പീറ്റർ താബിച്ചി :ലോകത്തിലെ നമ്പര്‍ വണ്‍ അധ്യാപകന്‍

അറിവ് തേടുന്ന പാവം പ്രവാസി

കെനിയയിലെ പട്ടിണിയും, വരൾച്ചയും വേട്ടയാടുന്ന ഒരു ഗ്രാമം. അവിടെ ഇന്റർനെറ്റ് കണക്ഷൻ പോലും ശരിക്കു ലഭിക്കാത്ത ഒരു കംപ്യൂട്ടറും പഠിപ്പിക്കാൻ ഒരു അധ്യാപകനു മുണ്ട്. പരിമിതികൾക്കുള്ളിൽ നിന്ന് അദ്ദേഹത്തിനു കീഴിൽ നിരവധി ദരിദ്രരായ കുട്ടികൾ എൻജിനീയറിങ്ങിനും മറ്റ് അന്താരാഷ്ട്ര മത്സരപ്പരീക്ഷകൾക്കും യോഗ്യത നേടി. ആ അധ്യപകന്റെ പേരാണ് ബ്രദർ പീറ്റർ താബിച്ചി.അദ്ദേഹത്തെ ഇപ്പോൾ ലോകം ആദരിച്ചിരിക്കുന്നു. ഇന്ന് ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്കാരമാണ് പീറ്ററിനെ തേടിയെത്തിയത്.കെനിയയിൽ റിഫ്റ്റ് താഴ്വരയിൽ പവ്നി ഗ്രാമത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് പീറ്റർ ക്ലാസെടുക്കുന്നത്. സയൻസ് വിഷയങ്ങളാണ് പഠിപ്പിക്കുന്നത്.

സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും അനാഥരോ, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ടവരോ ആണ്. വളരെ മോശമായ റോഡിലൂടെ പൊടിക്കാറ്റും, ചൂടുംകൊണ്ട് ആറുകിലോമീറ്ററിലധികം നടന്നാണ് വിദ്യാർഥികളിൽ ഏറെപ്പേരും ഇവിടെയെത്തുന്നത്. വരൾച്ചയും, പട്ടിണിയും ഇവിടെ സർവസാധാരണം.സ്കൂളിന് ലൈബ്രറിയോ, ലബോറട്ടറിയോ ഇല്ല. വളരെ പരിമിതമായ ചുറ്റുപാടും സൗകര്യങ്ങളും. എന്നിട്ടും ഇവിടത്തെ കുട്ടികൾ എൻജിനീയറിങ് പരീക്ഷയ്ക്കും, അന്തർദേശീയ പരീക്ഷക ൾക്കും പഠിക്കുന്നു, പരീക്ഷയെഴുതി വിജയിക്കുന്നു. മികച്ച സർവകലാശാലകളിൽ പഠിക്കാൻ യോഗ്യത നേടുന്നു.

സൗകര്യങ്ങളേറെയുണ്ടായിട്ടും ഉഴപ്പി വിദ്യാഭ്യാസം തള്ളിനീക്കുന്നവർ ഇവരെ അറിയണം. ഇല്ലാത്ത സൗകര്യങ്ങളിലും വിജയം നേടാൻ പരിശ്രമിക്കുന്ന ഇവരെ കണ്ടു പഠിക്കണം.”എന്റെ ശിഷ്യരുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ പലപ്പോഴും ഞാൻ കരഞ്ഞിട്ടുണ്ട്. എന്റെ ഈ വിജയം ശിഷ്യർക്ക് കൂടുതൽ മനോധൈര്യം നൽകുന്നതാണ്”-പീറ്റർ പറയുന്നു.ദുബായിൽ നടന്ന ചടങ്ങിൽ പുരസ്കാരം സ്വീകരിക്കാൻ പോയപ്പോഴാണ് താൻ ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നതെന്ന് പീറ്റർ പറയുന്നു.ഒരു ലക്ഷം ഡോളറാണ് സമ്മാനത്തുക (ഏകദേശം എഴുപത് ലക്ഷം രൂപ). തനിക്ക് ലഭിച്ച ഈ പുരസ്കാരത്തിന്റെ മൂന്നിലൊരുഭാഗം സ്കൂളിന്റെ ഉയർച്ചയ്ക്കും, അടിസ്ഥാനസൗകര്യ വികസനത്തിനും വേണ്ടി വിനിയോഗിക്കാനാണ് പദ്ധതിയെന്ന് പീറ്റർ പറഞ്ഞു. കെനിയയിലെ നാകുരു ഗ്രാമത്തിലുള്ള പീറ്ററിന്റെ വീട് വംശനാശം നേരിടുന്ന വെള്ള റൈനോസറുക ൾക്കുള്ള അഭയകേന്ദ്രം കൂടിയാണ്.

ലോകത്തെ മികച്ച അധ്യാപകനുള്ള ആഗോള പുരസ്കാര കൈമാറ്റം ദുബായിയിലെ ആഡംബര ഹോട്ടലായ അറ്റ്ലാന്റിസിലായിരു ന്നു. ഓസ്ട്രേലിയൻ നടൻ ഹുഫ് ജാക്മാനാണ് പുരസ്കാരം സമ്മാനിച്ചത്.യു.എ.ഇ., ഈജിപ്ത്, ഖത്തർ തുടങ്ങിയയിടങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള വർക്കി ഫൗണ്ടേഷനാണ് ആഗോള അധ്യാപക പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.പുരസ്കാരത്തിനായി 10,000 അപേക്ഷകളാണ് ഈ വർഷം പുരസ്കാര കമ്മിറ്റിക്കു മുമ്പിൽ എത്തിയിരുന്നത്. അധ്യാപകരും ജേണലിസ്റ്റുക ളുമടക്കം വിവിധ മേഖലകളിലെ ഉന്നതരടങ്ങു ന്ന വലിയൊരു കമ്മിറ്റിയാണ് പുരസ്കാരജേതാ വിനെ തിരഞ്ഞെടുക്കുന്നത്.

You May Also Like

നന്മകള്‍ നശിക്കുമ്പോള്‍…

ഇന്നത്തെ കേരളം പഴയ മലയാളി മങ്കയെപ്പോലെയല്ല. ആധുനികയുഗത്തില്‍ സാങ്കേതികവിദ്യ വളര്‍ച്ചപ്രാപിച്ചതോടെ പഴയരീതികളെയെല്ലാം അപ്പാടെ പടിയടച്ചു പിണ്ഡം വെച്ചു. ഇന്നത്തെ യുവത്ത്വം സമയമിലാത്ത തേരാളിയാണ്. ഒന്നിനും സമയമില്ല. ഗ്രാമവും, പച്ചപ്പും കാണാന്‍തന്നെ പ്രയാസം. എങ്ങും കോണ്‍ക്രീറ്റ് തീപ്പെട്ടികൂടുകള്‍ മാത്രം, അവയ്ക്ക് ഓരോമനപ്പേരും വീണു, ഫ്ലാറ്റ്. അടുത്ത റൂമുകളില്‍ ആരാണ് താമസമെന്ന് അറിയാത്തത്രപോലും അകന്നുകഴിഞ്ഞു മലയാളിയുടെ അയല്പക്കസ്നേഹം.

നഴ്സിംഗ് പഠനം ആസ്ട്രേലിയയിൽ, പഠനത്തിനൊപ്പം ജോലിയും

നഴ്സിംഗ് പഠനം ആസ്ട്രേലിയയിൽ. പഠനത്തിനൊപ്പം ജോലിയും. കൂടുതൽ വിവരങ്ങൾക്ക് എഡൂപ്റസ് വെബിനാറിൽ പങ്കെടുക്കാം 12-07-2022 ചൊവ്വാഴ്ച…

ഇന്ത്യയുടെ ആദ്യ വിന്റര്‍ ആര്‍ട്ടിക് പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന് ജയിന്‍ കല്‍പ്പിത സര്‍വകലാശാല

കൊച്ചി: ഇന്ത്യയുടെ ആദ്യ വിന്റര്‍ ആര്‍ട്ടിക് പര്യവേഷണത്തില്‍ ജയിന്‍ കല്‍പ്പിത സര്‍വ്വകലാശാലയും പങ്കു ചേരും. 2023…

ഹോംവര്‍ക്ക്‌ കൊണ്ട് കുട്ടികള്‍ക്ക്‌ ഒരു ഗുണവുമില്ലെന്ന് പഠന റിപ്പോര്‍ട്ട്

അതെ നമ്മുടെയെല്ലാം അനിയന്മാരും മക്കളും കാത്തിരുന്ന ആ വാര്‍ത്ത‍ ഇതാ വന്നെത്തി.