കൈക്കൂലി ഒരു പാഠ്യ പദ്ധതി ആക്കുക

0
207

bribery should be included in school books

അനുഭവത്തിലൂടെയോ പഠനത്തിലൂടെയോ നേടിയെടുക്കുന്നതോ നിപുണരാകുകയോ ചെയ്യുന്ന കഴിവാണ് അറിവ് അല്ലെങ്കില്‍ ജ്ഞാനം, അല്ലെങ്കില്‍ ഒരു വസ്തുവിന്മേലോ, വിഷയത്തിലോ ഉള്ള ധാരണ, ബോധം ആണ് അറിവ്. അറിവ് നേടിയെടുക്കുന്നതിനെ പഠനം എന്നു പറയാം. അറിവ് എന്നത് ഒരു പ്രവൃത്തി യഥാവിധി ചെയ്യുവാനുള്ള ആത്മവിശ്വാസത്തെയും കഴിവിനെയും സൂചിപ്പിക്കുന്നതിനും ഉപയോഗിക്കാറുണ്ട്. വിക്കിപീഡിയ

നമ്മുടെ നാട്ടില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കൈക്കൂലി. അതുകൊണ്ടുതന്നെ കൈക്കൂലി എന്നത് പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്. ഏത് സര്‍ക്കാര്‍ വന്നാലും [ഭൂരിപക്ഷം ഉദ്യോഗസ്ഥരുടെ പെരുകളയുവാനായി വിരലില്‍ എണ്ണാവുന്ന ചിലര്‍ ഒഴിച്ച്] ഈ ഒരു ചടങ്ങിനു വംശനാശം വരാതെ നോക്കുന്ന നമ്മുടെ ഉദ്യോഗസ്ഥരുടെ കഴിവ് പ്രശംസനീയം തന്നെ.

കൈക്കൂലി വാങ്ങുന്ന പോലീസുകാര്‍, രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍ തുടങ്ങിയവരുടെ മക്കള്‍ക്ക്‌ ഈ കഴിവ് ഒരു പരിധി വരെ പാരമ്പര്യമായി കിട്ടികൊള്ളും എന്നാല്‍ ഈ കഴിവില്ലാത്തവര്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദം വളരെ കൂടുതല്‍ ആയിരിക്കും കാരണം ഞാന്‍ ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത് എത്രയോക്കെയാണ് കൊടുക്കേണ്ടത് എങ്ങിനെയാണ് കൊടുക്കേണ്ടത് എന്നൊന്നും ഈ കഴിവില്ലാത്തവന്‍മാര്‍ക്ക് അറിയില്ല. അതുകൊണ്ട് തന്നെ അവര്‍ക്കുണ്ടാകുന്ന നഷ്ടം വളരെ കൂടുതല്‍ ആയിരിക്കും. എങ്ങിനെയാണെന്നു വെച്ചാല്‍ ഇവര്‍ സഹായത്തിനു ഏതെങ്കിലും രാഷ്ട്രീയക്കരെയോ ഇതില്‍ എക്സ്പര്‍ട്ട് ആയവരെയോ വിളിക്കും അതുമൂലം കൈക്കൂലി കൊടുക്കുന്നതിനേക്കാള്‍ വലിയൊരു തുക ഈ വിഭാഗം ആളുകള്‍ വസൂലാക്കും. ഇങ്ങനെ ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിനു മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തന്നെയാണ് ഉത്തരവാദി. ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റത്തില്‍ പെട്ട് കഷ്ടപെടുന്ന ജനങ്ങള്‍ക്ക്‌ പുസ്തകങ്ങള്‍ അടിച്ചിറക്കി വിതരണം ചെയ്തോ വീടുകള്‍ കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തിയോ അല്ലെങ്കില്‍ ഒരു വെബ്‌ സൈറ്റ് തന്നെ തുടങ്ങി ഓരോ ഓഫീസുകളിലേയും വില വിവര [കൈക്കൂലി] പട്ടിക പരസ്യപെടുത്തേണ്ടതാണ് അങ്ങനെ അനാവശ്യമായി പോകുന്ന ലീക്കേജുകള്‍ ഒഴിവാക്കാം.

ഈ ഒരു കലയില്‍ [കൈക്കൂലി] എനിക്ക് വലിയ പ്രാവീണ്യം നേടുവാന്‍ കഴിഞ്ഞില്ല. കാരണം ഞാന്‍ ചെറുപ്പത്തിലെ നാട് വിട്ട് ഇവിടെ യു എ ഇയില്‍ എത്തി എങ്കിലും ഇടയ്ക്ക് നാട്ടില്‍ ലീവിന് പോകുന്ന കുറഞ്ഞ സമയങ്ങളില്‍ പോലും എനിക്ക് അറിവ് തന്നു സഹായിച്ച എയര്‍പോര്‍ട്ടിലെയും പിന്നെ കൊരട്ടി പോലീസ് സ്റ്റേഷനിലേയും നല്ലവരായ സാറന്‍മാരെ ഈ വേളയില്‍ ഞാന്‍ അനുസ്മരിക്കുന്നു.

കൂട്ടുകാരെ നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ കഴിവുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രസിദ്ധപ്പെടുത്തുക

ഉദാ:-

ഒരു ചെറിയ കള്ള കേസില്‍ കുടുങ്ങി പോലീസ് സ്റ്റേഷനില്‍ എത്തിയാല്‍ അവിടെ റൈറ്റര്‍ക്ക് എത്ര കൊടുക്കണം, എസ്സൈയ്ക്കെത്ര, വീട്ടില്‍ അന്വേഷണം എന്ന് പറഞ്ഞു ടാസ്കി പിടിച്ചു വരുന്ന സാറിനു ടാസ്കി കൂലി കൂടാതെ എത്ര എന്നിങ്ങനെ വ്യക്തമായി അനുഭവസ്ഥര്‍ രേഖപെടുത്തിയാല്‍ മറ്റുള്ളവര്‍ക്ക് അത് വലിയൊരു ഉപകാരമായിരിക്കും.