർത്തേൻ അയർലണ്ടിൽ താല്പര്യമില്ല. വളരെക്കാലത്തെ യുദ്ധത്തിന് ശേഷമാണ് അയർലൻഡ് റിപ്പബ്ളിക് ഉം നോർത്തേൺ അയർലൻഡ് ഉം പ്രസിദ്ധമായ ഗുഡ് ഫ്രൈഡേ എഗ്രിമെൻറ് ( Good Friday Agreement) വഴി സമാധാനത്തിൽ എത്തിയത് . ഐക്യവും അയർലണ്ട് തനിമയും അവർ ആഗ്രഹിക്കുന്നു . ഇനി ഒരു വിഭജനം അംഗീകരിക്കാൻ കഴിയില്ല. ഇതാണ് Brexit പ്രശ്നങ്ങൾക്ക് എല്ലാമുള്ള മൂലകാരണം.

“ഇത് രാഷ്ട്രീയക്കാരുടെ പിഴവാണോ?”

അതെ എന്ന് പലരും പറയുന്നു . തിടുക്കത്തിലുള്ള ഹിതപരിശോധന പ്രഖ്യാപനം തന്നെ രാഷ്ട്രീയക്കാരുടെ പിഴവായിരുന്നു. ദൂഷ്യഫലങ്ങൾ ജനങ്ങളെ ശരിക്കും പറഞ്ഞു മനസിലാക്കാൻ കഴിഞ്ഞില്ല.. അതിനുശേഷം അധികാരമേറ്റെടുത്ത തെരേസ മേ പ്രഖ്യാപിച്ച ഇടക്കാല തെരഞ്ഞെടുപ്പ്, തുടർന്നുണ്ടായ ഭൂരിപക്ഷത്തിലെ കുറവ് ഒക്കെ ഒരു പിഴവ് തന്നെയായിരുന്നു. യൂറോപ്യൻ യൂണിയനിൽ സമർപ്പിച്ച ബ്രക്സിറ്റ് ഉടമ്പടി പാർലമെൻറിൽ ദയനീയം ആയിട്ടാണ് പരാജയപ്പെട്ടത്. ഇനി എങ്ങനെ ഒരു പുതിയ ഉടമ്പടി ഉണ്ടാക്കണമെന്ന് യുകെയിൽ എംപിമാർക്ക് ആർക്കും വ്യക്തമായ ഒരു ധാരണ ഇല്ല .

“ഇനി എന്താണ് സാധ്യത ?”

Advertisement

ഇനി മാർച്ച് 29 ന് കുറച്ചു ദിവസങ്ങൾ മാത്രമേ ഉള്ളൂ. ഇതിനിടയിൽ എന്തും സംഭവിക്കാം. ഒരു ഉടമ്പടി ഉണ്ടാക്കാം. യൂറോപ്പ്യൻ യൂണിയനിൽ ഇല്ലാത്ത നോർവെ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ചെയ്തതുപോലെ. പക്ഷേ ഇപ്പോൾ ചില എംപി മാർ പുതിയ പാർട്ടി ഉണ്ടാക്കുന്നു. തെരേസ മേ രാജിവെക്കാൻ ഒരു സാധ്യതയുണ്ട്.. രാജിവെച്ചാൽ പുതിയ ഇലക്ഷൻ വന്നേക്കാം. മറ്റൊരു സാധ്യത Brexit ദിവസം 2019 മാർച്ച് 29ന് എന്നതിന് പകരം കുറച്ചു നാളത്തേക്ക് മാറ്റി വെക്കാം. പുതിയ ഹിതപരിശോധന വേണമെന്ന് വാദിക്കുന്നവർ വളരെയധികമാണ്. രണ്ടാമത് ഒരു ഹിതപരിശോധന വഴി Brexit ഒഴിവായി പോകുന്നതിനും സാധ്യതയുണ്ട്. ഈ സങ്കീർണമായ പ്രശ്നങ്ങൾ എങ്ങിനെ പരിഹരിക്കപ്പെടുമെന്ന് കാത്തിരുന്നു കാണാം. ഓരോ ദിവസവും നമുക്ക് നോക്കാം എന്തൊക്കെയാണ് പുതിയ സംഭവവികാസങ്ങൾ എന്ന് . 2019 മാർച്ച് 29 അടുത്തുവരുന്നു. അതൊരു വെള്ളിയാഴ്ചയാണ്.

 301 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment4 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment4 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment4 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment4 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment4 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment5 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment5 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured5 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket6 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment6 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment7 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment7 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment7 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment1 day ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment2 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »