Bucker Aboo

ജോ & ജോ : ഒരു സീനില്‍ കാച്ചിക്കുറുക്കിപ്പറഞ്ഞ ആയിരക്കണക്കിന് മലയാളി വീട്ടമ്മമാരുടെ ജീവിതകഥ.

ജോമോള്‍ക്ക് കാനഡയില്‍ നിന്ന് വന്ന കല്യാണാലോചന അവള്‍ വേണ്ടെന്നു വെച്ചപ്പോള്‍ അടുക്കളയില്‍ വെച്ച് അപ്പന്‍ അവളെ അതിന് പ്രേരിപ്പിക്കുന്നതാണ് സീന്‍. ജോമോള്‍ അമ്മയോട്
“സ്റ്റേറ്റ് വോളിബോള്‍ പ്ലെയര്‍ ഇരുപതാം വയസ്സില്‍ കെട്ടീട്ട് എന്തുണ്ടാക്കി”??
അമ്മ : അതിന്‍റെ പുറകെ നടന്നീട്ട് ഒന്നും ഒണ്ടാക്കാന്‍ പറ്റാത്തതൊണ്ട് തന്നാടീ ഞാന്‍ ചാച്ചനെ കെട്ടിയെ, അതുകൊണ്ടെന്നാ നീയൊക്കെ ഉണ്ടായില്ലേ?
“അയ്യോ വല്ലിയ കാര്യായിപ്പോയി,” ന്ന് ജോമോള്‍
അമ്മയ്ക്ക് കിട്ടിയ ഒളിമ്പിക് മെഡലാണോ ഞാനും ദേ ഈ ഇവനുമൊക്കെ എന്ന് അനുജനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മയോട് ജോമോള്‍. അതും പറഞ്ഞ് അപ്പനോട് ചൂടായി ജോമോള്‍ കടന്നുപോയശേഷം ഭാര്യ ഭര്‍ത്താവിനോട് പറയുന്നതാണ് ആ സീനിന്‍റെ ക്ലൈമാക്സ്‌.
“അവള്‍ടെ പേറ് എടുക്കാന്‍ കാനഡയ്ക്ക് പോവാന്ന് വിചാരിച്ചാല്‍ അവളെന്നെ സമ്മതിക്കത്തില്ല. നന്ദിയില്ലാത്തവള്, നശിച്ചവള്, വെറുതെയാ ഞാന്‍ ഇവളെയൊക്കെ വളര്‍ത്തിയത്,
എന്‍റെ കര്‍ത്താവേ ചാവുന്നവരെ ഇവിടെത്തന്നെ കഴിയാനാണല്ലോ എന്‍റെ തലേവര.
“എന്‍റെ പൊന്നു ലില്ലിക്കുട്ടീ നിനക്കിപ്പോ എന്താ വേണ്ടേ?
കാനഡയ്ക്ക് പോണോന്ന്‍ ജോമോളുടെ അച്ഛന്‍
“ആ പോണം”
“ഞാന്‍ കൊണ്ടുപോവാന്ന്‍” അയാള്‍,
“കോപ്പ് കൊണ്ട്പോവും,
കല്ല്യാണം കഴിഞ്ഞിട്ട് പ്രസവത്തിന് വീട്ടില്‍ വിട്ടതല്ലാതെ നിങ്ങളെന്നെ ഈ വീട്ടീന്ന് പൊറത്ത് ഇറക്കിയിട്ടുണ്ടോ ?
എന്നിട്ട് വന്നേക്ക്ന്ന് കാനഡയ്ക്ക് കൊണ്ടോവാന്‍ വേണ്ടി, ഒന്ന് പോ മനുഷ്യാ”

വടക്കേ മലബാറില്‍ ഏകദേശം അരനൂറ്റാണ്ടിലേറെയായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം അനേകം സ്ത്രീകളുണ്ട്, ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് ആദ്യത്തെ പേറിന് മാത്രം സ്വന്തം വീട്ടിലേക്ക് പോയവര്‍, പിന്നെ അഞ്ചോ ആറോ വര്‍ഷത്തില്‍ ഒരിക്കല്‍ ഓണസദ്യക്ക് ശേഷം ഇരന്നു വാങ്ങിയ അനുമതിയോടെ സ്വന്തം വീട്ടിലേക്ക് പോകുന്നവര്‍,

പുറം ലോകമെന്നാല്‍ ആസ്പത്രിയും പച്ചക്കറിക്കടയും മീന്‍ചാപ്പയും കൊണ്ട് ജീവിതം ഉഴിഞ്ഞിട്ടവര്‍, അങ്ങിനെയുള്ളവരുടെ ഒടുവിലെ തലമുറക്ക് ഇന്ന് കിട്ടുന്ന ഒരേയൊരു അവസരമാണ് പുറം നാടുകളില്‍ പോയി മകളുടെ പേറിന് കാവലിരിക്കുക്ക എന്നത്, അതിനും കൂടി അവസരം ഇല്ലാതാവുമ്പോള്‍ മകളെ പ്രാകുക എന്നതില്‍ കവിഞ്ഞ് ആ ജീവിതം ഭര്‍ത്താവിന്‍റെ മുന്‍പില്‍ ഇതിനേക്കാള്‍ മികച്ചരീതിയില്‍ പ്രസൻ്റ് ചെയ്യാന്‍ ഒരു വീട്ടമ്മയ്ക്കും സാധിക്കില്ല. Sminu Sijo ഈ നടി ഒത്തിരിക്കാലം ഇവിടുണ്ടാവും.

Leave a Reply
You May Also Like

പ്രസക്തമായ രണ്ടു വിഷയങ്ങളെ ഇഴചേർത്തു കൊണ്ട് ‘ട്വന്റി വൺ’

ജോബി ജോർദാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ട്വന്റി വൺ എന്ന ഷോർട്ട് മൂവി പ്രധാനമായും രണ്ടു പ്രശ്നങ്ങളെയാണ് അഭിസംബോധന  ചെയുന്നത്. ഒന്നാമത്തേത്

‘അച്ചുവിന്റെ ‘അമ്മ’യിൽ ഉർവശിയുടെ കൗമാരകാലം അവതരിപ്പിച്ച നടിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടിട്ടുണ്ടോ ?

മലയാള സിനിമയിൽ പുരുഷതാര പ്രാധാന്യം തീരെയില്ലാത്ത ചിത്രങ്ങളിൽ വാണിജ്യവിജയം കൊയ്ത ചിത്രമാണ‍് സത്യൻ അന്തിക്കാട് സം‌വിധാനം…

വീറും വാശിയും ചങ്കൊറപ്പുമൊക്കെ ആ ചങ്ങാതിമാരുടെ പിൻബലങ്ങളായിരുന്നു

‘ആർ.ഡി എക്സ്’ ഇരുപത്തിയഞ്ചിന് പവർ ആക്ഷൻ മൂവി എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രമാണ് ആർ.ഡി.എക്സ്.…

തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 48 വയസ്സ്

Bineesh K Achuthan തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 48…