“നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ തിരക്കിലാണ്” ബിഎസ്എൻഎൽ കേരള സർക്കിളിലെ ഫോൺ, മൊബൈൽ സേവനങ്ങളുമായി ബന്ധപ്പെട്ടു കേൾക്കുന്ന അനൗൺസ്മെന്റുകൾക്ക് പിന്നിൽ ഉള്ളത് ആര്?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉 മലയാളികൾ ദിനവും കേൾക്കുകയും, ശ്രദ്ധിക്കുകയും ചെയ്യുന്ന ഈ സ്വരത്തിന് പിന്നിൽ വി.ശ്രീപ്രിയ എന്ന കൊച്ചിക്കാരിയുടേതാണ്. കാൽ നൂറ്റാണ്ടോളമായി മലയാളിക്ക് ഏറ്റവും പരിചിതമായ സ്വരങ്ങളിലൊന്നാണിത്.നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ തിരക്കിലാണ്’ എന്നു തുടങ്ങി ബിഎസ്എൻഎൽ കേരള സർക്കിളിലെ ഫോൺ, മൊബൈൽ സേവനങ്ങളുമായി ബന്ധപ്പെട്ടു കേൾക്കുന്ന അനൗൺസ്മെന്റുകളെല്ലാം ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ ശ്രീപ്രിയയുടേതാണ്.
ബിഎസ്എൻഎല്ലിന്റെ കടവന്ത്ര ഗാന്ധി നഗർ ഓഫിസിലെ ജൂനിയർ അക്കൗണ്ട് ഓഫിസറാണ്. 1994ൽ ടെലികോം വകുപ്പിൽ ചേർന്ന് അധികം വൈകാതെ തന്നെ ഫോൺ അനൗൺസ്മെന്റുകളിൽ ശ്രീപ്രിയയുടെ ശബ്ദം വകുപ്പ് ഉപയോഗിച്ചു തുടങ്ങി. ബിഎസ്എൻഎസ് മൊബൈലിന്റെ ആരംഭ കാലം മുതൽ സ്ഥിരം സ്വരവുമായി. കടവന്ത്ര ഗിരിനഗർ ആനന്ദിൽ സുരേഷ് ശങ്കറിന്റെ ഭാര്യയായ ശ്രീപ്രിയ സർക്കാരിന്റെ പൊതുപരിപാടികളിലടക്കം അവതാരകയും, ഡബ്ബിങ് ആർട്ടിസ്റ്റുമാണ്.
ഇപ്പോൾ ഫോൺ ചെയ്യുമ്പോൾ റിങ് ടോണിനു മുൻപ് കോവിഡ് പ്രതിരോധം സംബന്ധിച്ചു കേൾക്കുന്ന മലയാളത്തിലുള്ള സന്ദേശത്തിനു ശബ്ദം നൽകിയതും ശ്രീപ്രിയയാണ്. കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിനായി ഫോൺ കോളുകൾ ഉപയോഗിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന ആരോഗ്യ വകുപ്പ് മലയാളം സന്ദേശം തയാറാക്കാൻ ബിഎസ്എൻഎല്ലിന്റെ ശബ്ദമായ ശ്രീപ്രിയയെ ചുമതല ഏൽപ്പിച്ചത്. 38 സെക്കന്റ് ദൈർഘ്യമുള്ള ശബ്ദ സന്ദേശം റെക്കോർഡ് ചെയ്തത് എല്ലാ ഫോൺ സർവീസുകളിലൂടെയും ദിനവും പല തവണ ജനങ്ങളിലേക്കെത്തുന്നു. ടെലികോം കമ്പനികൾവഴി വാർത്താവിനിമയ സംബന്ധിയല്ലാത്ത ഒരു വിഷയത്തിൽ ഇത്രയും പ്രചാരണം നടക്കുന്നത് രാജ്യചരിത്രത്തിൽ ഇതാദ്യം.
‘പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്തസമ്പർക്കം ഒഴിവാക്കുക, ഒരു മീറ്റർ അകലം പാലിക്കുക…’ തുടങ്ങിയ 38 സെക്കൻഡുള്ള സന്ദേശം ആണ് നമ്മൾ കേൾക്കുന്നത്.കൊറോണ പടര്‍ന്നു പിടിയ്ക്കുന്നതിനിടയില്‍ ഫോണ്‍ വിളിച്ചാല്‍ ആദ്യം കേള്‍ക്കുന്നത് ഈ ശബ്ദം ആണ്. അതും ചുമയുടെ രൂപത്തില്‍. കൊവിഡ് 19 ഭീതിയ്ക്കിടിയില്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പിലൂടെ ആശ്വാസവും കരുതലും നല്‍കുകയായിരുന്നു ശ്രീപ്രിയ.പ്രീ കോള്‍ ആയും, കോളര്‍ ട്യൂണ്‍ കൊറോണ വൈറസിനെതിരെ പുലര്‍ത്തേണ്ട നിര്‍ദേശങ്ങളാണ് സന്ദേശത്തിലൂടെ തരുന്നത്.ടെലികോം ഓപ്പറേറ്റര്‍മാരായ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ തുടങ്ങിയവരെല്ലാം സര്‍ക്കാരിന്റെ കൊറോണ മുന്നറിയിപ്പ് കോളര്‍ ട്യൂണ്‍ പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു.