ചിറകൊടിഞ്ഞ കിനാവുകള്‍(കഥ) – സനൂപ്

1482

5
അങ്ങനെ ഇന്നത്തെ പെണ്ണ് കാണലും കഴിഞ്ഞു.ഒന്നും ആര്‍ക്കും അത്ര തൃപ്തി ആയില്ല..പെണ്ണ് കാണാന്‍ എന്നും പറഞ്ഞു രണ്ടാമത്തെ തവണ ആണ് ലീവിനു നാട്ടില്‍ വരുന്നത്. മറ്റന്നാള്‍ തിരിച്ചു പോകാനായി. ഒന്നും ശരി ആയില്ലേ എന്ന നാട്ടുകാരുടെ ചോദ്യം വേറെ. പട്ടി ചന്തക്കു പോയ പോലെ ഇത്തവണത്തെ ലീവും വെറുതെ ആകുമോ എന്ന് മനസ്സില്‍ ആധിയായി.കഴിഞ്ഞ തവണ വന്നപ്പോള്‍ ഒരു ഇരുപതെണ്ണം കണ്ടതാണ്.അതില്‍ ഇഷ്ടമായത് ആണെങ്കില്‍ ഓരോ കാരണം പറഞ്ഞു മുടങ്ങി..തങ്ങള്‍ക്കു ഇതില്‍ ഒരു പങ്കുമില്ലേ എന്നാ മട്ടില്‍ പെണ്ണ് കാണാന്‍ കൂടെ വന്ന ശങ്കരനും,മുട്ടാളനും അടിച്ചു പൊളി ഹിന്ദി പാട്ടും കേട്ടിരിക്കുന്നു.രണ്ടും എന്നേക്കാള്‍ വയസു കുറവാണു. കല്യാണ പ്രായം ആയില്ല .അല്ല അതിനു വേണ്ട മാനസിക വിവേകവും ഇല്ലാന്ന് പറയാം.ഇപ്പോള്‍ പഴയ പോലെ പെണ്ണ് വീട്ടില്‍ നിന്നും ചായയും ,കാപ്പിയും ഒന്നും കിട്ടാത്തത് കാരണം പെണ്ണ് കാണാനും ആരും കൂടെ വരാതായി .വേണേല്‍ കണ്ടിട്ട് പോടെ …എന്നതാണ് പെണ്ണ് വീടുകാരുടെ ഇപ്പോഴത്തെ ലൈന്‍…ഇതൊക്കെ കണ്ടാല്‍ തോന്നും കെട്ടിക്കൊണ്ടു വരുന്നവളാണോ എനിക്ക് ഇനി മുതല്‍ ചിലവിനു തരുന്നത് എന്ന്.ഈ വിഷമ ഘട്ടത്തിലാണ് പെണ്ണ് കാണാന്‍ ഞങ്ങള്‍ കൂടെ വരാം എന്ന് ഇവന്മാര്‍ രണ്ടും നിന്‍്രബന്ധിച്ചു എന്നോട് ഇങ്ങോട്ട് പറയുന്നത് .ഇത് കേട്ടപ്പോള്‍ ഞാന്‍ കരുതി എന്നോടുള്ള ആത്മാര്‍ത്ഥ സ്‌നേഹംകൊണ്ടാണെന്ന്.അപ്പോള്‍ സ്‌നേഹമല്ല ഞാന്‍ കാണാന്‍ പോകുന്ന പിള്ളാരുടെ അനിയത്തിമാരെ കാണാന്‍ ആണ് ഇവന്മാര്‍ക്ക് ഇത്ര ശുഷ്‌കാന്തി എന്ന് പിന്നീടാണ് എനിക്ക് മനസിലായത്.ഞാന്‍ മനസ്സില്‍ പറഞ്ഞു സമയം ആകട്ടെടാ നിനക്കൊക്കെ ഞാന്‍ വച്ചിട്ടുണ്ട്.

ജാതകം വില്ലന്‍ ആകുമെന്ന് കണ്ടപ്പോള്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കഴിഞ്ഞ തവണ ജാതകം മാറ്റം എന്ന തീരുമാനത്തില്‍ എത്തിയത്.അതിനു പറ്റിയ ഒരു ജ്യോത്സ്യനെ മുട്ടാളന്‍ പറഞ്ഞും തന്നു. .അല്ലെങ്കിലും ഇത് പോലുള്ള ഉടായിപ്പ് കേസുകളില്‍ അവന്‍ ആണല്ലോ കൂടുതല്‍ മിടുക്കന്‍ .പോകുമ്പോള്‍ നമ്മുടെ കക്ഷി കമ്പ്യൂട്ടറും നോക്കി ഇരിക്കുവാ. കാലന്‍ വരെ കമ്പ്യൂട്ടര്‍ നോക്കുന്ന കാലമല്ലേ.ന്യൂ ജെനരഷന്‍ ..അങ്ങനെ കരുതി വന്ന കാര്യം പറഞ്ഞു .ഞാന്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ .ജാതകം എടുക്കാന്‍ പറഞ്ഞു .ഞാന്‍ എന്റെയും ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടെയും ജാതകം അയാള്‍ക്ക് നേരെ നീട്ടി.അയാളുടെ കണ്ണുകള്‍ വീണ്ടും കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു.ഹും കുറച്ചു പ്രശ്‌നമാണ്.. .ഞാന്‍ ചോദിച്ചു എന്താ കാര്യം.? പൊരുത്തം കുറവാണു. അത് ശരി ആക്കാന്‍ വേണ്ടി അല്ലെടോ ഞാന്‍ വന്നത് എന്ന ചോദ്യം ഞാന്‍ തല്‍കാലം മനസ്സില്‍ തന്നെ വച്ചു.ഞാന്‍ ചോദ്യം കുറച്ചു മയത്തില്‍ ആക്കി .അല്ല ശരി ആക്കാന്‍ വല്ല വഴിയും…അയാള്‍ എന്നെ ഒന്ന് നോക്കി .നമുക്ക് ശരി ആക്കാം പക്ഷെ തന്റെ സ്റ്റാര്‍ മാറ്റേണ്ടി വരും .ഞാന്‍ ഒന്ന് ഞെട്ടി, അമ്മ അറിഞ്ഞാല്‍?. ഞാന്‍ കൂടെ വന്നവന്മാരെ ഒന്ന് നോക്കി,ശങ്കരന്‍ തല കൊണ്ട് ആഗ്യം കാണിച്ചു. സമ്മതം .അവന്മാര്‍ക്ക് പറയാം ജാതകം എന്റെ ആണല്ലോ.എന്റെ താല്‍പര്യക്കുറവു കണ്ട ജ്യോത്സ്യന്‍ ഒന്ന് കൂടി ഉഷാറായി .എന്തായാലും തട്ടിപ്പ് കാണിക്കുന്നു ,പിന്നെ എന്തായാലും എന്നതാ. ഞാന്‍ പറഞ്ഞു ശരി,,പറഞ്ഞു തീര്‍ന്നതും ഞാന്‍ ഇരുന്ന കസേരയുടെ കൈ വലിയ ശബ്ദത്തോടെ പൊട്ടിയതും ഒരുമിച്ചാരുന്നു .ജ്യോത്സ്യന്‍ എന്നെ തറപ്പിചൊന്നു നോക്കി .ഞാന്‍ അകെ അമ്പരന്നിരിക്കുവാണ് .

മുഖത്ത് ഒരു കൃത്രിമ പുഞ്ചിരി വരുത്തി അയാള്‍ ചോദിച്ചു 80 കിലോ ഉണ്ടല്ലേ ?.ഞാന്‍ പറഞ്ഞു അതേ.ഹാ അതിന്റെ കപ്പാസിടി അത്രയില്ല , ഹും, അതൊന്നും അല്ല എന്റെ പഴയ സ്റ്റാര്‍ എന്നെ വിട്ടു മുകളിലോട്ടു പോയ ഒരു തോന്നല്‍ ആണ് കസേര പൊട്ടിയ ശബ്ദം കേട്ടപ്പോള്‍ എനിക്കുണ്ടായത്. എന്തായാലും അവസാനം പുള്ളിക്കാരന്‍ പൊരുത്തം ഒക്കെ ഒപ്പിച്ചു തന്നു.ദക്ഷിണയും കൊടുത്തു ,നന്ദിയും പറഞ്ഞു ഞങ്ങള്‍ തിരിച്ചു നടന്നു.പഴയ STARINU എന്നെ വിട്ടു പോകാന്‍ പറ്റാത്ത കൊണ്ടോ,അല്ല മുട്ടാളന്‍ പറയുന്ന പോലെ പെണ്ണിന്റെ ഭാഗ്യം കൊണ്ടോ എന്ന് അറിയില്ല അതും ശരി ആയില്ല ..അതുകൊണ്ട് ഇനി ജാതകം മാറ്റണ്ട പഴയ ജാതകം തന്നെ ഭാഗ്യം കൊണ്ട് വരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ വീണ്ടും കാത്തിരിക്കാന്‍ തുടങ്ങി. ദൈവമേ ഇത്തവണ എങ്കിലും ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു .

വീടെത്താറായി. ഞങ്ങള്‍ ഇറങ്ങി. പിന്നെ കാണാം എന്ന് രണ്ടിനോടും പറഞ്ഞു ഞാന്‍ വീട്ടിലേക്ക് നടന്നു. ഫസ്റ്റ് ഷോ റിസള്‍ട്ട് കാത്തിരിക്കുന്ന സിനിമ നിര്‍മ്മാതാവിനെ പോലെ അമ്മ വീട്ടുമുറ്റത്ത് ആകാംഷയോടെ കാത്തിരിപ്പുണ്ടാരുന്നു . എന്തായി..? അമ്മയുടെ ചോദ്യം .ഞാന്‍ അമ്മയെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു. ഇന്നത്തെ പടങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടി .കൂടുതല്‍ ഒന്നും ചോദിക്കണ്ട …എന്നും പറഞ്ഞു ഞാന്‍ റൂമിലേക്ക് പോയി കട്ടിലില്‍ വീണു. ക്ഷീണം കൊണ്ട് ഒന്നു മയങ്ങാന്‍ തുടങ്ങിയപ്പോഴേക്കും ഫോണ്‍ റിംഗ് ചെയ്തു. ഡിങ്കന്‍ ആണ്.എന്താണാവോ ഡിങ്കന്റെ ഉപദേശ ക്ലാസ്സില്‍ ഇന്ന് ആരെയും കിട്ടിയില്ലേ എന്ന് ചിന്തിച്ചു ഞാന്‍ പറഞ്ഞു ..ഡിങ്കാ ഞാന്‍ ആകെ ക്ഷീണിതനാണ്.ഇനി അതും കൂടി വയ്യ..എടാ അതല്ല ശങ്കരന് കുടിക്കാന്‍ കുറച്ചു വെള്ളം വേണം .ശെടാ ഇവന്‍ ഇത് വരെ പോയില്ലേ..വെള്ളം ചോദിയ്ക്കാന്‍ അവനു വായില്‍ എന്താ നാക്കില്ലേ.എടാ അതല്ല അവന്‍ അങ്ങോട്ട് വരുന്നുണ്ട്. എന്തോ ചുറ്റിക്കളി ആകുമോ ഞാന്‍ മനസ്സില്‍ കരുതി.ഒരു മിനുട്ടിനകം ശങ്കരന്‍ റൂമില്‍..കൂടാതെ മുഖത്തൊരു കെട്ടും.എന്നാടാ ഇത്? ,ചുണ്ടില്‍ ഒരു ഉറുമ്പ് ഉമ്മ വച്ചതാ…. എന്ത്? ഞാന്‍ കെട്ടഴിക്കാന്‍ പറഞ്ഞു..അവന്‍ കെട്ടഴിച്ചു. ഹനുമാന്‍ എന്തായാലും ഇവനെ പിറകിലെ ആകൂ എന്ന് അത് കണ്ടപ്പോള്‍ എനിക്ക് തോന്നി.ഞാന്‍ പറഞ്ഞു ശങ്കരാ വാ ഹോസ്പിറ്റലില്‍ പോകാം.ഹേ അതൊന്നും വേണ്ട എന്ന് അവന്‍ പറഞ്ഞെങ്കിലും വെള്ളവുമായി വന്ന അമ്മ ബഹളം വച്ചപ്പോള്‍ എന്തായാലും ഒന്ന് ഡോക്ടറെ കാണിക്കാം എന്ന് അവന്‍ സമ്മതിച്ചു.പോകുന്ന വഴിയില്‍ നമ്മുടെ മുട്ടാളനെയും വിളിച്ചു വണ്ടിയില്‍ കയറ്റി.ഹോസ്പിറ്റലില്‍ ആണെന്ന് കേള്‍ക്കേണ താമസം രണ്ടു നഴ്‌സുമാരെ കാണാമല്ലോ എന്ന് കരുതി മുട്ടാലന്‍ റെഡി. നമ്മള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വിട്ടു.

പ്രതീക്ഷിച്ച പോലെ തന്നെ അധികം തിരക്കില്ല . നേരെ നമ്മള്‍ ഡോക്ടര്‍ റൂമിനടുത്തെക്ക് ചെന്നു.ഡോക്ടറെ കണ്ടപ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ലഡ്ഡു ഒരുമിച്ചു പൊട്ടി. ലേഡി ഡോക്ടറാണ്. മുട്ടാളന്റെ മുഖത്താണേല്‍ ഹൈ വോള്‍ട്ടേജ് ബള്‍ബ് കത്തിച്ചു വച്ചത് പോലെ.ഡോക്ടര്‍ ഒരു രോഗിയെ പരിശോധിക്കുകയാണ്.അടുത്തത് നമ്മുടെ ശങ്കു ആണ്.ഞാനും ശങ്കരനും അടുത്ത് കണ്ട കസേരയില്‍ ഇരുന്നു.മുട്ടാള്ളനെ കാണാനില്ല.നോക്കുമ്പോള്‍ അവന്‍ അവിടെ ചുമരില്‍ ഒരു പോസ്ടരും നോക്കി നില്‍ക്കുന്നു.എന്ത് പറ്റി ഷക്കീല ഒക്കെ ഫീല്‍ഡ് ഔട്ട് ആയല്ലോ പിന്നെ ഇവന്‍ എന്നാ നോക്കുന്നെ എന്നും കരുതി ഞാനും ശങ്കരനും അവന്റെ അരികിലേക്ക് നടന്നു. നമ്മളെ കണ്ടപ്പോള്‍ അവന്‍ എന്തോ വലിയ കാര്യം കണ്ടെത്തിയ പോലെ പറഞ്ഞു,, കണ്ടോ ‘മാവോലിസ്റ്റ്’.ഞാനും ശങ്കരനും മുഖത്തോടു മുഖം നോക്കിയതും പൊട്ടിച്ചിരിച്ചതും ഒരുമിച്ചാരുന്നു .മുട്ടാളന്റെ മുഖം വല്ലാതായി.. ഹും എന്താ, എന്താ? കൂടെ രണ്ടു തെറിയും അവന്റെ വായില്‍ നിന്നും വന്നു ,, നമ്മുടെ ചിരി അവനു അത്ര ഇഷ്ടമായില്ല. എടാ മണ്ടാ മാവോലിസ്റ്റ് അല്ല മാവോയിസ്റ്റ് ആണ് എന്ന് എനിക്ക് അവനോടു പറയണം എന്ന് ഉണ്ടെങ്കിലും മുട്ടാളന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് ആയതു കൊണ്ടും,അവസാനം അവന്‍ പറഞ്ഞത് ഞാന്‍ സപ്പോര്‍ട്ട് ചെയ്യണം എന്ന് വരുമെന്നതിനാലും ഞാന്‍ പറഞ്ഞു ഒന്നും ഇല്ല വാ സമയം ആയി,..ഞങ്ങള്‍ ഡോക്ടറുടെ അടുത്തേക്ക് ചെന്നു,പുള്ളികാരി കുറച്ചു കറുത്തിട്ടാണെങ്കിലും കാണാന്‍ സുന്ദരിയാണ് .ഒരു 2425 വയസു കാണും, എന്താ ആര്‍ക്കാണ് അസുഖം? ഇവടെ ഇരിക്ക്. ശങ്കരന്‍ മുന്നില്‍ ഉള്ള കസേരയില്‍ ഇരുന്നു .എന്ത് പറ്റിയതാ? ,,ശങ്കരന്‍ ഒന്നും മിണ്ടിയില്ല..ഇത് കേട്ടപാടെ മിണ്ടാന്‍ കിട്ടിയ ചാന്‍സ് മുട്ടാളന്‍ വെറുതെ കളഞ്ഞില്ല..ഒരു ചെറിയ ഉറുമ്പ് കടിച്ചതാ …. തന്നെ കൊച്ചാക്കിയ മുട്ടാളന്റെ ഈ നടപടി ശങ്കരന് തീരെ പിടിച്ചില്ല,ദൈവമേ ഇങ്ങനെ ആണേല്‍ വല്ല പാമ്പും കടിച്ചാല്‍ മതിയാരുന്നു..

ഇത് ഉറുമ്പ് കടിച്ചു ഉള്ള വിലയും പോയി,,,ഞാന്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ലാഘവത്തോടെ ഡോക്ടര്‍ അടുത്തുള്ള മുറിയില്‍ കയറി തന്റെ സീനിയേര്‍സിനെ ഫോണ്‍ വിളിച്ചു കാര്യം കാര്യം പറയുകയാണ്..ഇത് കേട്ട ശങ്കരന്‍ പറഞ്ഞു .വേറെ ഹോസ്പിറ്റലില്‍ പോയാലോ,,? ഇത് കേട്ട ഞാനും മുട്ടാളനും ഒരുമിച്ചു പറഞ്ഞു ഹേ.. വേണ്ടെടാ നല്ല ഡോക്ടറാണ് ,,കണ്ടാല്‍ അറിഞ്ഞൂടെ .ഡോക്ടറെ അല്ല അതിനെക്കാള്‍ നന്നായി നമ്മളെ അറിയുന്നത് കൊണ്ട് ശങ്കരന് അത് അത്ര തൃപ്തി ആയില്ല ,,, ഒരു മിനിട്ട് കഴിഞ്ഞു നമ്മുടെ ഡോക്ടര്‍ വന്നു..ഇവടെ കുറച്ചു സമയം കിടക്കേണ്ടി വരും ,,ഇത് കേട്ടപാടെ എല്ലാവരും ഹാപ്പി.. ..ഓക്കേ. ബെഡ് എവടെ ,,രോഗി ആയ ശങ്കരനെക്കാളും കൂടെ പോയവര്‍ക്കായിരുന്നു തിരക്ക് . നമ്മുടെ രോഗി ബെഡില്‍ കിടന്നു..ഗ്ലുകോസ് കയറ്റണം ..ഇത് കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു അല്ല എത്ര സമയം കിടക്കേണ്ടി വരും? അധികം ഇല്ല ഒരു അഞ്ചു മണിക്കൂര്‍ ,,ഇത് കേട്ടപ്പോള്‍ മുട്ടാളന്‍ പറഞ്ഞു അത് പറ്റില്ല ഇന്ന് തിരഞ്ഞെടുപ്പ് അല്ലെ ഞാന്‍ വോട്ട് ചെയ്തില്ല,,ഡോക്ടര്‍ പറഞ്ഞു സാരമില്ല അത് നാളെ ചെയ്യാം,,നമ്മള്‍ എല്ലാരും പരസ്പരം നോക്കി,,ഞാന്‍ ചോദിച്ചു എന്താ ഡോക്ടറുടെ പേര്?, ടിന്റു ,,,ആഹാ ആരോ അറിഞ്ഞിട്ട പേര് തന്നെ..എന്ത് പറ്റി? ..ഹേ ഒന്നും ഇല്ല, നല്ല സാമൂഹ്യ ബോധം അതാ. തന്നെക്കാള്‍ മണ്ടന്‍ ആണ് ഡോക്ടര്‍ എന്ന ധാരണ മുട്ടാളനില്‍ ആവേശം വളര്‍ത്തി.അവന്‍ അവന്റെ തനി നിറം കാണിക്കാന്‍ തുടങ്ങി .വീട് എവിടെയാ ? ..കോട്ടയം. എന്നാലും പഠിച്ചതൊക്കെ ഗള്‍ഫിലാണ് .ഡോക്ടറുടെ ഒരു അഹങ്കാരവും ഇല്ലാതെ ടിന്റു പെട്ടെന്ന് നമ്മുടെ ഫ്രണ്ട് ആയി,.ഇടയ്ക്കിടെ ടിന്റു വന്നു നമ്മുടെ രോഗിയെ ചെക്ക് ചെയ്തു കൊണ്ടിരുന്നു,,ആ വരവിനായി നമ്മള്‍ കൂടെക്കൂടെ കാത്തിരുന്നു..ടിന്റുവിനോടുള്ള നമ്മുടെ ചിരിയും തമാശകളും ഒന്നും അവിടെ ഉള്ള സുന്ദരിയായ ഒരു നഴ്‌സ് ചേച്ചിക്ക് തീരെ പിടിച്ച മട്ടില്ല ,,അടങ്ങി കിടക്കണം അല്ലേല്‍ ബ്ലഡ് തിരിച്ചു കയറും അവര്‍ ശബ്ദം ഉയര്‍ത്തി,, പറഞ്ഞത് എന്താണെന്നു മനസ്സില്‍ ആയില്ലെങ്കിലും എല്ലാവരും ഒന്ന് നിശബ്ദരായി …എന്താടാ ഈ ബ്ലഡ് തിരിച്ചു കയറല്‍.ഞാന്‍ ചോദിച്ചു,.ഹോ അത് അവരുടെ OFFICIAL LANGUAGE ANU..മുട്ടാളന്‍ അവന്റെ പൊതു വിജ്ഞാനം പുറത്തെടുത്തു .

സമയം കടന്നു പോയിക്കൊണ്ടിരുന്നു. .…മുട്ടാളന്‍ വോട്ട് ചെയ്യുന്ന കാര്യം തന്നെ മറന്ന പോലെ ആയി,,ഞാന്‍ ചോദിച്ചു ..എടാ നിനക്ക് വോട്ട് ചെയ്യണ്ടേ? ..അപ്പോള്‍ അവന്‍ ഒരു ലോക തത്വം പറഞ്ഞു ..ഓ പിന്നെ ഇവിടെ MBBS പഠിച്ച ഡോക്ടര്‍ വോട്ടു ചെയ്യുന്നില്ല അപ്പോഴല്ലേ ഡിഗ്രി പാസ്സാകാത്ത ഞാന്‍ … അപ്പോള്‍ ആണ് മുട്ടാളന്റെ മൊബൈല്‍ റിംഗ് ചെയ്തത് ..ഫോണ്‍ നോക്കിയതും മുട്ടാളന്റെ കയ്യില്‍ നിന്നും ഫോണ്‍ തെറിച്ചു അപ്പുറത്തെ ബെഡില്‍ വീണതും ഒരുമിച്ചാരുന്നു . എന്താ കാര്യം ഇംഗ്ലീഷ് എക്‌സാം റിസള്‍ട്ട് വീണ്ടും വന്നോ..പിന്നെയും ഇവന്‍ പൊട്ടിയോ,,എന്റെ മനസ്സില്‍ നൂറു ചോദ്യങ്ങള്‍ ഒരുമിച്ചു വന്നു .എന്നാടാ കാര്യം? മാമന്‍ വിളിച്ചതാ .ഹോ അപ്പോള്‍ വെറുതെ അല്ല ദൈവം വിളിച്ചാലും അവനു പ്രശ്‌നമല്ല..പക്ഷെ മാമന്‍ വിളിച്ചാല്‍ …ഞാന്‍ നിലത്തും, അവന്റെ പാന്ടിലും മാറി മാറി നോക്കി..വേറൊന്നും അല്ല നേരത്തെ അവന്‍ പറഞ്ഞ മൂത്ര ശങ്ക ഇപ്പോള്‍ സംഭവിച്ചു കാണുമോ ആവോ … ഭാഗ്യം ഇല്ല ഒന്നും സംഭവിച്ചില്ല..എന്തിനാ വിളിച്ചേ.? അല്ല കുറച്ചു ചക്ക കൊണ്ട് പോകാന്‍ പറഞ്ഞിരുന്നു, ഞാന്‍ അത് മറന്നു പോയി. എന്നാല്‍ പോയി വാ? ഹും..അവന്‍ ഒന്ന് മൂളി .എന്നാല്‍ പിന്നെ ഞാന്‍.അവന്‍ പോകാന്‍ തയ്യാറായി ..ഞാന്‍ പറഞ്ഞു അപ്പൊ ഓക്കേ ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാം അപ്പോള്‍ മാത്രം വന്നാല്‍ മതി. അപ്പോള്‍ ടിന്റുവിനെ മുന്നില്‍ കണ്ട മുട്ടാളന്‍ ഒന്ന് നിന്നു ,..ഇത് കണ്ടു ഞാന്‍ അവനെ ഒന്ന് കൂടെ ഓര്‍മ്മിപ്പിച്ചു..എടാ മാമന്‍.. ഹോ.. ഇത് കേട്ടപാടെ പരസ്യ ചിത്രത്തിലെ കൊക്ക കോള കുടിച്ച നായകനെ പോലെ അവനിലേക്ക് എനര്‍ജി ഇരച്ചു കയറി…മുട്ടാളന്‍ പുറത്തേക് നടന്നു ..ഇനി അവന്‍ ഇവടെ നിന്നാല്‍ ടിന്റു കോട്ടയത്ത് നിന്നും ആളെ ഇറക്കി തല്ലിക്കും എന്ന് തോന്നിയതിനാല്‍ എനിക്കും ആശ്വാസം തോന്നി.

രണ്ടു മണിക്കൂര്‍ കഴിയാറായി അപ്പോഴാണ് ശങ്കരന്റെ ഗ്ലുകോസ് കുപ്പിയില്‍ ബ്ലഡ് കണ്ടത്,,അപ്പോഴാണ് ഈ ബ്ലഡ് തിരിച്ചു കയറല്‍ പ്രതിഭാസം എങ്ങനെ എന്ന് നമ്മള്‍ക്ക് മനസിലായത്..എനിക്കും, ശങ്കരനും പേടി ആയി ..ഞാന്‍ ടിന്റുവിനെ വിളിക്കാന്‍ ചെന്നു,,കഷ്ടകാലത്തിനു ടിന്റു ഇല്ല ..എന്നെ കണ്ട നഴ്‌സ്‌കാര്യം തിരക്കി..ബ്ലഡ് വരുന്നു ഞാന്‍ കാര്യം പറഞ്ഞു..അവര്‍ എന്നെ തറപ്പിച്ചു നോക്കി,,എന്നിട്ട് നേരെ ശങ്കരന്റെ അരികിലേക്ക് നടന്നു,,പിന്നില്‍ ഒരു അപരാധിയെ പോലെ ഞാനും .ബ്ലഡ് കണ്ട നഴ്‌സ് നമ്മളെ പറയാന്‍ ഒന്നും ബാക്കി വച്ചില്ല,,ഞാന്‍ മുഖം കുനിച്ചിരുന്നു..പന്തിയല്ലെന്ന് തോന്നിയ ശങ്കരന്‍ ഒന്നും അറിയാത്ത പോലെ കണ്ണടച്ച് കിടന്നു..കുറച്ചു കഴിഞ്ഞു ശബ്ദം ഒന്നും കേള്‍ക്കാതായപ്പോള്‍ ശങ്കരന്‍ മെല്ലെ കണ്ണ് തുറന്നു..ഇവിടെ എന്താ സംഭവിച്ചേ..അവന്റെ ചോദ്യം കൂടെ ആയപ്പോള്‍ എന്റെ ദേഷ്യം മുഴുവന്‍ പുറത്തേക്കു വന്നു. നീ ഒന്ന് അടങ്ങി കിടന്നേ..എന്റെ അമ്മച്ചി പോലും എന്നെ ഇങ്ങനെ പറഞ്ഞിട്ടില്ല …എന്റെ കടന്നല്‍ കുത്തിയ മുഖം കണ്ടു കൊണ്ടാവണം ശങ്കരന്‍ അധികം ഒന്നും ചോദിക്കാതെ കണ്ണടച്ചു കിടപ്പായി.അപ്പോള്‍ വെറുതെ അല്ല മുട്ടാളന്‍ ആ നഴ്‌സിന്റെ പിറകെ പോകാഞ്ഞത് …

ഒരു പത്തു മിനിട്ട് കഴിഞ്ഞു കാണും എന്റെ ആഗ്രഹങ്ങള്‍ക്ക് വീണ്ടും നിറം പകര്‍ന്നുകൊണ്ട് ഒരു പെണ്‍കുട്ടി കടന്നു വന്നത്..കൂടെ കണ്ടത് അമ്മ ആകുമെന്ന് ഞാന്‍ ഊഹിച്ചു..ഡോക്ടര്‍ റൂമില്‍ കയറിയ അവര്‍ പുറത്തു വരാന്‍ ഞാന്‍ കാത്തിരുന്നു..ഒരു അഞ്ചു മിനിറ്റു കഴിഞ്ഞു കാണും ടിന്റു അവരെയും കൂട്ടി ഞങ്ങള്‍ക്ക് അരികില്ലേക്ക് വന്നു ..എന്റെ ആഗ്രഹം പോലെ തന്നെ നമ്മുടെ അടുത്ത ബെഡില്‍ അവളോട് കിടക്കാന്‍ പറഞ്ഞു കൊണ്ട് ടിന്റു പെണ്‍കുട്ടിയുടെ അമ്മയുമായി ഓഫീസിലേക്ക് വീണ്ടും പോയി..ഞാന്‍ ശങ്കരനെ ഒന്ന് നോക്കി. ഭാഗ്യം ഇല്ല അവന്‍ ഒന്നും അറിഞ്ഞിട്ടില്ല,,മുട്ടാളന്റെ മാമനോട് അന്ന് ആദ്യമായി എനിക്ക് കുറച്ചു ബഹുമാനം തോന്നി ..പെട്ടെന്ന്!!!., തെരുവ് പട്ടിക്കു ഇറച്ചി കഷ്ണത്തിന്റെ മണം കിട്ടിയതു പോലെ സ്വിച്ച് ഇട്ട പോലെ ശങ്കരന്‍ കണ്ണ് തുറന്നു .എന്നാടാ? ഞാന്‍ കാര്യം ചോദിച്ചു ..അത് കേള്‍ക്കാത്തതു പോലെ അവന്‍ റൂമില്‍ മൊത്തം ഒന്ന് കണ്ണോടിച്ചു.. അടുത്ത ബെഡില്‍ കിടക്കുന്ന പെണ്ണിനെ കണ്ട അവന്‍ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു,, ശങ്കരന്റെ ഉദ്യേശം മനസിലാക്കിയ ഞാന്‍ കുറച്ചു സെന്റി ആയി,,മോനെ ശങ്കരാ ടെന്നീസ് കോര്‍ട്ടിലെ FEDERAR അണ്ണനെ പോലെ ഞാന്‍ ഇവടെ കിടന്നു തെക്ക് ,വടക്ക് ഓടുന്നത് നീ കാണുന്നില്ലേ..അത് കൊണ്ട് അവളെ നീ സ്വന്തം പെങ്ങള്‍ ആയിട്ടു കാണണം.അവന്റെ ആവേശമെല്ലാം കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെ ആയി .ഉം .അവന്‍ ഒന്ന് അമര്‍ത്തി മൂളി …ഇത്ര പെട്ടെന്ന് അവനൊരു പെങ്ങളെ ഉണ്ടാക്കി കൊടുത്ത എന്നോടുള്ള ദേഷ്യം മുഴുവനും അവന്റെ മുഖത്ത് കാണാമായിരുന്നു.. എങ്കിലും എന്നോടുള്ള സഹതാപം കൊണ്ടോ..അവന്റെ ഹനുമാന്‍ മോന്ത അവള്‍ കാണുന്നത് കൊണ്ടോ..അതുമല്ല നഴ്‌സ് വന്നു തിരുവാതിര കളിക്കും എന്ന് പേടിച്ചോ എന്നറിയില്ല അവന്‍ വീണ്ടും കണ്ണടച്ച് കിടപ്പായി,,ഹാവൂ,, ഇനി എന്റെ റോള്‍ മാത്രം, ഞാന്‍ മനസില്‍ സമാധാനിച്ചു . അവളുടെ ശ്രദ്ധ ക്ഷണിക്കാനായി ഞാന്‍ ഒന്ന് അമര്‍ത്തി ചുമച്ചു..അവള്‍ മെല്ലെ മുഖം തിരിച്ചു എന്നെ നോക്കി,..എന്റെ ചുമയുടെ സൌന്ദര്യം കൊണ്ടാണെന്ന് തോന്നുന്നു ശങ്കരനും കണ്ണ് തുറന്നു..കുട്ടിക്ക് എന്താ പറ്റിയത് ? കുട്ടിയോ ശങ്കരന്‍ പിറുപിറുക്കുന്നത് ഞാന്‍ കേട്ടു ..അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഞാന്‍ ശബ്ദം താഴ്ത്തി അവനോടു പറഞ്ഞു ..മിണ്ടാതിരിയെട പട്ടി .പനിയാണ് അവള്‍ മെല്ലെ മന്ത്രിക്കും പോലെ പറഞ്ഞു …ഡോക്ടര്‍ എന്താ പറഞ്ഞെ ? പെട്ടെന്ന് പോകാമെന്ന് പറഞ്ഞു …കൂടെ വന്നത് അമ്മ ആകും അല്ലെ ?അതെ .. പഠിക്കുവാണോ ? അതെ M.com .. ഞാന്‍ മനസ്സില്‍ വയസു കണക്കു കൂട്ടാന്‍ തുടങ്ങി ..ഞാന്‍ ഒന്ന് കൂടെ ഉഷാറായി..അച്ഛന്‍ എന്താ ചെയ്യുന്നേ..ഗള്‍ഫിലാ.. ..ചേട്ടന്‍? ഞാന്‍ അല്പം പേടിയോടെ ചോദിച്ചു,,ഇല്ല ഞാന്‍ ഒരാളെ ഉള്ളൂ ..ഹോ …ഇതൊകെ കേട്ടപ്പോള്‍ എന്റെ മനസ് അഴിച്ചു വിട്ട ഹൈഡ്രജന്‍ ബലൂണ് പോലെ മുകളിലോട്ടു പോയിക്കൊണ്ടിരുന്നു ..എല്ലാം ഓക്കേ.ഇനി.അഡ്രെസ്സ്.. അതിനു ടിന്റു വരട്ടെ അവളെ സോപ്പിടണ്ണം ..ഞാന്‍ പ്ലാനിംഗ് ഒക്കെ ശരി ആക്കി,.ഹോ ഒന്ന് ചോദിയ്ക്കാന്‍ മറന്നു..കുട്ടിയുടെ കാസ്റ്റ് എന്താ ? ആ ചോദ്യത്തില്‍ അവള്‍ ഉത്തരം പറയാന്‍ അല്പം താമസിച്ചു. ‘മാരാര്‍’… ..ഡിം …പാക്കിസ്ഥാന്‍ വിട്ട റോക്കറ്റ് പോലെ എന്റെ പ്രതീക്ഷകള്‍ എല്ലാം അറബി കടലില്‍ ചെന്നു വീഴുന്നത് ഞാന്‍ വേദനയോടെ മനസിലാക്കി ..അവളുടെ ഉത്തരം കേട്ട ശങ്കരന്‍ ഒരു ശോക ഗാനത്തിന്റെ മ്യൂസിക് ഇട്ടു..ചിരി അടക്കാന്‍ അവന്‍ പാടുപെടുകയായിരുന്നു..

അണ്ടി പോയ അണ്ണാനെ പോലെ ഞാനും ഇരുന്നു. കാര്യം പന്തി അല്ല എന്ന് തോന്നിയത് കൊണ്ടാവണം അവള്‍ മുഖം തിരിച്ചു പിന്നെയും കിടപ്പായി.അവള്‍ തിരിച്ചു പോകുമ്പോള്‍ ഒരു മാരാര്‍ഈഴവ ഐക്യത്തിന് വല്ല സാധ്യതയും ഉണ്ടോ എന്ന് ഞാന്‍ നോക്കി..ഇല്ല അവള്‍ തിരിഞ്ഞു നോക്കുന്നില്ല .അവള്‍ പോയപ്പോള്‍ ശങ്കരന്‍ ചോദിച്ചു..എന്നാല്‍ പോകാം അല്ലെ..ഇനി ഇവിടെ നിന്നു സമയം കളയണ്ട എന്നാണ് ധ്വനി..അപ്പോഴേക്കും അവന്റെ മുഖം ഹനുമാന്‍ രൂപം മാറി ഭീമനിലേക്ക് വരാന്‍ തുടങ്ങിയിരുന്നു ..മരുന്ന് വാങ്ങി കൃത്യമായി കഴിക്കണം എന്ന നിബന്ധനയില്‍ ടിന്റു നമ്മളെ പോകാന്‍ അനുവദിച്ചു ..പോകുമ്പോള്‍ നമ്മള്‍ ടിന്റുവിനോട് കൈവീശി യാത്ര പറഞ്ഞു. ഇനി എങ്ങോട്ടേക്ക? ശങ്കരന്‍ ചോദിച്ചു..ബീച്ചിലേക്ക് പോകാം എന്ന ഉത്തരത്തിനു അവന്‍ മറുപടി ഒന്നും പറഞ്ഞില്ല ..പോള്ളിംഗ് 90% നും മുകളില്‍ ആണെന്ന് ഡിങ്കന്‍ അറിയിച്ചു.ഹോ ഇത്തവണയും നാടിന്റെ മാനം കാത്തു..ഞാന്‍ മെല്ലെ കണ്ണുകള്‍ അടച്ചു ,,ഇന്നത്തെ സംഭവങ്ങള്‍ മുഴുവന്‍ എന്റെ മനസില്‍ തെളിഞ്ഞു വന്നു ..അവസാനം ടിന്റു ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഉയരങ്ങളില്‍ എത്തട്ടെ എന്ന് ഞാന്‍ വിദൂരമായി ആശംസിച്ചു. അപ്പോള്‍ ശങ്കരന്‍ വയലപ്ര ബീച്ച് ലക്ഷ്യമാക്കി കാര്‍ മുന്നോട്ടു പായിച്ചു കൊണ്ടിരുന്നു…..

കടപ്പാട് : മിസ്. പഞ്ചാര . (PHD, MA,LLLLLB)
മുട്ടാളനോടും ,ശങ്കരനോടും ഉള്ള എന്റെ സ്‌നേഹം ഒരിക്കല്‍ കൂടി ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്…
സ്‌നേഹപൂര്‍വ്വം,
ഞാന്‍ ..