International
ഡീലര്‍ കാര്‍ മാറ്റാന്‍ വിസമ്മതിച്ചു; റോഡ് പണിക്കാര് കാറടക്കം സിമന്റ് ചെയ്തു !
കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം റോഡിനായി വിട്ടു നല്‍കാനാവില്ലെന്ന് വാദിച്ച കാര്‍ ഡീലര്‍ക്ക് എട്ടിന്റെ പണി കൊടുത്ത റോഡ് പണിക്കാര് വാര്‍ത്തകളില്‍ ഇടം പിടിച്ചു.
145 total views, 1 views today

താന്‍ 20 വര്‍ഷമായി വില്‍ക്കാനുള്ള കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം റോഡിനായി വിട്ടു നല്‍കാനാവില്ലെന്ന് വാദിച്ച കാര്‍ ഡീലര്‍ക്ക് എട്ടിന്റെ പണി കൊടുത്ത റോഡ് പണിക്കാര് വാര്‍ത്തകളില്‍ ഇടം പിടിച്ചു. ബ്രസീലിലെ ബെലോ ഹോറിസോന്റെയിലാണ് ഈ രസകരമായ സംഭവം നടന്നത്. ഈ സ്ഥലം പൊതു സ്വത്ത് ആണെങ്കിലും 20 വര്‍ഷമായി തന്റെ വോള്ക്സ്വാഗണ് കാറുകള്‍ പാര്‍ക്ക് ചെയ്യാനായിരുന്നു മാര്‍ക്ക് ഡ്രൂമോണ്ട് എന്ന ഡീലര്‍ ഉപയോഗിച്ചത്.
ഇവിടെ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ബ്രസീലിയന്‍ നിയമപ്രകാരം നിയമവിരുദ്ധം അല്ലെങ്കിലും ഈ ഡീലര്‍ ഒരു കാര്യവുമില്ലാതെ വാശി കാണിച്ചതാണ് ഇങ്ങനെ ഒരു പണി ലഭിക്കുവാന്‍ കാരണമായി ലോക്കല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ കാര്‍ മാറ്റുവാന്‍ ആവശ്യപ്പെട്ടെങ്കില്‍ അദ്ദേഹം അതിനു തയ്യാറായില്ലത്രെ. അത് കൊണ്ടാണ് ഇങ്ങനെ ഒരു പണി ചെയ്യേണ്ടി വന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
146 total views, 2 views today