നിങ്ങളുടെ ജീവിതത്തിലെ ക്രിസ്റ്റൽ, റബ്ബർ ബോളുകൾ കണ്ടെത്തിയാൽ ജീവിതം കുറച്ചു കൂടി സുഗമം ആക്കാം

0
60
സുരേഷ് സി പിള്ള
എന്നെ ഏറ്റവും സ്വാധീനിച്ച ഉദ്ധരണികളിൽ ഒന്നാണ് കൊക്കോകോള മുൻ സി ഇ ഓ Brian Dyson പറഞ്ഞത്
“അഞ്ചോളം പന്തുകളുടെ അമ്മാനമാട്ടമാണ് ജീവിതം എന്ന് സങ്കല്പിച്ചാൽ; ഇതിൽ തൊഴിൽ ഒരു റബ്ബർ പന്ത് മാത്രമാണ്, ഒരിക്കൽ നിലത്തു വീണാലും തിരിച്ചു വരും, സുഹൃത്തുക്കൾ, കുടുംബം, ആരോഗ്യം തുടങ്ങിയവ ക്രിസ്റ്റൽ പന്തുകളാണ് , ഒരിക്കൽ നിലത്തു വീണാൽ ഉടഞ്ഞു പോവും. അതേ രൂപത്തിൽ തിരികെ കിട്ടില്ല. ജോലി, കുടുംബം , സുഹൃത്തുക്കൾ, ആരോഗ്യം ഇവയുടെയെല്ലാം ശരിയായ ബാലൻസാണ് ജീവിതത്തിന്റെ യഥാർത്ഥ വിജയം.”
“Imagine life as a game in which you are juggling some five balls in the air. You name them – work, family, health, friends and spirit – and you’re keeping all of these in the air. You will soon understand that work is a rubber ball. If you drop it, it will bounce back. But the other four balls – family, health, friends and spirit – are made of glass. If you drop one of these, they will be irrevocably scuffed, marked, nicked, damaged or even shattered. They will never be the same. You must understand that and strive for balance in your life.”,
ഒരു ഏച്ചു കെട്ടും കൂടി ചിലർക്ക് തൊഴിലും ക്രിസ്റ്റൽ ബോൾ ആകാം, നിങ്ങളുടെ ജീവിതത്തിലെ ക്രിസ്റ്റൽ, റബ്ബർ ബോളുകൾ കണ്ടെത്തിയാൽ ജീവിതം കുറച്ചു കൂടി സുഗമം ആക്കാം.