അമേരിക്കയിലെ ടു ഐലന്‍ഡ്സ് എന്ന ആര്‍ക്കിടെക്ച്ചര്‍ കമ്പനിയാണ് ഈ കോണ്‍സെപ്റ്റ് മോഡല്‍ ഉണ്ടാക്കിയിരിക്കുനത്. ഇതിന്റെ പ്രധാന ശില്പി വില്യം വില്ലലോബോസ് ആണ്. 28 അടി ഉയരവും 2 ടണ്‍ ഭാരവും 90 മൈല്‍ വേഗതയിലുള്ള കാറ്റ് വരെ തടുക്കാന്‍ കഴിയുന്ന ഈ കെട്ടിടം ഫ്ലിന്റ്റ് പബ്ലിക് ആര്‍ട്ട് പ്രോജെക്ടിന്റെ ‘ഫ്ലാറ്റ് ലോട്ട് കൊമ്പറ്റിഷന്റെ’ ഭാഗമായി നിര്മ്മിചിട്ടുള്ളതാണ്. ഈ കെട്ടിടത്തിന്റെ മേല്കൂരയുടെ അടിവശം ഈ പ്രൊജക്റ്റ് തുടങ്ങുന്നതിനു പണം നല്കി സഹായിച്ചവരുടെ ഫോട്ടോ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.