നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
65 SHARES
779 VIEWS

രാജേഷ് ശിവ

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്റെ സംവിധാനസംരംഭമായ മോഹൻലാൽ ചിത്രം ബ്രോ ഡാഡി മോശമല്ലാത്തൊരു ആസ്വാദനം നൽകിയ ചിത്രമാണ്. കുടുംബസമേതം ഒന്നിച്ചിരുന്നു ആസ്വദിക്കാൻ സാധിക്കുന്ന എല്ലാ ചേരുവകളും ഇതിലുണ്ട്. ഒരുപാട് ചിന്തിച്ചുകൂട്ടാതെ കണ്ടിരിക്കാൻ സാധിക്കുന്ന ലളിതമായ ഒരു സിനിമ . ലൂസിഫർ പോലൊരു മാസ് സിനിമ സ്വപ്നം കണ്ടു ഈ സിനിമ കാണാനേ പാടില്ല. ബ്രോ ഡാഡിയുടെ പ്രമേയം നമ്മൾ ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ളതുതന്നെ. അതായതു പുതുമയും ആഗ്രഹിച്ചിട്ട് കാര്യമില്ല എന്നർത്ഥം. എന്നാൽ പിന്നെ എന്താണ് കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നത് എന്നല്ലേ സംശയം ? അത് തന്നെയാണ് മുകളിൽ പറഞ്ഞത്. ഒരു ലളിതമായ, കോമഡികൾ അതിന്റെ ചേരുവകൾ ആവശ്യത്തിന് ചേർത്തിട്ടുള്ള ഒരു പടം. നമ്മുടെ പ്രിയപ്പെട്ട താരങ്ങളുടെ സാന്നിധ്യവും അവരുടെ നല്ല പ്രകടനവും കൂടി ചേരുമ്പോൾ കണ്ടിരിക്കാം എന്ന് ഉറപ്പായും പറയാം.

രണ്ടാമത്തെ സംവിധാന സംരംഭത്തിലേക്കു വരുമ്പോൾ പൃഥ്വിരാജ് മെച്ചപ്പെട്ടോ എന്ന് ചോദിച്ചാൽ, അതിനു മാത്രം സംവിധാനം ചെയ്തു വിസ്മയിപ്പിക്കാനുള്ള സ്കോപ് ഈ ചിത്രം നൽകിയില്ല എന്നുവേണം പറയാൻ. എന്നാൽ ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയുന്ന സിനിമ എന്ന നിലയ്ക്ക് പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉണ്ടായിരുന്നു. ഇതൊരു ചെറിയ ചിത്രമാണ് എന്ന് കഴിഞ്ഞ ദിവസം പൃഥ്വി തന്നെ വെളിപ്പെടുത്തിയിരുന്നു എന്നത് വച്ചുനോക്കുമ്പോൾ അമിത പ്രതീക്ഷയില്ലാതെ കണ്ടാൽ നിങ്ങള്ക്ക് രസിക്കും എന്ന സന്ദേശം തന്നെയാണ് നൽകിയത്. സംവിധായകനെന്ന നിലയ്ക്ക് പൃഥ്വിയുടെ വാക്കുകൾ കൂടി വായിക്കാം.

“ഞാൻ ആകസ്‍മകമായി ഒരു സംവിധായകൻ ആയി മാറിയതാണ്. സ്വന്തം രീതിയില്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ‘ലൂസിഫര്‍’ ഞാൻ സംവിധാനം ചെയ്യണമെന്ന് മുരളി ഗോപി ചിന്തിച്ചതുകൊണ്ടാണ് സംഭവിച്ചത്. എന്നെ വിശ്വസിച്ചു. ‘ബ്രോ ഡാഡി’ സിനിമയുടെ തിരക്കഥാകൃത്തുക്കളായ ബിബിനും ശ്രീജിത്തും വിവേക് രാമദേവൻ വഴിയാണ് എന്നിലേക്ക് എത്തുന്നത്. എന്തുകൊണ്ടാണ് അവര്‍ സിനിമയ്‍ക്ക് ഞാൻ യോജിച്ചതാണെന്ന് ആലോചിച്ചതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. പക്ഷേ അവര്‍ അങ്ങനെ ആലോചിച്ചതില്‍ ഞാൻ സന്തോഷവാനാണ്. ‘ബ്രോ ഡാഡി’ സിനിമ ‘ലൂസിഫറി’ല്‍ നിന്ന് വളരെ വ്യത്യസ്‍തമാണ്. അതുകൊണ്ടുതന്നെ അത്തരം സിനിമ ചെയ്യാൻ പൂര്‍ണമായും മാറിചിന്തിക്കണം. ആവേശമുള്ള ഒരു റിസ്‍കാണ് ഇത്. ഞാനത് ചെയ്‍തു. എന്നില്‍ ലാലേട്ടൻ വിശ്വസിച്ചതിന് അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും. ആന്റണി പെരുമ്പാവൂര്‍ തനിക്ക് ഒപ്പം നിന്നു. സാങ്കേതികപ്രവര്‍ത്തകര്‍, അസിസ്റ്റന്റ്സ്, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരോടും നന്ദി. മികച്ച അഭിനേതാക്കളും കൂടെ നിന്നതില്‍ നന്ദി”.

എന്തായാലും ലൂസിഫറിന്റെ കാര്യത്തിൽ സംഭവിച്ചപോലെ സംവിധായകൻ വലിയ അവകാശവാദങ്ങളൊന്നും ബ്രോ ഡാഡിയുടെ കാര്യത്തിൽ മുഴക്കിയിരുന്നില്ല. അതിനനുസരിച്ചുള്ള റിവ്യൂകളും അഭിപ്രായങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്. നിങ്ങള്ക്ക് ഒരുതവണ രസിക്കാൻ പോന്ന ചേരുവകൾ അതിലുണ്ട്.

കാറ്റാടി ജോൺ എന്ന കഥാപാത്രം മോഹൻലാലിന്റെ കൈയിൽ ഭദ്രമായിരുന്നു എന്നുവേണം പറയാൻ. സമീപകാല സിനിമകളിലേതുപോലുള്ള മസിൽ പിടിത്തങ്ങൾ ഇല്ലാതെ പ്രേക്ഷകർ എന്നോ കണ്ടുമറന്നൊരു മോഹൻലാലിനെ ഈ സിനിമയിൽ കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ അഭിനയം കൊണ്ട് ശരിക്കും ഞെട്ടിച്ചത് കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലാലു അലക്സ് ആയിരുന്നു. സിനിമയിലുടനീളം മനംകുളിർപ്പിക്കുന്ന പെർഫോമൻസ് കൊണ്ട് അയാൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാകുന്നു. സിനിമയെ വിരസതയിലേക്കു വഴുതിവീഴാതെ രക്ഷിച്ചുകൊണ്ടുപോകുന്ന ഒരു ഘടകവും അദ്ദേഹമാണ്.

എന്നാൽ പൃഥ്വിരാജ് ഒട്ടും ആശ്വസിക്കാനും ആസ്വദിക്കാനും വക നൽകിയില്ല. പലപ്പോഴും കോമഡി അദ്ദേഹത്തിന് ഒരു ദുരന്തമാകുന്ന കാഴ്ചയാണ് സിനിമ സമ്മാനിക്കുന്നത്. ഏച്ചുകെട്ടിയ കോമഡി രംഗങ്ങൾ കൊണ്ട് മറ്റാരോ ആയി തോന്നിയ കഥാപാത്രമാണ് ഈശോ. ലാലിന്റെ നായികയായി വീണ്ടും മീനയെത്തുമ്പോൾ പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന ഒരു ജോഡിയാണ്‌ അതെന്നു നിസംശയം പറയാം. അന്നമ്മ ജോൺ എന്ന കഥാപാത്രത്തെ മീനയും ഭംഗിയാക്കി. ലാലു അലക്സിന്റെ ഭാര്യ എൽസി കുര്യനെ അവതരിപ്പിച്ച കനിഹയ്ക്ക് സിനിമയിൽ പ്രത്യകിച്ചൊന്നും ചെയ്യാനുണ്ടായില്ല. ലാലു അലക്സിന്റെ മകൾ അന്നാ കുര്യനെ അവതരിപ്പിച്ച കല്യാണി പ്രിയദർശനും മോശമായില്ല. മല്ലികാ സുകുമാരൻ (John’s mother) , ഉണ്ണിമുകുന്ദൻ (Cyril), ജഗദീഷ് (Dr. Samuel Mathew) എന്നിവരും തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചപ്പോൾ ചെറിയ വേഷങ്ങളിൽ വന്നുപോയ ജാഫർ ഇടുക്കിയും (Fr. Edward Kulathakkal) സിജോയ് വർഗ്ഗീസും (Paul) മുത്തുമണിയും (Dr. Archana Menon) തമിഴ് നടൻ ചാർളിയും (Venkayya)  അവരുടെ വേഷങ്ങൾ ഭംഗിയാക്കി. സൗബിൻ (Happy Pinto) വെറുപ്പിച്ചു എന്ന് വേണം പറയാൻ. ഇവൻ മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന കഥാപാത്രമായി വന്ന സൗബിൻ ഓവറാക്റ്റ് കൊണ്ട് തന്റെ വേഷം വിരസമാക്കി. എന്നാൽ മറ്റൊരു അഭിനേതാവിനെ ഏല്പിച്ചിരുന്നെങ്കിൽ നന്നാകുമായിരുന്ന വേഷമായിരുന്നു അത്.

ഫോട്ടോ പ്രസന്റസ് കൊണ്ട് അന്തരിച്ച വിഖ്യാതനാടൻ സുകുമാരൻ ജോണിന്റെ മരിച്ചുപോയ അച്ഛനെ അവതരിപ്പിക്കുന്നു. ജോണിന്റെ അമ്മയായി മല്ലിക സുകുമാരൻ അഭിനയിച്ചത് ആസ്വാദകരുടെ മനസിലും ചുണ്ടിലും ഒരു പുഞ്ചിരി ബാക്കി വച്ചേയ്ക്കാം

ബ്രോ ഡാഡി എന്ന് കേൾക്കുമ്പോൾ തന്നെ ഒരു വ്യത്യസ്തമായ പേര് എന്ന നിലയ്ക്ക് അനുഭവപ്പെട്ടയ്ക്കാം ഒരുപക്ഷെ ‘പവിത്ര’ത്തിലെ ‘ചേട്ടഛനെ’ പോലെ. ഒരാൾ തന്നെ ഡാഡിയും സഹോദരനും ആകുന്ന അവസ്ഥ. നല്ല സുഹൃത്തുക്കളെ പോലെ കഴിയുന്ന ഒരച്ഛനും മകനുമാണ് സ്റ്റീൽ ബിസിനസുകാരനായ ജോൺ കാറ്റാടിയും (മോഹൻലാൽ) മകൻ ഈശോ ജോൺ കാറ്റാടിയും (പൃഥ്വിരാജ്) . കാറ്റാടി സ്റ്റീൽ കമ്പനി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനവുമാണ്. എന്നാൽ ഈശോയ്ക്ക് അഡ്വെർടൈസിങ് ഫീൽഡിൽ ആണ് കമ്പം. ജോൺ കാറ്റാടിയും അന്നയും (മീന ) ചെറിയപ്രായത്തിൽ വിവാഹം കഴിക്കുകയും അവരുടെ ആ പ്രായത്തിൽ തന്നെ അവർക്കൊരു ഒരു പുത്രൻ ഉണ്ടാകുകയും ചെയ്തു . അതുകൊണ്ടുതന്നെ ചേട്ടാനിയന്മാരെ പോലെയാണ് അച്ഛനും മകനും ജീവിച്ചത്. അവർ സഹോദരങ്ങൾ ആണെന്ന് ചിലർ തെറ്റിദ്ധരിക്കുകയും ചെയ്യുന്നുണ്ട്. ആ ഒരു ‘സഹോദരബന്ധം’ പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാൻ കഥയിലുടനീളം സാധിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.

സുഹൃത്തുക്കളായ കാറ്റാടി ജോണിന്റെയും അഡ്വെർടൈസിങ് കമ്പനി നടത്തുന്ന കുര്യൻ മാളിയേക്കലിന്റെയും കുടുംബങ്ങളുടെ കഥയാണ് ബ്രോ ഡാഡി. ഈ കുടുംബങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നവും അത് കൈകാര്യം ചെയുന്ന രീതിയും ആണ് സിനിമയുടെ അടിസ്ഥാന കഥ. മേല്പറഞ്ഞപോലെ സഹോദര ഭാവത്തിൽ ആത്മബന്ധം പുലർത്തുന്ന അച്ഛനും മകനും എന്നപോലെ കുര്യൻ മാളിയേക്കലും അയാളുടെ മകളും അതെ ആത്മബന്ധം പുലർത്തുന്നവരാണ്. ഈ സിനിമയിൽ ലിവിങ് ടുഗെദർ റിലേഷൻ കൂടി ചർച്ചയ്ക്കു വരുന്നുണ്ട്. പൊതു സമൂഹത്തിനു രസിക്കാത്ത ഒരു ജീവിതശൈലിയാണ് അത് . എന്നിരുന്നാലും അതിന്റെ ഗുണദോഷങ്ങൾ ചർച്ചയ്‌ക്കെടുക്കാനുള്ള സാധ്യത ചിത്രം ബാക്കിവയ്ക്കുന്നുണ്ട്.

റിലേഷൻ ഷിപ്പിൽ ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ യുവാക്കൾ പോലും സാധാരണ വൈവാഹികജീവിതത്തെ കുറിച്ച് ചിന്തിക്കുന്നു. എന്നാൽ അവർ പിന്തുടർന്നുപോന്ന ലൈഫിലൂടെ തന്നെ അതിനൊരു സൊല്യൂഷൻ കണ്ടെത്താൻ സാധിക്കുന്നില്ല. ഈ നൂറ്റാണ്ടിലും ‘ഗർഭം’ ഒരു വില്ലൻ സ്ഥാനത്തു തന്നെയുണ്ട് എന്നത് വിമശനത്തോടെ തന്നെ കണ്ടെണ്ടതുണ്ട്. എത്ര ന്യുജെൻ പിള്ളേരും അതിന്റെ മുന്നിൽ പകച്ചുപോകുന്നത് എന്തുകൊണ്ടാണ് ? പുതിയ തലമുറയുടെ ആന്തരികഘടനയുടെ ദൗർബല്യം തന്നെയാണ്.ആക്സിഡന്റൽ ആയ ഗർഭങ്ങളിൽ ആയുധം വച്ച് കീഴടങ്ങുന്ന തലമുറ. വിഹാഹം കഴിക്കാതെ തന്നെ ഒന്നിച്ചു ജീവിക്കാൻ കാണിച്ച തന്റേടവും ധൈര്യവും ഗർഭം ഉണ്ടാകുമ്പോൾ കീഴ്മേൽ മറിയുന്നു സാറാസ് പോലുള്ള സിനിമകൾ ഇറങ്ങിയ കാലമാണ് ഇതെന്നുകൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. അതായതു പുരോഗമനബോധത്തിന്റെ കാര്യത്തിൽ ബ്രോ ഡാഡി വട്ടപ്പൂജ്യമാണ്.

ഒരുപക്ഷെ മോശമല്ലാത്ത ആസ്വാദനം എന്ന നിലക്കുനിന്നും അടിപൊളി ആസ്വാദനം എന്ന നിലയിലേക്ക് കൊണ്ടെത്തിക്കാൻ ആയില്ല എന്നതാണ് സിനിമയുടെ പരാജയം. ഒരുപാട് സ്കോപ് ഉണ്ടായിരുന്നു താനും. തിരക്കഥ തന്നെ പാളി എന്നതാണ് സത്യം .അതിലൂടെ ശ്രീജിത്തും ബിബിൻ മാളിയേക്കലും നിരാശപ്പെടുത്തിയപ്പോൾ കഥാപാത്രങ്ങൾ സിനിമയെ ഒരുവിധം രക്ഷപെടുത്തിയെടുത്തു . ലക്ഷ്മി ശ്രീകുമാർ എഴുതി ദീപക് ദേവ് സംവിധാനം നിർവഹിച്ചു പറയാതെ വന്നേൻ എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് പാടിയിരിക്കുന്നത്. മധു വാസുദേവൻ എഴുതിയ ‘വന്നുപോകും’ എന്ന ടൈറ്റിൽ സോങ് മോഹൻലാലും പൃഥ്വിരാജൂം ചേർന്നാണ് ആലപിച്ചത്. ഗാനങ്ങൾ രണ്ടും മോശമായില്ല. അഭിനന്ദ് രാമാനുജന്റെ ക്യാമറ മോശമായില്ല. മാസോ ഒരുപാട് ചിന്തിക്കാനുള്ള വകകളോ പ്രതീക്ഷിച്ചു ഈ സിനിമ കാണരുതെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ്. അമിതഭാരം ഇല്ലാതെ ലളിതമായി നിങ്ങൾ ആസ്വദിച്ചാൽ ഈ സിനിമ രസിക്കും.

2.5 out of 5

**

Cast
Mohanlal as John Chacko Kattadi, Eesho’s father
Prithviraj Sukumaran as Eesho John Kattadi
Lalu Alex as Kurian G. Maliekkal, Anna’s father
Meena as Annamma, John’s wife
Kalyani Priyadarshan as Anna, Eesho’s childhood sweetheart
Kaniha as Elsy Kurian, Anna’s mother
Jagadish as Dr. Samuel Mathew
Mallika Sukumaran as Ammachi, John’s mother
Soubin Shahir as Happy Pinto
Unni Mukundan as Cyril
Jaffar Idukki as Fr. Edward Kulathakkal
Charle as Venkayya
Antony Perumbavoor as S.I. Antony Joseph
Nikhila Vimal as Nurse
Dinesh Prabhakar as James Kutty
Sijoy Varghese as Paul
Muthumani as Dr. Archana Menon
Kavya Shetty as Susan
Sohan Seenulal as Kurian’s Office Manager
Sukumaran as Chacko Kattadi, John’s late father (photo presence)

Leave a Reply

Your email address will not be published. Required fields are marked *

LATEST

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ, ആദ്യമായാണ് യുകെയിൽ ഒരു തമിഴ് സിനിമയുടെ ബുക്കിങ് ആരംഭിക്കുന്നത്

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നടൻ വിജയെ

ബാബയും ശിവാജിയും നേർക്കുനേർ, രജനിക്കെതിരെ രജനി തന്നെ മത്സരിക്കുന്നു, തമിഴകം ആഘോഷ ലഹരിയിൽ

ശിവാജിയുടെ പെട്ടെന്നുള്ള അപ്‌ഡേറ്റ് ബാബയെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ ഒരു സർപ്രൈസ് സമ്മാനിച്ചു.സൂപ്പർസ്റ്റാർ

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി