കൂടത്തായി ജോളിയെ ആഘോഷിച്ചവർക്ക് ഇത് സാധാരണ കൊലപാതകം

71

കാസർകോട് വെള്ളരിക്കുണ്ട് ബളാൽ അരിങ്കല്ലുങ്കലിൽ 16 വയസ് മാത്രമുള്ള സ്വന്തം കൂടപ്പിറപ്പിനെ 22 വയസുകാരനായ ആൽബിൻ എന്ന സഹോദരൻ ഏലിവിഷം നൽകി കൊലപ്പെടുത്തി. കൂടാതെ സ്വന്തം മാതാവിനെയും പിതാവിനെയും കൊല്ലാൻ നോക്കി. മാതാവ് തല നാരിഴക്ക് രക്ഷപെട്ടു. പിതാവ് മരണത്തോട് മല്ലിട്ടു ആശുപത്രിയിൽ. ഒരേ ഒരു സഹോദരൻ സെമിനാരിയിൽ ആയതിനാൽ രക്ഷപെട്ടു. അയാൾ സ്വത്തിന് അവകാശ പറഞ്ഞു വരില്ലെന്ന് കരുതിയാവാം.ഈ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത് ശ്രദ്ധിച്ചോ?

ഒരു സാധാരണ കൊലപാതകം പോലെ മാത്രം. എന്നാൽ കഴിഞ്ഞ 8 മാസങ്ങൾക്കു മുൻപ് കൂടത്തായി ജോളി എന്ന സ്ത്രീ ഭർത്താവ് ഭർർത്താവിന്റ അമ്മ അപ്പൻ അകന്ന ബന്ധുക്കൾ എന്നിവരെ ഒക്കെ സമയമെടുത്തു കൊലപ്പെടുത്തിയപ്പോൾ മാധ്യമങ്ങൾ എന്തൊരു ആഘോഷമായിരുന്നു. ജോളി യുടെ ഒരു മൂന്നു തലമുറ DNA വരെ ഇഴ കീറി. പിന്നെ അവരെ കുറിച്ചുള്ള വർണ്ണനകൾ.. പൊടിപ്പും തൊങ്ങലും. പിന്നെ ശാരീരിക വർണ്ണനകൾ !ഇവിടെ ജോളി സ്വന്തം രക്തത്തിൽ ഉള്ള ആരെയും കൊലപ്പെടുത്തിയില്ല. പക്ഷെ ആൽബിൻ സ്വന്തം കൂടപ്പിറപ്പിന്റെയും ജന്മം നല്കിയവരെയുമാണ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. അതായതു സ്ത്രീകൾ പ്രതിയാകുന്ന കേസുകളിൽ മാധ്യമങ്ങൾ മറ്റൊരു മാനത്തിൽ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പുരുഷൻ ആയാലോ?

എല്ലാം സാധാരണ രീതിയിൽ. ഞങ്ങളുടെ നാട്ടിൽ ഒരു ഉദോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു. അപ്പോളും അതിനടിയിൽ അവർ സ്ത്രീ ആയതു കൊണ്ടാണ് അഹങ്കാരം എന്ന സ്ഥിരം പല്ലവിയും പ്രാക്കും ഒക്കെയാണ്. അതിൽ സ്ത്രീകൾ ആണ് കൂടുതൽ എന്നതാണ് ശ്രദ്ധേയം. എത്ര പരിഷ്‌കൃതർ എന്ന് അഭിരമിക്കുമ്പോളും സമൂഹം സ്ത്രീകളെ കാണുന്ന കാഴ്ചയും നൽകുന്ന അല്ലെങ്കിൽ അടിച്ചേൽപ്പിക്കുന്ന സ്വയം പ്രഖ്യാപിത ചിട്ട വട്ടങ്ങൾ ഒക്കെ മിനിമം അവബോധ മനസിലേലും അരങ്ങു വാഴുന്നുണ്ട്. എങ്ങനെ ഇല്ലാതിരിക്കും. സ്വന്തം വർഗത്തിന് തുല്യാവകാശം വേണ്ട വേണ്ട എന്നുറക്കെ പറഞ്ഞു തെരുവിലിറങ്ങിയതും സ്ത്രീകൾ തന്നെ അല്ലായിരുന്നോ?

കൂട്ടുപ്രതി നാട്ടുവൈദ്യനാണ് !

അച്ഛനേയും അമ്മയേയും കൊച്ചനിയത്തിയേയും വിഷം കൊടുത്തു കൊന്ന് കുടുംബസ്വത്ത് ഒറ്റക്ക് അനുഭവിക്കാനായി ആൽബിൻ എന്ന 22-കാരൻ നടത്തിയ ക്രൂരകൃത്യം സമാനതകളില്ലാത്തതാണ്. ഐസ് ക്രീമിൽ എലിവിഷം കലർത്തി നൽകിയായിരുന്നു ഗൂഢാലോചന ആസൂത്രണം ചെയ്തത്. സഹോദരി ആൻ മരിയ കൊല്ലപ്പെട്ടെങ്കിലും, മാതാപിതാക്കൾ ഗൗരവാവസ്ഥയിൽ മോഡേൺ മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്.ആദ്യം അസ്വസ്ഥത കാണിച്ച പതിനാറുകാരി മഞ്ഞപ്പിത്തമാണെന്നു പറഞ്ഞ് നാട്ടുവൈദ്യൻ്റെ ചികിത്സയിലായിരുന്നു. ഗൗരവാവസ്ഥയിലായി മരണപ്പെട്ടത് മഞ്ഞപ്പിത്തം മൂലമാണ് എന്നാണ്  നാട്ടുകാരും വീട്ടുകാരും വിശ്വസിച്ചത്.

പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം തിരിച്ചറിയുന്നത്.പിന്നീടാണ് മാതാപിതാക്കൾ ഗൗരവാവസ്ഥയിൽ ആശുപത്രിയിലാവുന്നത്. ചികിത്സ ആധുനിക വൈദ്യ സ്ഥാപനത്തിലായതിനാൽ അവർ രക്ഷപ്പെടാൻ സാധ്യത ഏറെയാണ്.എലിവിഷം കീടനാശിനികൾ പോലെ അത്ര മാരകമല്ല.ആത്മഹത്യക്കും കൊലപാതകത്തിനും പറ്റിയ നല്ല ഉപാധിയുമല്ല. മോഡേൺ മെഡിസിൻ ആശുപത്രിയിൽ തുടക്കത്തിലേ എത്തിപ്പെടുകയാണെങ്കിൽ മഹാഭൂരിപക്ഷവും രക്ഷപ്പെടുക തന്നെ ചെയ്യും. ഈ പശ്ചാത്തലത്തിൽ വേണം ആൻ മരിയയുടെ ദാരുണ മരണത്തെ സമീപിക്കാൻ.

രോഗം മഞ്ഞപ്പിത്തമാണെന്ന് സ്വയം ഡയഗ്നോസ് ചെയ്യുകയും, മഞ്ഞപ്പിത്തത്തിന് ആയുർവേദവും, നാടൻചികിത്സയും ,ഒറ്റമൂലിയുമാണ് ചികിത്സയെന്നുമുള്ള പൊതുബോധമാണ് ഇവിടെ പ്രതിക്കൂട്ടിൽ. ഈ കപട വൈദ്യ ബോധം സൃഷ്ടിക്കുന്നതിൽ ആയുർവേദത്തിനും, പരമ്പരാഗത – ഒറ്റമൂലി – നാട്ടുവൈദ്യത്തിനും, വോട്ടു ബാങ്ക് രാഷ്ട്രീയത്തിനും നിർണ്ണായക പങ്കുണ്ട്. ഒരു വേള നൂറു ശതമാനവും ജീവൻ രക്ഷപ്പെടുത്താമായിരുന്ന ആൻ മരിയയെ രണ്ടാമത് കൊന്നത് നാടൻ ചികിത്സയാണ്. ഐസ് ക്രീമിൽ എലിവിഷം കലർത്തി നൽകിയ ആൽബിനോടൊപ്പം ഈ നാട്ടുവൈദ്യനും ഈ കൊലപാതകത്തിൽ കൂട്ടുപ്രതിയാണ്.

Previous articleമലിന മനസ്സിന്റെ മൊഴിമാറ്റം
Next articleതായ്‌ലാന്റിലെ മുതലകൃഷിയും വ്യവസായവും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.