Family
കുടുംബം ഒരു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ
കുടുംബം എന്ന ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ. ഇന്നലെ പിതാവ് 54 ദിവസം പ്രായമായ സ്വന്തം പെൺകുഞ്ഞിനെ തല നിലത്തടിച്ചു മാരക പരിക്ക് ഏൽപ്പിച്ചു. ഇടുക്കി കുമളിയിലെ ഷെരീഫ് എന്ന കുട്ടിയുടെ അവസ്ഥ നമുക്ക് അറിയാം.
265 total views

കുടുംബം എന്ന ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ. ഇന്നലെ പിതാവ് 54 ദിവസം പ്രായമായ സ്വന്തം പെൺകുഞ്ഞിനെ തല നിലത്തടിച്ചു മാരക പരിക്ക് ഏൽപ്പിച്ചു. ഇടുക്കി കുമളിയിലെ ഷെരീഫ് എന്ന കുട്ടിയുടെ അവസ്ഥ നമുക്ക് അറിയാം. 54 ദിവസം പ്രായമായ കുഞ്ഞിന് തലക്കു പരിക്കേറ്റാലുള്ള അവസ്ഥ. 😰😰
കുടുംബ മഹത്വം വിളിച്ചു കൂവുന്ന അംഗസംഖ്യ വർധിപ്പിക്കാൻ വടിവാൾ സമ്മാനിക്കുന്ന മതങ്ങളുടെ അനുയായികളാണ് ഇത്തരം ക്രൂരതകൾ കൂടുതലും നടത്തുന്നത്. കഴിഞ്ഞ ദിവസം കാർത്തിക പള്ളിയിൽ അമ്മയുടെ പീഡനം സഹിക്കാതെ 12 വയസുകാരി ആത്മഹത്യ ചെയ്തു. നേരത്തെ അമ്മയുടെ പീഡനത്തിനെതിരെ നാട്ടുകാരും പിങ്ക് പോലീസും ഇടപെട്ടെങ്കിലും കുടുംബം എന്ന ഇരുമ്പു മറ കാണിച്ചു അവരെ പേടിപ്പിച്ചു ഓടിച്ചു. കുട്ടികളും സ്ത്രീകളും മറ്റ് ദുർബല വിഭാഗങ്ങളും ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്നത് സ്വന്തം വീട്ടിൽ വച്ചോ വീട്ടിൽ നിന്നോ അല്ലെങ്കിൽ അടുത്ത ബന്ധുക്കളിൽ നിന്നോ ആണ് എന്നത് കൃത്യമായി ഡാറ്റ ഉള്ളതാണ്.
എത്ര കേസുകൾ ഇപ്രകരം ഉള്ളത് അറിയാതെ പോകുന്നു. കുട്ടികളുൾപ്പെടെ എത്ര പേർ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്നു. കുടുംബ സംവിധാനത്തിൽ ഉണ്ടാകുന്ന ഇത്തരം അതിക്രമങ്ങൾ കുടുംബാംഗങ്ങൾ തന്നെ മൂടി വയ്ക്കുന്നു ഇടപെടുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നു. ആർക്കെന്തു വന്നാലും കുടുംബ മഹത്വം കുറക്കുന്നത് മോശമല്ലേ?
ഏതായലും കേരളത്തിൽ കുടുംബ സംവിധാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾതടയാൻ ഇല്ലാതാക്കാൻ ഉണ്ടായാൽ പുറത്തു കൊണ്ടുവരാൻ ഇരകളെ രക്ഷിക്കാൻ പ്രതികളെ നിയമത്തിന്റ മുമ്പിൽ കൊണ്ടുവരാൻ ഏറെ സംവിധാനങ്ങൾ സർക്കാർ കോടികൾ ചിലവഴിച്ചു സംവിധാനങ്ങൾ ഉണ്ടാക്കിയിട്ട് ഉണ്ടെങ്കിലും അവയെല്ലാം കുടുംബമെന്ന തടവറക്കു മുമ്പിൽ മുട്ടുവിറക്കുന്ന സാഹചര്യമാണ് നടന്നു വരുന്നത്. അതിനു മാറ്റം ഉണ്ടായേ തീരൂ.. അല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കും.
266 total views, 1 views today