അഫാസിയ രോഗം സ്ഥിരീകരിച്ചതോടെ ബോളീവുഡ് നടൻ ബ്രൂസ് വെല്ലിസ് അഭിനയ രംഗത്തുനിന്നും വിടവാങ്ങുന്നു. ആശയവിനിമയ ശേഷി ഇല്ലാതാകുന്ന രോഗമാണ് അഫാസിയ . ഈ വിവരം ആരാധകരെ അറിയിച്ചത് ബ്രൂസിന്റെ കുടുംബമാണ്. നീണ്ട കുറിപ്പാണു കുടുംബം പങ്കുവച്ചത്.എൺപതുകളിൽ അഭിനയ ജീവിതം ആരംഭിച്ച ബ്രൂസ് വെല്ലിസ് ‘ഡൈ ഹാർഡ് ‘ എന്ന ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിരുന്നു. കുടുംബത്തിന് ഇനി വെല്ലുവിളി നിറഞ്ഞ കാലമെന്നും ഏവരുടെയും പിന്തുണയും സ്നേഹവും കൂടെ ഉണ്ടാകണമെന്നും ബ്രൂസിന്റെ പുത്രി റൂമർ ഇൻസ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു .റൂമർ തന്റെ പോസ്റ്റിൽ ഇങ്ങനെ പറയുന്നു . “ബ്രൂസിന്റെ പിന്തുണക്കാരോട്, ഞങ്ങളുടെ പ്രിയപ്പെട്ട ബ്രൂസ് ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അടുത്തിടെ അഫാസിയ രോഗനിർണയം നടത്തിയിട്ടുണ്ടെന്നും ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്നു, ഇത് അദ്ദേഹത്തിന്റെ വൈജ്ഞാനിക കഴിവുകളെ ബാധിക്കുന്നു. ഇതിന്റെ ഫലമായി, ബ്രൂസ് തനിക്ക് കരിയറിൽ നിന്ന് പിന്മാറുകയാണ്.ഇത് ഞങ്ങളുടെ കുടുംബത്തിന് ശരിക്കും വെല്ലുവിളി നിറഞ്ഞ സമയമാണ്, നിങ്ങളുടെ തുടർച്ചയായ സ്‌നേഹം, അനുകമ്പ, പിന്തുണ എന്നിവയെ ഞങ്ങൾ വളരെയധികം അഭിനന്ദിക്കുന്നു.”

കിവി പഴം കൊണ്ടുള്ള ബ്ളൗസുമായി ഉർഫി ജാവേദ്; ഈ വിലകൂടിയ പഴം രുചിച്ചുനോക്കാൻ നമുക്ക് ഭാഗ്യമില്ലെന്ന് ആരാധകർ
കിവി പഴം കൊണ്ടുള്ള ബ്ളൗസുമായി ഉർഫി ജാവേദ്; ഈ വിലകൂടിയ പഴം രുചിച്ചുനോക്കാൻ